ദേഷ്യത്തോടെ ചോദിച്ചപ്പോൾ ഞാൻ തല താഴ്ത്തി.. അവളോട് പറയാതെ അവിടെ നിന്ന് ഞാൻ ഓടുകയായിരുന്നു…എല്ലാത്തിൽ നിന്നും ഓടി പോവാൻ തോന്നി..
“ചേച്ചി വിളിച്ചിരുന്നു. ഞാൻ പറഞ്ഞു നീ ഇവിടെ ഉണ്ടെന്ന്. നിനെക്ക് എന്താ കിച്ചൂ പറ്റിയെ ” അവന് എന്റെ ജീവനില്ലാത്ത മുഖം സൂക്ഷിച്ചു നോക്കികൊണ്ട് ചോദിച്ചു.
“എടാ ഞാൻ ഇപ്പൊ വല്ലാത്ത അവസ്ഥയിൽ ആണ്. എനിക്ക് അറിയില്ല എന്ത് ചെയ്യണമെന്ന് ”
” ഏയ് കിച്ചൂ. എന്താടാ എന്താ പറ്റിയെ…” എന്റെ പരവേശം കണ്ടവനു പേടിയായി…
ഞാൻ എല്ലാ കാര്യവും അവനോട് തുറന്നു പറഞ്ഞു… അവന് ഒന്നും പറഞ്ഞില്ല കുറേ നേരം ഇരുന്നാലോചിച്ചു…
“എനിക്കറിയില്ല കിച്ചൂ എന്ത് പറയണമെന്ന്. എന്തായാലും അച്ചുചേച്ചി ഒരുപാടു വിഷമിച്ചു കാണും.. അല്ലെങ്കിൽ ചേച്ചിക്ക് നിങ്ങളെ വിട്ടു പോകാൻ പറ്റുമെന്ന് നിനക്ക് തോന്നുന്നുണ്ടോ? ഇപ്പോൾ നിങ്ങളെക്കാൾ ഏറെ ചേച്ചി വിഷമിക്കുന്നുണ്ടാകും.”
“എടാ ഞാൻ പോയി അവളെ കാലു പിടിക്കാം.അവൾ എന്നെ എന്തു വേണേലും ചെയ്തോട്ടെ അവൾ പോയാൽ ഞങ്ങൾ തകർന്നു പോകുമെടാ ”
” കിച്ചൂ ഒക്കെ ചേച്ചി തന്നെ വിചാരിക്കണം.ആക്സിഡന്റിന് നിന്റെ അച്ഛനും അമ്മയും പോയ ശേഷം. നിങ്ങളെ കരകേറ്റി കൊണ്ടുവന്നത് ചേച്ചിയല്ലേ. ആ പ്രായത്തിൽ അത്രയും വലിയ തീരുമാനം എടുക്കാൻ ചേച്ചിക്കായെങ്കിൽ. ഇതിൽ അവളുടെ തീരുമാനം മാത്രമായിരിക്കും അന്തിമം. ” റോഷന് പറഞ്ഞു തീർന്നപ്പോൾ ഞാൻ കുറേ കൂടി തളർന്നു..
അവൻ അത് കണ്ട് മുഖത്ത് ദേഷ്യം കാട്ടി.
“എന്റെ കിച്ചൂ.. നീ ഇങ്ങനെ വിഷമിക്കല്ലേ.. നീ ആദ്യം ദേവുചേച്ചിയെ വിളിക്ക്.. അതിനെ അവിടെ ഒറ്റക്കിട്ട്.. അതിനെന്തെങ്കിലും പറ്റിയാൽ?. നിന്റെ അവസ്ഥ തന്നെയല്ലേ ചേച്ചിക്കും..” റോഷന് ചൂടായപ്പോൾ ഞാൻ ദേവുവിനെ വിളിച്ചു. റിങ് ചെയ്യുന്നുണ്ടെങ്കിലും എടുക്കുന്നില്ല.. ഞാൻ രണ്ടു വട്ടം കൂടെ വിളിച്ചു