ഞാനും എന്‍റെ ചേച്ചിമാരും 9 [രാമന്‍] [Climax]

Posted by

 

“കിച്ചൂ….” ചെറിയ ഒരു മയക്കത്തിലായിരുന്ന ഞാൻ തല കുടഞ്ഞെഴുന്നേറ്റു….ദേവു വന്നു ബെഡിൽ എന്റെ സൈഡിൽ ഇരുന്നു. കുറച്ചു നേരം നിശബ്ദത അവിടെ തളം കെട്ടി. അത് എന്നെ കൂടുതൽ വലിഞ്ഞു മുറുകി.തുറന്ന ജനലിലൂടെ ഉച്ചവെയിൽ ചൂടേറ്റ വരണ്ട കാറ്റ് കർട്ടനെ ഇളക്കിയാട്ടി എന്റെ നെറ്റിത്തടത്തിലൂടെ ഒഴുകിയപ്പോൾ വിയർപ്പ് പൊടിഞ്ഞ നെറ്റി ഒന്ന് തണുത്തു.. പടർന്നു കിടക്കുന്ന ദേവുവിന്റെ മുടിയെ ഒന്ന് ഉലച്ചു. നിശബ്ദക്കും എന്തോ പറയാൻ ഉണ്ടെന്ന് അതിന്റെ ഭീകരത്വം ഓർമിപ്പിച്ചു…അവൾ പതിയെ എന്റെ കൈ പിടിച്ചു. അത് ശെരിക്കും വിറക്കുന്നുണ്ടായിരുന്നു.

 

” റിയ വിളിച്ചിരുന്നു… ” നനുത്ത സ്വരത്തിൽ അവൾ പറഞ്ഞു.. ഞാൻ അവളുടെ നേരെ തിരിഞ്ഞു അച്ചുവിന് എന്തേലും മാറ്റം ഉണ്ടാവണമേ എന്ന് ഞാൻ പ്രാർത്ഥിച്ചു….ദേവു നിറഞ്ഞ കണ്ണുകൾ എന്റെ നേർക്ക് നീട്ടി…അതിൽ ദയനീയത നിറഞ്ഞിരുന്നു…അവൾ എന്റെ മുഖത്തിലൂടെ വിരലോടിച്ചു.. എന്നോട് ചേർന്നു നിന്നു.

 

” അവൾ പോവ്വും… ” ദേവു ഇടറിയ സ്വരത്തോടെ പറഞ്ഞു എനിക്ക് ഒന്നും മനസ്സിലായില്ല..

 

“ആര്….” എന്റെ നാക്ക് അതേ പുറത്തേക്ക് തള്ളിയുള്ളു…

 

“അച്ചു.. അവൾ ഡൽഹിക്ക് പോവ്വാ… ഋഷിയുടെ ഹോസ്പിറ്റലിൽ അവൾക്ക് ജോലി ശെരിയാക്കിയിട്ടുണ്ടെന്ന്.. നാളെ അവൾ പോകും..” ദേവു അതും പറഞ്ഞത് എന്റെ നെഞ്ചത്തു വീണു കരഞ്ഞു.ഞാൻ മരവിച്ച അവസ്ഥയിൽ ആയിപ്പോയി.. അവൾ ഞങ്ങളെ ഇത്രയും വെറുത്തോ.?

 

” എനിക്ക് അവളില്ലാതെ പറ്റില്ല കിച്ചൂ…. അവളില്ലാതെ നമ്മൾ എങ്ങനെയാണ്…? ” ദേവുവിന് മുഴുവൻ പറയാൻ കഴിയാതെ തളർന്നു പോയി… എനിക്കവളെ ആശ്വസിപ്പിക്കാൻ കഴിഞ്ഞില്ല. അച്ചു ഞങ്ങളെ വിട്ടു പോകുന്നത് ആലോചിക്കാനേ വയ്യ…എന്തു ചെയ്യും എന്നറിയാതെ ഞാൻ പകച്ചു നിന്നു…

 

നിമിഷങ്ങൾ ഏറെ ആയപ്പോൾ ഞാൻ റോഷനെ വിളിച്ചു… അവന് വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞപ്പോ ഫ്ലാറ്റിൽ നിന്ന് ഞാൻ ഇറങ്ങി.

 

“നീയെന്ത്‌ പണിയ കാണിച്ചേ ദേവുചേച്ചിയോട് വരുന്നത് പറഞ്ഞില്ലേ?” റോഷന്

Leave a Reply

Your email address will not be published. Required fields are marked *