“നിനക്ക് തന്നെ തടിച്ചീ ”
“തടിച്ചീന്നോ ” ദേവുവിന്റെ കഴുത്തിലേക്ക് മുഖമിട്ടുരച്ചു കൊണ്ട് അച്ചു അവളെ ഇക്കിളിയാക്കി. ദേവു പിടഞ്ഞു കൊണ്ട് കുടുകുടെ ചിരിച്ചു…
“ദേ അച്ചു എനിക്ക് ദേഷ്യം വരുന്നണ്ട് ട്ടോ ” അച്ചു പിടിച്ചു വച്ച അവളുടെ കൈകൾ വലിച്ചു കൊണ്ട് ദേവു പറഞ്ഞു..അച്ചു തലപൊക്കി ചിരിച്ചു കൊണ്ട് വീണ്ടും കഴുത്തിലേക്ക് അവളുടെ മുഖമിട്ടുരച്ചു ദേവു ആർത്തു ചിരിച്ചു…
“അച്ചു വിടടീ പ്ലീസ്…” ദേവു വീണ്ടും ആർത്തു.
“ഇപ്പൊ പറ ഞാൻ തടിച്ചി ആണോ?” അച്ചു നിസ്സഹായതയിൽ കിടക്കുന്ന ദേവുവിനെ ആക്കി കൊണ്ട് ചോദിച്ചു… ദേവു കീഴ് ചുണ്ട് പിളർത്തി…
“അല്ല….”
“ഇനി എന്നെ തടിച്ചീന്ന് വിളിക്കോ ”
“ഇല്ല…”
“പിന്നെന്ത് വിളിക്കും ”
“തവള ” ചെറു ചിരിയിൽ ദേവു പറഞ്ഞതും… അച്ചു പല്ലുകടിച്ചു
“നിന്നെ ഇന്ന് ഞാൻ ” അച്ചു ദേവുവിന്റെ മേത്തേക്ക് കിടന്നുകൊണ്ട് അവളെ നിർത്താതെ ഇക്കിളിയാക്കി.. ദേവു ചിരിച്ചു ചിരിച് കരയാനായപ്പോൾ ഞാൻ ഇടപെട്ടു..
“മതിയച്ചു പാവം…. അവൾ ചിരിച്ചു ചിരിച്ചു മരിച്ചു പോവും ” അച്ചുവിനെ പൊക്കി കൊണ്ട് ഞാൻ പറഞ്ഞു.അച്ചു പുഞ്ചിരിച്ചുകൊണ്ട് ദേവുവിന്റെ കൈ വിട്ടു അവൾ ദേവുവിന്റെ അരയുടെ മുകളിൽ ചെറുതായി മുന്നോട്ടാഞ്ഞു ഇരുന്നു …