“പിന്നെ…..ഇനി നമ്മൾ ഇവിടെയാ ” അച്ചുവും ദേവുവും കൈ കോർത്തു എന്നോട് പറഞ്ഞു.
“അയ്യോ എന്റെ സാധനങ്ങൾ ഡ്രസ്സ്, എന്റെ ബൈക്ക് ഇതൊക്കെ ”
” ഉള്ളതൊക്കെ കുറേ അവൾ പെറുക്കി ബാഗിൽ ഇട്ടിട്ടുണ്ട്, ബൈക്ക് പിന്നെ എടുത്താൽ പോരെ “ദേവു ചോദിച്ചപ്പോൾ ഞാൻ തലയിട്ടി… ഇവരിതൊക്കെ ഇപ്പോൾ ബാഗിൽ ആക്കി? എല്ലാം പ്ലാൻ ആയിരുന്നല്ലോ. ഞാൻ മാത്രം പൊട്ടൻ ഒന്നും അറിയാതെ…
“നീ പോയി കുളിച്ചേ കിച്ചൂ ” ഡ്രസ്സ് ദേവു എടുത്തു തരും… അച്ചു പറഞ്ഞുകൊണ്ട് അകത്തേക്ക് കേറി. ദേവു കള്ള ചിരി ചിരിച്ചു.
“എന്താടി…” അവളുടെ ഇളി കണ്ട് ഞാൻ ചോദിച്ചപ്പോൾ അവൾ പതിയെ എന്റെ അടുത്ത് വന്നു എന്റെ ഷിർട്ടിന്റെ ബട്ടൻസ് ഊരുകയും ഇടുകയും ചെയ്തു.
“ഞാൻ കുളിപ്പിച്ചു തരണോ….” അവൾ പതുങ്ങി ചോദിച്ചപ്പോൾ എനിക്ക് ചിരി വന്നു….
“അവൻ ഒറ്റക്ക് കുളിച്ചോളും ” അകത്തു നിന്ന് അച്ചു വിളിച്ചു പറഞ്ഞതും ദേവു പിടഞ്ഞു മാറി ഇളിച്ചു.ഞാൻ ശബ്ദമുണ്ടാക്കാതെ പോവ്വാ എന്ന് ചോദിച്ചപ്പോൾ അവൾ ഉടക്കി.
“അയ്യടാ അവളുടെ കയ്യിൽ നിന്ന് കിട്ടും ഇപ്പൊ ഒരു പ്രശ്നം തീർന്നതെ ഉള്ളു..” ആവൾ പെട്ടന്നു നിറം മാറിയപ്പോൾ ഞാൻ ചിണുങ്ങി..
“എന്താ ദേവു….”
“അയ്യെടാ മോൻ ഒറ്റക്ക് കുളിച്ചാൽ മതി… ഞാൻ വെറുതെ ചോദിച്ചെന്നെ ഉള്ളു.. നീ വേണേൽ അവളോട് ചോദിച്ചു നോക്ക്?”
” അച്ചുവിനോടോ ഹ്മ്മ്!! ഇപ്പൊ വന്നതുതന്നെ ” അവളുടെ സ്വഭാവം അറയുന്നത് കൊണ്ട് തന്നെ ഞാൻ പുച്ഛിച്ചു.
” എന്നാൽ നീ ഒറ്റക്ക് കുളിച്ചാൽ മതി കേട്ടോ “