“നീ മിണ്ടരുത്….” അച്ചു ചീറി “എങ്ങനെ തോന്നിയെടീ നിനക്ക് ഇവനെ… “.ദേഷ്യം മൊത്തം അവളുടെ ആ വാക്കുകളിൽ മുഴങ്ങി.എന്റെ കാലുകൾ ഉറച്ചു പോയിരുന്നു ഒന്നും ചെയ്യാനാവാത്ത അവസ്ഥ.ദേവു മുഖം പൊത്തി ഒന്ന് ഞെരുങ്ങി.. പിന്നെ പതിയെ എഴുന്നേറ്റു. തുറിച്ചു നോക്കികൊണ്ട് നിന്ന അച്ചുവിനു അവൾ ഒരു പുച്ഛചിരി ചിരിച്ചു…
“എന്താ….നിനക്ക് മാത്രമേ ഇവന്റെടുത്ത് എല്ലാം ചെയ്യാമ്പറ്റൂ എന്നുണ്ടോ? ”
അച്ചു ഞെട്ടി.. കൂടെ ഞാനും
“നീയെന്താ ദേവു പറയുന്നേ…” അച്ചുവിന്റെ ശബ്‌ദം താഴ്ന്നിരുന്നു..
ദേവുവിന്റെ പുച്ഛചിരി നീണ്ടു…
” നിന്റെ കാലൊടിഞ്ഞ മുതൽ ഇവിടെ എന്തൊക്കെ നടന്നതെന്ന് ഞാൻ പറയണോ..?”ആ വാക്കുകൾ എന്നെ തകർക്കുന്നതായിരുന്നു
“മാമിപോകുന്ന ദിവസം നിങ്ങൾ ഇവിടെ വന്നു കാട്ടിയത് എന്തൊക്കെയാണ് ഞാൻ പറയണോ…? ” ദേവുവിൻറെ വാക്കുകളിൽ ഒരു ഭീഷണിയുടെ സ്വരം പടർന്നിരുന്നു… അച്ചു ഞെട്ടി തരിച്ചു നിന്നു.. കേട്ടത് വിശ്വസിക്കാൻ ആകാതെ ഞാൻ കൂടുതൽ തളർന്നു.
” ഇത്ര കാലവും എന്നെ നിങ്ങൾ പറ്റിക്കുകയായിരുന്നിലെ?, എന്റെ മുന്നിൽ അഭിനയിക്കല്ലായിരുന്നോ?.. എന്നെങ്കിലും ഒരു ദിവസം പറയും എന്ന് കരുതിയ ഞാൻ.. വെറും… ” ദേഷ്യത്തോടെ ദേവു തല വെട്ടിച്ചു… അപ്പോൾ ദേവു ഇത്രകാലവും ഇത് അറിഞ്ഞു കൊണ്ട് നിൽക്കായിരുന്നോ..?അച്ചുവിനെ അവൾ എനിക്ക് വിട്ടു തരികയായിരുന്നോ?
” നിനക്കാവാമെങ്കിൽ എന്തുകൊണ്ട് എനിക്കായ്കൂടാ” ദേവു അച്ചുവിന് നേരെ ചീറി..അവൾ തലതാഴ്ത്തി നിന്നു.ചുമരിനോട് ചേർന്ന് നിന്ന് കരഞ്ഞു. ഒരു കാര്യം പോലും പറയാതെയും ആരെയും ആശ്വസിപ്പിക്കാൻ കഴിയാതെയും ഞാൻ കുഴങ്ങി.. എല്ലാ കാര്യത്തിനും ഞാൻ തന്നെയാണ് കാരണം.. അച്ചുവിനോട് എല്ലാം പറഞ്ഞിരുന്നുവെങ്കിൽ,ദേവു എന്നോട് അടുക്കുമ്പോൾ തന്നെ ഞാൻ അവൾക്ക് സൂചന കൊടുത്തിരുന്നെങ്കിൽ.! ഇതൊന്നും ഉണ്ടാകില്ലായിരുന്നു.. ഇപ്പോൾ ഞാൻ തന്നെയാണ് രണ്ടു പേരെയും ചതിച്ചത്… ഞാൻ സ്വയം പഴിച്ചു.കരഞ്ഞു കൊണ്ടിരുന്ന അച്ചുവിന്റെ നേരെ ഞാൻ ചെന്നു.