എവിടെയെന്നു കണ്ടെത്താൻ എനിക്ക് സമയം വേണ്ടി വന്നു.ഡോർ തുറന്നു ഞാൻ പുറത്തിറങ്ങി… എന്റെ നെഞ്ച് പൊട്ടുന്ന പോലെ തോന്നി.. എന്റെയുള്ളിൽ സന്തോഷത്തിന്റെ തിരയടിച്ചു… എന്റെ പഴയ വീടിന്റെ മുന്നിൽ ആ തേൻ മാവിന്റെ ചോട്ടിൽ… അച്ചു അപ്പൊ പോയില്ലേ?അവർ എന്തിന് എന്നെ ഇവിടെ കൊണ്ട് വന്നു എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി….
ഞാൻ വീട്ടിലേക്ക് ഓടിക്കേറി മുന്നിലെ ഡോർ തള്ളി തുറന്നു ഇടനാഴിയിലൂടെ അവരെ അന്വേഷിച്ചു നീങ്ങി.. റൂമിൽ നിന്നും ഇറങ്ങി വന്ന ആളെ കണ്ട് ഞാൻ ഞെട്ടി തരിച്ചു നിന്നു പോയി …. അമ്മയുടെ പഴയ സാരി ചുറ്റി.. തുടുത്ത മുഖത്തു കള്ള ചിരി ചിരിച്ചു… മുടി മുന്നോട്ടിട്ട് എന്നെ നോക്കുന്ന അച്ചു. ആ മുഖം പ്രസന്നമായിരുന്നു. അതിൽ സ്നേഹം വിരിഞ്ഞിരുന്നു.. എന്റെ ഉള്ളിൽ നിറയുന്ന സന്തോഷം താങ്ങാൻ ആവാതെ ഞാൻ കരഞ്ഞു പോയി.അവൾ മുഖത്തു പരിഭവം എടുത്തു….
“എന്ത് ഉറക്കമാടാ ചെക്കാ… എത്ര നേരമായി ” അവൾ എന്റെ നേരെ വന്നു പറഞ്ഞു.. ഞാൻ കേട്ടത് വിശ്വസിക്കാൻ കഴിയാതെ തല കുടഞ്ഞു. എന്നെ കൊല്ലുന്ന പോലെ തോന്നി…ഞാൻ സ്വപനം കാണുകയാണോ എന്ന് വരെ കരുതി പോയി.. അച്ചുവിന്റെ മുഖത്തെ വശ്യത. എന്റെ പഴയ അച്ചു…..
“എന്താടാ നോക്കുന്നെ? നിന്റെ കിളി പോയോ?” അച്ചു എന്റെ നെഞ്ചിലേക്ക് ഒട്ടി കൊണ്ട് ചോദിച്ചു.. ഞാൻ വിതുമ്പി പോയി. അവളുടെ മുഖം ഞാൻ കയ്യിൽ കോരി.ഉമ്മകൾ കൊണ്ട് മൂടി .അവൾ ചിരിച്ചു..
“അച്ചു ഞാൻ…” ഞാൻ ക്ഷമയുടെ രൂപത്തിൽ പറഞ്ഞു തുടങ്ങിയതും അച്ചു എന്റെ വായ പൊത്തി…
“ഡാ കിച്ചൂ രണ്ടു ദിവസം മൊത്തം കരഞ്ഞില്ലേ… ഇനി മതി…ഇനി എന്റെ ചെക്കൻ കരയരുത്..”
അവൾ എന്റെ നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് ചൂടായി…
“എന്നാലും അച്ചു ഞാൻ ” ഞാൻ വീണ്ടും തുടങ്ങിയതും അച്ചു എന്റെ ചന്തിക്ക് അവളുടെ വിരലുകൾ കൊണ്ട് നുള്ളി…ഞാൻ നിന്നു ചാടി…
“ഹാ അച്ചു…”