അച്ചുവല്ലേ…” ദ എന്റെ കൈപിടിച്ച് കൊണ്ട് ദേവു പറഞ്ഞപ്പോൾ കരച്ചിൽ കടിച്ചു പിടിക്കുന്ന പോലെനിക്ക് തോന്നി.
“ദേവു എനിക്ക് കഴിയില്ല.ഞാൻ വരില്ല ”
അവൾ എന്നെ ചേർത്ത് പിടിച്ചു
“നീയുംകൂടെ ഇല്ലെങ്കിൽ ഞാൻ തളർന്നു പോവുമെടാ പ്ലീസ് കിച്ചൂ ” ദേവു നെഞ്ചത്ത് വീണു കരഞ്ഞതും മനസ്സില്ലാതെ ഞാൻ റൂളിലേക്ക് ഡ്രെസ് ചെയ്ഞ്ച് ചെയ്യാൻ പോയി.
ഇറങ്ങി വരുമ്പോൾ അച്ചു ഹാളിലുണ്ടായിരുന്നു എന്നെ ഒന്ന് ഒളിഞ്ഞു നോക്കുന്ന പോലെ തോന്നി..അവളുടെ മുഖം പ്രസന്നമായിരുന്നു.. അവൾക്ക് പോവുന്നത് ഏറ്റവും സന്തോഷം നൽകുന്നുണ്ടെന്ന് തോന്നിയപ്പോൾ ഞാൻ അവളുടെ ബാഗുമായി താഴേക്ക് നടന്നു..
പാർക്കിങ്ങിൽ എത്തിയതും സങ്കടം കൊണ്ട് ഞാൻ പൊട്ടി കരഞ്ഞു പോയി. ദേവു വന്നപ്പോഴേക്ക് ഞാൻ കണ്ണുതുടച്ചു കൊണ്ട് കാറിൽ കേറി. ബാക്കിലാണ് ഇരുന്നത്… അച്ചു ദേവുവിനോട് ചാവി വാങ്ങി…
“എനിക്ക് ഇനി ഇത് ഓടിക്കാൻ കഴിയില്ലല്ലോ…” അച്ചു ദേവുവിനോട് എന്നെ പാളി നോക്കിയാണ് അത് പറഞ്ഞത്.. വണ്ടി അച്ചു എടുത്തു… ദേവു മുന്നിൽ കേറി… യാത്രയിലുടനീളം ഞങ്ങൾ ഒന്നും സംസാരിച്ചില്ല… ദേവുവിന്റെ മനസ്സ് എനിക്കറിയാം, അച്ചുവിന്റെ മനസ്സില് എന്താണ്.?
.സമ്മർദ്ദം കുറക്കാൻ ആണെന്ന് തോന്നുന്നു അച്ചു പാട്ട് വെച്ചു… അവൾ വളരെ കൂൾ ആയി ഇരിക്കുന്ന പോലെ തോന്നി..
എന്റെ ഉള്ളിൽ നിറയുന്ന വേദനയുടെ കനലിൽ അവൾ തീ ആളി പടർത്തുന്ന പോലെ തോന്നി.
അച്ചുവുമൊത്തുള്ള നല്ല കാലങ്ങൾ എന്റെ മനസ്സിലൂടെ വീശിയടിച്ചു. നീറ്റൽ അടങ്ങാതെയായപ്പോൾ സീറ്റിൽ നീണ്ടു നിവർന്നു ഞാൻ കണ്ണുകളടച്ചു…
ചെവിൽ ആരോ സ്വകാര്യവും പറയുന്നുവോ?. മുടിയിൽ ആരോ വിരൽ മീട്ടുന്നുവോ?, കവിളിൽ ആരോ തഴുകുന്നുവോ…കരഞ്ഞു തിങ്ങിയ കണ്ണിൽ ആരോ ഉമ്മവെക്കുന്നുവോ?.. കണ്ണുകൾ ഞാൻ തുറക്കാൻ മടിച്ചു.. എങ്കിലും ഏതോ പ്രേരണയിൽ ഞാൻ തന്നെ തുറന്നു… കാർ നിർത്തിയിട്ടിരുക്കുകയാണ്, ദേവുവും അച്ചുവും മുന്നിലില്ല.. ആലസ്യമായ കണ്ണുകൾ ഞാൻ ചിമ്മി തുറന്നു… സൈഡിലെ വിന്ഡോ ഗ്ലാസ് താഴ്ന്നിയ്ക്കുന്നു… പുറത്തുനിന്നും ഒഴുകിവരുന്ന തണുത്ത കാറ്റ് എന്റെ മനസ്സിനെ തണുപ്പിച്ചില്ല .. ഞാൻ നിൽക്കുന്നത്