ആലോചിച്ചല്ലേ ഇത്ര പേടിച്ചതെന്ന്..?
എന്റെ ബിബിനെ നിനക്ക് അവളെ ഒന്ന് തൊടാൻ പോലും കഴിഞ്ഞില്ലെന്ന് എനിക്ക് ഉറപ്പാണ്. പണ്ട് കോളേജിൽ പഠിക്കുമ്പോൾ കൂട്ടുകാരിയോട് മോശമായി പെരുമാറിയ സാറിനെ കോളേജിലെ കിണറ്റിലിടാൻ നോക്കിയ മുതലാണ് അത്.. അതുകൊണ്ട് എനിക്ക് നിന്നെ ഓർത്തു മാത്രമായിരുന്നു വിഷമം. ഇപ്പൊ ഇത്രയൊക്കെയല്ലേ പറ്റിയുള്ളൂ.ഉള്ളത് കൊണ്ട് അഡ്ജസ്റ്റ് ചെയ്യ് ട്ടോ.. ഇനി അവൾക്ക് എന്തേലും വിഷമം വന്നാൽ ഞാൻ ഒന്ന് കൂടെ നിന്നെ കാണാം അപ്പോഴേക്കും ഉള്ള പ്രശ്നം ഒക്കെ മാറ്റിയിട്ടു കിടക്കാൻ ഒരു പെട്ടിയും സങ്കടിപ്പിച്ചു നിൽക്കേണ്ടി.റോഷനെയും കൂട്ടി ഞാൻ അങ്ങു വരുന്നുണ്ട്…” ഞാൻ അതും പറഞ്ഞു അവിടെ നിന്ന് എഴുന്നേറ്റു.
“പിന്നെ നിനക്കെന്തേലും പ്രേശ്നമുണ്ടെൽ പറയ്… എനിക്ക് പറ്റുന്നതാണേൽ സഹായിക്കാം ” ഞാൻ ബിബിനോട് ഒന്നുടെ ചോദിച്ചു.
“നീയെന്ത കിച്ചൂ ഈ പറയുന്നെ അവന് സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടാവും, കഴുത്തിലല്ലേ ഷാൾ കൊണ്ട് കുറുക്കിട്ടത് ” റോഷന് എന്നെ തിരുത്തി.ഞാൻ തല ചൊറിഞ്ഞു…അവനല്ലേ ഞാൻ സഹായിക്കാൻ പോകുന്നത്.വെറുതെ ഡയലോഗ് അടിക്കാനും ഈ തെണ്ടി സമ്മതിക്കില്ലേ…
“അപ്പൊ ശെരി ബിബിനെ ഇനി കാണാൻ ഇടവരാതിരിക്കട്ടെ ” ഞാൻ റോഷനെയും കൂട്ടി ഇറങ്ങി…
“എടാ തെണ്ടി നീ പിന്നെ ഇത്രയും പേടിച്ചതെന്തിനാ” റോഷന് തിരിച്ചു പോരുമ്പോൾ എന്നോട് ചോദിച്ചു.
“ഒന്ന് പോടാ.. ഞാൻ ശെരിക്കും പേടിച്ചതാ.. അവന്റെ മുന്നിൽ രണ്ടു ഡയലോഗ് അടിച്ചു എന്നല്ലേ ഉള്ളു…
ഒന്നാമത് ആ സ്വപനവും…”ഞാൻ ഉള്ളതങ്ങു പറഞ്ഞു..
“എടാ അച്ചുചേച്ചി… ഇപ്പോഴും ഒടക്കിലാണല്ലോ.. നാളെ ചേച്ചി പോവുവോ ” അവൻ ആ ചോദ്യം എടുത്തിട്ടതും എനിക്ക് വയ്യാതെയായി… അവൾ എന്നെ മര്യാദക്ക് നോക്കിയിത് പോലുമില്ല.. ആ ഫോൺ വന്നപ്പോൾ ഞാൻ ഒരുപാടു സന്തോഷിച്ചിരുന്നു.. പക്ഷെ അവളുടെ ഈ മാറ്റം എനിക്ക് സഹിക്കുന്നില്ല.
ഫ്ലാറ്റിൽ എന്നെ ഇറക്കി എന്റെ വണ്ടി കൊണ്ട് തന്നെ റോഷന് വീട്ടിലേക്ക് പോയി.
ഞാൻ ഡോർ മുട്ടാൻ മടിച്ചു എങ്ങനെ അച്ചുവിനെ ഫേസ് ചെയ്യും… കുറച്ചു നേരം നിന്നാണ് ഞാൻ വാതിൽ മുട്ടിയത്…വാതിൽ തുറന്നു അച്ചുവായിരുന്നു.. എന്റെ മുഖത്തു പോലും നോക്കാതെ അവൾ കിച്ച്നിലേക്ക് പോയി.. ഞാൻ ആകെ അവശനായി.. എന്റെ നെഞ്ച് ഉരുകിയോലിക്കുന്ന പോലെ. ഡോർ അടച്ചു ഞാൻ