രണ്ടാം നിലയിലേക്ക് ഞങ്ങൾ ഓടിയാണ് കേറിയത്… കിതപ്പിലും നീറുന്ന വേദനയിലും. കാഷ്വാലിറ്റിയുടെ മുന്നിൽ എത്തിയപ്പോൾ റോഷന്റെ ഫ്രണ്ട് ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നു…. അവന്റെ മുഖം കണ്ടതും ഞാൻ വല്ലാതെയായി…
“റോഷാ കുറച്ചു കൂടെ കഴിഞ്ഞിരുന്നെങ്കിൽ… ആൾ അങ്ങു പോയേനെ. ഷാൾ കൊണ്ട് കഴുത്തിൽ അല്ലായിരുന്നോ കുരുക്കിട്ടത് ” റോഷന്റെ ഫ്രണ്ട് എന്നെയും അവനെയും നോക്കി പറഞ്ഞതും. റോഷന് അത്ഭുതത്തോടെ എന്നെ നോക്കി.
എന്റെ ഫോൺ റിങ് ചെയ്തപ്പോൾ ഞാൻ അത് എടുത്തു അച്ചുവായിരുന്നു.. ചെവിയിലേക്ക് വെച്ചപ്പോൾ ഞാൻ വിചാരിച്ച വാക്ക് തന്നെ അച്ചു പറഞ്ഞു..
“അവൾ വന്നു…”എനിക്ക് ചിരി വന്നു പിന്നെ ദേവുവിനോട് കുറച്ചു ദേഷ്യവും.ഞാൻ ഫോൺ കട്ട് ചെയ്തു. റോഷനെ നോക്കി ചിരിച്ചു.
“അവനെ നമുക്ക് ഒന്ന് കാണണ്ടെ റോഷാ”ഞാൻ ചോദിച്ചു.
“ഇനി കാണാൻ ഒന്നും ഉണ്ടാവില്ല.. എങ്കിലും ഒന്ന് കാണാം ”
റോഷന് അമർത്തി ഒന്ന് ചിരിച്ചു.അവനെയും കൂട്ടി ഞാൻ റൂമിലേക്ക് നടന്നു.. കർട്ടൻ മറച്ച ഒരു ബെഡിൽ നീണ്ടു നിവർന്നു കിടക്കുന്നുണ്ടായിരുന്നു ബിബിൻ ഫുൾ പരിക്ക് കൈ ഓടിഞ്ഞിട്ടുണ്ട്. മുഖമൊക്കെ ചുവന്നു വീർത്തു കിടക്കുന്നു കഴുത്തിൽ ചുവന്ന പാടുകൾ.. റോഷന് താടിക്ക് കൈ വെച്ചു അവനെ നോക്കി.എനിക്ക് അവനെ കണ്ട് ദേഷ്യത്തിന് പകരം സങ്കടം ആണ് വന്നത്… അവൻ വേദന കൊണ്ട് അവിടെ കിടന്നു ഞെരങ്ങുന്നുണ്ട്. ഞങ്ങളെ കണ്ടതും അവന്റെ കണ്ണിൽ ഭയം നിറഞ്ഞു … സൈഡിൽ ഇരുന്നുകൊണ്ട് ഞാൻ അവനോട് പറഞ്ഞു..
“ഏയ്യ് നീ പേടിക്കേണ്ട നിന്നെ ഞങ്ങൾ ഒന്നും ചെയ്യില്ല…” അവൻ എന്നാലും പേടിയോടെ ബാക്കോട്ട് നീങ്ങാൻ നോക്കിയതും റോഷന് അവന്റെ നേരെ കൈ വീശി.അപ്പൊ അവൻ അവിടെ നിന്നു…
“എന്താ റോഷ ഇത്…” ഞാൻ റോഷനെ ശാശിച്ചു പിന്നെ ബിബിൻ നേരെ തിരിഞ്ഞു..
“എന്റെ ബിബിനെ ദേവുവിന് പുറകെ നീയാണ് പോയത് എന്നറിഞ്ഞപ്പോൾ ഞാൻ എന്തോരം പേടിച്ചു എന്നറിയോ?.അപ്പൊ നീ വിചാരിക്കും ദേവുവിനെ