“റോഷ എനിക്കെന്തോ പേടിയാവുന്നുണ്ട്…?” ഞാൻ റോഷനോട് ഉള്ള കാര്യം അങ്ങു പറഞ്ഞു….
” ഒന്ന് നിർത്തെന്റെ കിച്ചൂ, അവൾ എവിടെ പോവാന? ആ ദേഷ്യത്തിൽ അവിടെ എവിടെയെങ്കിലും മാറി നിന്നിട്ടുണ്ടാകും ” റോട്ടിലൂടെ ബൈക്ക് പായിച്ചുകൊണ്ട് അവൻ ചൂടായി . ഞാൻ ദേവുവിനെ നിർത്താതെ വിളിച്ചുകൊണ്ടിരുന്നു എടുക്കുന്നില്ല.. ഫ്ലാറ്റിൽ പാർക്കിങ്ങിൽ തന്നെ അച്ചുവുണ്ടായിരുന്നു.. അവളെ കണ്ടതും എനിക്ക് എന്തെല്ലാമൊ മനസ്സിലൂടെ കടന്നു പോയി അവളെ കെട്ടിപിടിച്ചു മാപ്പ് പറയണമെന്നുണ്ടായിരുന്നു. പക്ഷെ അവൾ എന്നോട് ഒരകൽച്ചയിൽ നിന്നു.. കരയുന്നുണ്ടായിരുന്നു. മുഖത്തേക്ക് അധികം നോക്കുന്നുന്നില്ല റോഷനോടാണവൾ സംസാരിച്ചത്.എന്നെ ഒരു അന്യനെപോലെ നിർത്തിയപ്പോൾ ഞാൻ ഉരുകിയിലിച്ചു പോയി…നിറഞ്ഞ കണ്ണുകൾ കാട്ടാതെ ഞാൻ തിരിഞ്ഞു നിന്നു.
“കിച്ചൂ ദേവൂചേച്ചി വൈകിട്ട് 4 നാണ് ഇവിടെ നിന്ന് ഇറങ്ങിയത്… ഇവിടെ മൊത്തം അന്വേഷിച്ചു എവിടെയുമില്ല . “റോഷന് എന്റെ അടുത്ത് വന്നു പറഞ്ഞു. ഞാൻ വീണ്ടും ഫോണിൽ ദേവുവിനെ വിളിക്കുകയായിരുന്നു.. എടുക്കുന്നില്ല… പ്ലീസ് ദേവു എടുക്ക്!! ഞാൻ മനസ്സില് പറഞ്ഞു..റോഷന് സിറ്റിയിലെ മുഴുവൻ അറിയുന്ന ആളുകളെയും വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു… അച്ചു പലരെയും വിളിച്ചു… ഞാൻ ദേവുവിനെ തന്നെ ട്രൈ ചെയ്തുകൊണ്ടിരുന്നു…കുറേ നേരം കഴിഞ്ഞതും ഒരു വിവരവും കിട്ടിയില്ല…
“കിച്ചൂ നമുക്ക് സ്റ്റേഷൻ വരെ ഒന്ന് പോകാം…” റോഷന് അവസാനം പതിയെ എന്നോട് വന്നു പറഞ്ഞു. ഞാൻ അച്ചുവിനെ നോക്കി അവൾ എന്നെ പ്രതീക്ഷയോടെ നോക്കുന്നു. നോട്ടം താങ്ങാൻ ആവത്തെ ഞാൻ തല താഴ്ത്തി.. കുറ്റബോധം അത്രക്ക് തന്നെയുണ്ടായിരുന്നു.പോലീസ് സ്റ്റേഷനിൽ പോവാൻ തന്നെ ഞാൻ തീരുമാനിച്ചു.. എല്ലാ കാര്യങ്ങളിലും ഞാൻ നിസ്സഹായനായി പോകാറുണ്ട് പക്ഷെ എന്റെ ദേവു അവൾക്ക് എന്തെങ്കിലും പറ്റിയാൽ…? .. തളർന്നുകൂടാ എന്നെന്റെ മനസ്സ് പറഞ്ഞു…
ഞാൻ പോയി വരാം എന്ന ഒരു നോട്ടം അച്ചുവിനെ നോക്കി. റോഷൻറെ പിറകെ കേറി. സ്റ്റേഷനിലക്ക് പകുമ്പോഴാണ് ഫോൺ മുഴങ്ങിയത്… ഞാൻ പെട്ടന്നു എടുത്തു നോക്കി ദേവുവിന്റെ … ഒരു മിസ്സ്ഡ് കാൾ ആയിരുന്നു.
“റോഷാ നിർത്ത് ദേവു വിളിക്കുന്നുണ്ട് ” തോളിൽ തട്ടി ഞാൻ അവനോട് പറഞ്ഞതും അവന് വണ്ടി സൈടാക്കി.
ഞാൻ വേഗം ദേവുവിനെ തിരിച്ചു വിളിച്ചു.. നാലു റിങ്.ഓരോ റിങ് കഴിയുമ്പോഴും അവളുടെ ശബ്‌ദമൊന്ന് കേൾക്കാൻ വേണ്ടി പ്രാർത്ഥിച്ചു…
അവസാനം അവൾ ഫോൺ എടുത്തു.. അപ്പുറത്ത് നിന്ന് നല്ല പോലെ ശ്വാസമെടുക്കുന്നതാണ് ഞാൻ കേട്ടത്… ഫോൺ എവിടെയൊക്കെയോ തട്ടുന്ന ശബ്ദവും