നിങ്ങൾക്ക് എന്താണ് പരിപാടി എന്ന് അമ്മ ചോദിച്ചു. ഞാൻ പറഞ്ഞു അമ്മുമ്മയെ ഒന്നു പോയി കാണണം, ഒരു ദിവസം അവിടെ നിൽക്കണം. സീത സൂര്യനോട് എന്തോ ചോദിക്കുന്നുണ്ട്, സൂര്യ നിഷേധാർത്ഥത്തിൽ തലയാട്ടുന്നുമുണ്ട്. ഭക്ഷണം കഴിഞ്ഞ് സീത സൂര്യയുടെ മുറിയിൽ കൂടി. ഞാനെൻറെ മുറിയിലേക്കും.
പിറ്റേന്ന് രാവിലെ കാപ്പികുടിയും കഴിഞ്ഞ് ഞങ്ങൾ ഇറങ്ങി, ഇറങ്ങുന്നതിനു മുമ്പ് സീത സൂര്യയോട് ഒരുപാട് നിർബന്ധിച്ചു കൂടെ പോരാൻ. പക്ഷേ അവൾ അമ്മയെ വിട്ട് എങ്ങും മാറി നിൽക്കില്ല. അമ്മ അമ്മുമ്മയ്ക്ക് കൊടുക്കാൻ കായ എടുത്തപ്പോൾ, സീത പറഞ്ഞു വണ്ടിയിൽ ഒരു കുല കൂടി ഇരിപ്പുണ്ട് എന്ന്. നാളെ രാവിലെ തന്നെ ഇങ്ങോട്ട് വരണം എന്ന് അമ്മ സീതയോട് പ്രത്യേകം പറഞ്ഞേല്പിച്ചു, സീത സമ്മതവും മൂളി. സീതയുടെ വേഷം ചുരിദാർ ആണ് വാടാമല്ലി കളർ ടോപ്പിൻ്റെ കഴുത്തിലും കയ്യിലും ചുവപ്പ് പ്രില്ല് വെച്ചതാണ് പച്ച ബോട്ടവും അതിൻ്റെ തന്നെ എംബ്രോയ്ഡറി ചെയ്ത ഷാളും. ഞങ്ങൾ എല്ലാവരോടും യാത്ര പറഞ്ഞു അവിടെ നിന്നിറങ്ങി. പോകുന്ന വഴി സീതയുടെ വീമ്പു പറച്ചിൽ തുടങ്ങി.
സീത: കണ്ടോ, അമ്മയെ കയ്യിലെടുത്തത് കണ്ടോ. അതാണ് സീതയുടെ മിടുക്ക്.
ഞാൻ: സമ്മതിച്ചേ.
ടൗണിൽനിന്നും ചിത്രയുടെ പിള്ളേർക്ക് ഡ്രസ്സും സ്വീറ്റ്സും വാങ്ങി, ഉച്ചയ്ക്ക് മുമ്പായി 11 മണിയോടെ ഞങ്ങൾ ചിറ്റയുടെ വീട്ടിൽ എത്തി. ഞങ്ങൾ വിളിച്ചു പറയാതെയാണ് ചെല്ലുന്നത്, ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി. അവിടെ അമ്മുമ്മയും ചിറ്റയും എവിടെയോ പോകാൻ റെഡിയായി നിൽക്കുന്നു. ഞങ്ങളെ കണ്ടപ്പോൾ തന്നെ അവർ പെട്ടെന്ന് അന്താളിച്ചു.
ചിറ്റ: നിങ്ങൾ വന്ന സമയം കൊള്ളാം, ഞങ്ങൾ ഒരു മരണാവശ്യം ആയി പോകാൻ നിൽക്കുകയായിരുന്നു. ചേട്ടൻ ഇപ്പോൾ വരും പിള്ളേരെ കൊണ്ട് പോകണം, അതിനെ ചേട്ടൻ വേണ്ടിവരും.
ഞാൻ: ആരാണ് മരിച്ചത്?
ചിറ്റ: കുഞ്ഞച്ഛൻ, കിളിയുടെ അച്ഛൻ. നീ വണ്ടിക്കല്ലെ വന്നത്, അപ്പോൾ ആ വണ്ടിക്ക് അങ്ങ് പോകാം.
ഞാൻ: ഞാൻ വരുന്നില്ല.
അമ്മുമ്മ: മോൻ വാ.എന്തായാലും നിങ്ങൾ വന്നതല്ലെ, മരണത്തിലൊന്നും വഴക്ക് വേണ്ട മോനെ.
സീത: ഏതായാലും ഒന്ന് പോകാം ചേട്ടാ. വഴക്കൊക്കെ പോകട്ടെ.
അപ്പോഴേക്കും കുഞ്ഞച്ഛൻ വന്നു, ചിറ്റയുടെ പിള്ളേർ ഓടി ഞങ്ങളുടെ അടുത്ത് വന്നു. അവർക്കുള്ള പൊതികൾ സീത കൊടുത്തു.മൂത്തയാൾ ആൺകുട്ടിയാണ് 15 വയസ്സ് .രണ്ടാമത്തേത് 13 വയസ് പെൺകുട്ടിയാണ്. മൂന്നാമത്തേത് ആൺകുട്ടി 11 വയസ്സ്.പൊതിയുമായി അവർ അകത്തേക്ക് പോയി. കുഞ്ഞച്ഛനും പിള്ളേരുമായി റെഡിയായി ഇറങ്ങി വന്നു. സീതയുടെ നിർബന്ധത്തിൽപോകാമെന്ന് തീരുമാനിച്ചു. വണ്ടിയിൽ കയറാൻ നോക്കിയപ്പോഴാണ് കുല ഇരിക്കുന്നത് കണ്ടത്, അതിറക്കി വെച്ചു.എല്ലാവരും കയറി കുഞ്ഞച്ഛൻ ഫ്രൻ്റിൽ കയറി, സീത അമ്മുമ്മയുടെയും ചിറ്റയുടേയും കൂടെ കയറി. പോകുന്ന വഴി ഞാൻ അമ്മയെ അറിയിച്ചില്ലേ എന്ന് ചോദിച്ചു. അറിയിച്ചു വരാമെന്ന് പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു. അവിടെ ചെല്ലുമ്പോൾ നിറയെ ആളുകൾ ആണ്. പോകുന്ന വഴി ഷിബുവും കുറച്ച് പരിവാരങ്ങളും വെള്ളമടിയുടെ വട്ടം കൂട്ടുന്നുണ്ട്. ഞങ്ങളെ കണ്ടപ്പോൾ എന്നേയും സീതയേയും നോക്കുന്നുണ്ടായിരുന്നു. അവിടെ ചെല്ലുമ്പോൾ കിളിയും കിളിയുടെഅമ്മയും