എൻ്റെ മൺവീണയിൽ 22 [Dasan]

Posted by

ഈ ശബ്ദമൊക്കെ കേട്ട് അനുജനും അനുജത്തിയും എത്തി. അമ്മയുടെ പേര് പത്മിനി, അച്ഛൻറെ പേര് വേണു, അനുജത്തി സൂര്യ, അനുജൻ അജിത്ത്. സീത വിജയിച്ച ഭാവത്തോടെ എന്നെ നോക്കി. അമ്മയുമായി അനുജത്തിയുടെ കൈയുംപിടിച്ച് സീത അകത്തേക്ക് പോയി, ഞാൻ കയറാതെ അവിടെ തായം കളിച്ചു നിന്നു.
അജി: ചേട്ടൻ എന്താണ് ഇവിടെനിന്ന് പരുങ്ങുന്നത്, വാ ചേട്ടാ.
അവൻ എൻറെ കൈയ്യും പിടിച്ച് അകത്തേക്ക് കൊണ്ടുപോയി. അന്ന് ഇവിടെനിന്നും ഇറങ്ങി പോയതാണ്, പിന്നെ വരുന്നത് ഇന്നാണ്. അതിൻറെ ഒരു അകൽച്ച എനിക്ക് തോന്നി, ഞാൻ ആ ഹാളിലിരുന്നു. കുറച്ചുകഴിഞ്ഞപ്പോൾ സീതയും സൂര്യയും എൻറെ കയ്യിൽ നിന്നും കാറിൻറെ താക്കോൽ വാങ്ങി ബാഗും മറ്റുള്ള സാധനങ്ങളും എടുത്തു കൊണ്ടുവന്നു. സാധനങ്ങൾ എടുത്തു കൊണ്ട് വന്നപ്പോഴാണ് കാണുന്നത് രണ്ടൊ മൂന്നോ ഏത്ത കുലയും, ചെങ്കദളിക്കുലയും. ഇതൊക്കെ ഞാൻ റൂമിൽ കയറി ഫ്രഷ് ആകാൻ നേരത്ത് വണ്ടിയുടെ ബാക്കിൽ എടുത്തു വച്ചതാണെന്ന് തോന്നുന്നു. അമ്മായി അമ്മയെ സോപ്പിടാൻ മരുമകൾ കൊണ്ടുവന്ന സാധനങ്ങൾ ആണ്. സാധനങ്ങൾ എടുത്തു അകത്തു വെക്കാൻ അജിത്തും കൂടി. കുറച്ചു കഴിഞ്ഞപ്പോൾ അച്ഛൻ എത്തി, എന്നെ കണ്ടപ്പോൾ
അച്ഛൻ: ഇവൻ എന്താണ് ഇവിടെ? ഞങ്ങൾ ജീവിച്ചിരിപ്പുണ്ടോ എന്ന് നോക്കാൻ വന്നതാണോ?
ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു. അച്ഛൻറെ ശബ്ദം കേട്ടപ്പോഴേക്കും അമ്മ വന്നു, പുറകെ സൂര്യ സീതയെ കയ്യിൽ പിടിച്ച് വലിച്ചു കൊണ്ട് വന്നു. സീതയെ കണ്ടപ്പോൾ
അച്ഛൻ: ഇതാരാണ്? ഇവൻ കൊണ്ടുവന്ന വല്ല…
അച്ഛനെ കൊണ്ട് പൂർത്തിയാക്കാൻ സമ്മതിക്കാതെ അമ്മ.
അമ്മ: നിങ്ങൾ ഒന്നും മിണ്ടാതെ ഇരുന്നേ. ആ കൊച്ച് ഇവൻ താമസിക്കുന്ന വീടിൻറെ ഹൗസ് ഓണറുടെ നമ്മളാണ്. നമ്മളെ കാണണമെന്ന് പറഞ്ഞു വന്നതാണ്.
അച്ഛൻ: അതെന്തിനാ നമ്മളെ കാണുന്നത്?
അമ്മ: ഇത് എന്താടപ്പാ, നമ്മളെ കാണാൻ പാടില്ല എന്ന് പറഞ്ഞ വല്ല നിയമവും ഉണ്ടോ.
അച്ഛൻ: അല്ല ഇവൻ കൊണ്ടുവന്നതു കൊണ്ട് ചോദിച്ചതാണ്.
ഞാൻ എഴുന്നേറ്റു, ഉടനെ സീത വന്ന് എൻറെ തോളിൽ പിടിച്ച് അവിടെ ഇരുത്തി. ഇതെല്ലാം മറ്റുള്ളവർ കാണുന്നുണ്ടായിരുന്നു. എന്തായാലും പറയാനുള്ളത് പറയാൻ തന്നെ തീരുമാനിച്ചു.
ഞാൻ: നിങ്ങളാരും അതിശയോക്തിയോടെ നോക്കണ്ട. ഞാൻ ആശുപത്രിയിൽ അങ്ങോട്ടോ ഇങ്ങോട്ടോ എന്നറിയാതെ കിടന്ന സമയത്ത് ഇവളും ഇവളുടെ അച്ഛനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനു ശേഷം ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്തു എങ്ങോട്ടു പോകണമെന്നറിയാതെ നിൽക്കുമ്പോൾ ഇവരുടെ

Leave a Reply

Your email address will not be published. Required fields are marked *