പക്ഷെ പട്ടിടെ വാല് പന്തിരാണ്ട് കൊല്ലം കുഴലിൽ ഇട്ടാലും വളഞ്ഞല്ലേ ഇരിക്കു….
മൂന്നാഴ്ച്ചക് ശേഷമുള്ള ഒരു തിങ്കളാഴ്ച …
വൈകിട്ട് ഓഫീസിൽ നിന്നും തിരിച്ചു വന്ന്….അവൾ മുറിയിൽ ഉണ്ട്…… എന്തോ ദേഷ്യത്തിൽ ആണ് സാധാരണ ഉള്ള മുഖം അല്ല……..
മൂന്നാഴ്ച്ച ആയിട്ടു……ഞാനാണേ അവളും ആയി മിണ്ടിയിട്ട് പോലും ഇല്ല……..പിന്നെ ഇനി ഇപ്പൊ എന്താണാവോ……
അഹ് എന്തേലും ആകട്ടെ….. പണ്ടാരടങ്ങാനായിട്ട്…….
ബാത്‌റൂമിൽ കേറാൻ തുടങ്ങിയ ഞാൻ ഫോൺ റിങ് ചെയ്യുന്നത് കേട്ട് തിരിച്ചു വന്ന് ഫോൺ എടുത്ത് നോക്കി……
അവളുടെ ടീച്ചർ ആണല്ലോ…..
ഞാൻ അവളെ നോക്കി അവൾ അപ്പോഴേക്കും പുതച്ചു മൂടി കിടപ്പായി……
ഞാൻ കട്ടിലിൽ ഇരുന്നു ഫോൺ സ്പീക്കരിൽ ഇട്ട്……
ഹലോ…….
ഞാൻ ശ്രീലക്ഷ്മിടെ ടീച്ചറാ……
ആഹ് ടീച്ചറെ പറഞ്ഞോ…….ഇത് കേട്ടതും അവൾ പുതപ്പ് മാറ്റി നോക്കി…
അവൾ വന്നോ വീട്ടിൽ……….
ആ ഇവിടുണ്ട്………എന്തായി
. ഒന്നും പറയണ്ട ഇന്ന് ക്ലസിൽ ഉള്ള ഒരു കുട്ടിയുമായി അവൾ വഴക്കായിരുന്നു…… രണ്ടു പേരും കൂടെ……… ഈ പെണ്ണുങ്ങൾ കൂടി ഇങ്ങനെ തുടങ്ങിയാൽ പിന്നെന്ത് ചെയ്യാനാ…….ഞാൻ ഒന്ന് ഉപദേശിച്ചാണ് വിട്ടത്……… ഒന്ന് പറഞ്ഞേക്ക് ഞാൻ വിളിച്ചെന്നു……
എന്താ ടീച്ചറെ പ്രശനം …….
മറ്റേ കുട്ടി ഇവളെ കളിയാക്കിയെന്നോ എന്തോ ഒക്കെ പറഞ്ഞു രണ്ടും കൂടി ബഹളം ആയിരുന്നു ……..ഭാര്യയെനാട് ചോദിച്ചു നോക്ക്…
ആ ടീച്ചറെ ഞാൻ പറഞ്ഞേക്കാം…… ഞാൻ ഫോൺ കട്ട് ആക്കി…… അവളെ നോക്കി….
ഞാൻ : എന്താടി പ്രശനം……..
ശ്രീക്കുട്ടി :അത് ചോദിക്കാൻ നീ ആരാ……..
പിന്നെ ആ തള്ള എന്നേ വിളിക്കാനെന്തിനാ….
അത് അവരോട് പോയി ചോദിക്ക്……
പ്രശനം തിരക്കാൻ പോയ ഞാൻ ആരായി ഇപ്പൊ……
ഞാൻ : അതാണല്ലേ മോന്തേം വീർപ്പിച്ചിരിക്കണേ…….ഇടി കിട്ടിയല്ലേ…… നീ