ബുക്കും ഇട്ട് അവൾ പുറത്തേക്ക് ഇറങ്ങി പോയി…….
ഞാൻ ഡ്രെസ്സും മാറി….. പുറത്തേക്ക് ഇറങ്ങി….. മ്മ് ബാൽക്കണിയിൽ പോയിരിക്കുന്നോ…… ഇരുത്തി തരാം…
ഡി…… അടുത്ത് ചെന്ന് ഞാൻ ഉച്ചത്തിൽ വിളിച്ചു………
ഞെട്ടി തരിച്ചു എന്നേ നോക്കി…….
കണ്ണിൽ നിന്നും വെള്ളം വരുന്നുണ്ട്….. കള്ള കരച്ചിൽ ആണോ എന്തോ…….
ഞാൻ ബാൽക്കണി ഗ്രില്ലിൽ ചാരി അവളെ നോക്കി ഇരുന്നു….. ഇനി എങ്ങാനും എടുത്ത് ചാടിയാലോ………ഞാൻ അവിടെ ഇരുന്നപ്പോഴേ അവൾ എഴുനേറ്റ് മുറിയിൽ….
ഞാൻ മുറിയിലേയ്ക്ക് ചെന്ന്……….
ഞാൻ : നീ എന്തിനടി കരായണേ….. നിനക്ക് എന്ത് വേണേ ചെയ്യാം പറയാം…… ഞാൻ എന്തെങ്കിലും പറഞ്ഞാൽ ഇരുന്നു മോങ്ങിക്കോളും………..ഇങ്ങോട്ട് ചൊറിയുമ്പോ ആലോചിക്കണം അങ്ങോട്ടും കിട്ടുമെന്ന്
രാത്രി ഞാനും ഫുഡ് ഒന്നും വാങ്ങില്ല….അവളും കഴിച്ചില്ല കേറി കിടന്ന്………
അല്ലേലും എന്റെ എത്ര വലിയ ശത്രു ആണെങ്കിലും ആരെങ്കിലും കരയുന്നത് കാണുമ്പോഴെ എന്റെ മനസ്സലിയും…..
ഞാൻ : ദേ ഇത് ഇവിടേം കൊണ്ട് നിർത്തിക്കോണം…….ഇനി എന്നേ ചൊറിയാൻ വന്നാലാണ് … എന്തായാലും എന്റെ ജീവിതം പോയി അടങ്ങി ഒതുങ്ങി ജീവിച്ചോണം……
മറുപടി ഇല്ല ……..
ഇവിടെ വന്നിട്ട് അവളെ കൊല്ലും കൊന്ന് കൊല വിളിക്കും….. അവളെ അനുഭവിപ്പിക്കും എന്തൊക്കെയിരുന്നു….ദേ ഇപ്പൊ അവളുടെ കരച്ചില് കണ്ട് എല്ലാം മറന്നു കിടക്കുന്ന നാണമായില്ലത്തവൻ…… എന്റെ മനസ്സ് എന്നോട് പറഞ്ഞു…..
പിന്നെയുള്ള മൂന്നാഴ്ച്ച ഞങ്ങൾ തമ്മിൽ ഒന്നും മിണ്ടിയാതെയില്ല…..എന്തിന് നേരെ പോലും നോക്കില്ല…….രാവിലെ ഓഫീസിൽ പോകും വരും ടീവി കാണും കിടന്നുറങ്ങും….. അവൾ ഉറങ്ങി കഴിഞ്ഞേ ഞാൻ മുറിയിലേക്ക് ഉറങ്ങാൻ പോകു……..
അവൾ കോളേജിൽ പോകും വരും ഇരുന്നു പഠിക്കും ഇതൊക്കെ തന്നെ പരുപാടി……