ഇടക്ക് ബാത്റൂമിൽ പോകാൻ എഴുന്നേറ്റപ്പോൾ വാതിൽ തുറന്നു നോക്കി….. സോഫയിൽ കിടന്നുറങ്ങുന്നുണ്ട്…….ഞാൻ വാതിൽ കുറച്ചു തുറന്നിട്ട കിടന്നു…….കേറണേ കേറി കിടക്കട്ടെ…….
അലാം അടിക്കുന്ന സൗണ്ട് കേട്ട് ആണ് എഴുന്നേറ്റത്………
ഇത് ആര് അലാം വെച്ച്….. സമയം 4 മണി ആയിട്ടുള്ളു……
താഴെ ബെഡ്‌സിലേക്ക് നോക്കി …… വന്ന് കിടപ്പുണ്ട് ശവം അവൾ തന്നെ അല്ലാതെ ആരും വെക്കാനില്ല…… അലാം ഓഫ് ആകാതെ അവളുടെ ബെഡിലേക്ക് ഇട്ട്…..അവൾ അത് ഓഫ് ആക്കി വീണ്ടും കിടന്നു
മൈര് എന്റെ ഉറക്കവും പോയി……
എന്റെ ഉറക്കം കളഞ്ഞിട്ട് നീ ഉറങ്ങണ്ടടി….ലൈറ്റ് ഓൺ ചെയ്തിട്ട്
അലാം എടുത്ത് 5 മിനുട്ട് ഇടവിട്ട് സെറ്റ് ചെയ്ത് കയ്യിൽ പിടിച്ച…….എന്തായാലും ഉറക്കം പോയി…….അലാം അടിക്കും അവളുടെ നേരെ നീട്ടി പിടിക്കും…… ആദ്യത്തെ .30 മിനുട്ട് അവൾ അഭിനയിച് കിടന്നു……..
പിന്നെ മനസ്സിലായി ഉറങ്ങാൻ പറ്റില്ലാന്ന്….കണ്ണും തുറന്ന് നേരെ നോക്കി കിടന്ന്….. അതാകുമ്പോൾ പിന്നെ ഞാൻ അലാം വെക്കില്ലല്ലോ…….
അവൾ കണ്ണടക്കുന്നതും നോക്കി ഞാൻ കിടന്നു……
ഞാൻ : എന്താടി നിനക്ക് അലാം വെക്കണ്ടേ .. …..ഈ 4 മണിക്ക് ആരാടി വാരാന്ന് പറഞ്ഞത്………
ശ്രീക്കുട്ടി : നിന്റച്ഛനാടാ……..
അങ്ങേരിക്ക് പ്രായമായടി ഞാൻ വന്ന പോരെ……….
കണ്ണും മുഴിച് എന്നെ നോക്കിട്ട് തിരിഞ്ഞു കിടന്ന്……
ഞാൻ വിടുവാ വീണ്ടും അലാം വെച്ച്…..
നിന്റെ കളി എന്നോടാ ………….
സമയം 5.30 ആയി സഹി കേട്ട് അവൾ എഴുനേറ്റ് ഹാളിലേക്ക് പോയി…….
പോയ സമാധാനത്തിൽ ലൈറ്റ് അണച്ചു കിടന്നു ഉറക്കം മാത്രം വരുന്നില്ല…….. വീണ്ടും അലാം അടിക്കുന്നു….. ഞാൻ ലൈറ്റ് ഓൺ ചെയ്ത്……
കയ്യിൽ ക്ലോക്കും ആയി നിൽക്കുന്നു നാറി……വീണ്ടു ആ നാശിച്ച ശബ്ദം മുഴങ്ങുന്നു
ശ്രീക്കുട്ടി : എന്റെ ഉറക്കം കളഞ്ഞിട്ട് നീ ഉറങ്ങാൻ പോണ….ഉറക്കി താരാ അവിടെ നിൽക്ക്…..
ഞാൻ എഴുനേറ്റ്….. ഊന്നിച്ചോന്ന് നോക്കിയിട്ട് ചായ ഇടനായിട്ട് അടുക്കളയിൽ പോയി….. അടുപ്പിൽ വെള്ളം തിളക്കുന്നു…… അവൾ ചായക്ക് വെച്ചതായിരിക്കും…… ഒരു കപ്പ് വെള്ളം ഉള്ളു അതിൽ…….കുടിപ്പിച്ചു താരവേ…
വേഗം ചായ പൊടി ഇട്ട് കപ്പിൽ ആക്കി ഞാൻ ബാൽകാണിയിലേക്ക് … പോയി…