അത് മതി എന്നാലും ഒരസൂയ………പോലെ…
എന്നാ നീ ഇവിടെ അസൂയപ്പെട്ട് നിൽക് ഞാൻ പോണ്………..
പാർക്കിങ്ങിൽ നിന്നും ബൈക്കെടുക്കുമ്പോഴും എന്റെ മനസ്സിൽ അവർ ആയിരുന്നു……….ഒരു പക്ഷെ ഞാൻ ഒന്ന് അടുത്ത് ഇടപഴകിയെച്ചെങ്കിൽ അയാളുടെ സ്ഥാനത് ഞാൻ ആയേനെ….. മൈര് നാണം കെട്ടേനെ…….. നന്നായി ഒന്നും മിണ്ടാഞ്ഞത്………
തിരിച്ചു ഫ്ലാറ്റിൽ എത്തി…….വെറുതെ ഇരുന്നിട്ട് ബോർ അടിക്കുന്നു ഉച്ച കഴിഞ്ഞു.. പുറത്തേക്ക് ഇറങ്ങി….. മറൈൻ ഡ്രൈവിലൂടെ വെറുതെ നടന്ന്…അവിടെഇവിടെ കുടമാറ്റം നടക്കുന്നുണ്ട് പല നിറത്തിലുള്ള കുടകൾ…….… പിന്നെ അവിടെന്നും നടന്ന് നടന്ന് അവളുടെ കോളേജിന്റെ പരിസരത്തു എത്തി….. അങ്ങോട്ടെന്ന് വെച്ച് പോയതല്ല…… നടന്ന് നടന്ന് എത്തിയത് ആണ്……..
അവിടെ അടുത്തുള്ള ഒരു ചെറിയ ചായ കടയിൽ കേറി ഒരു ചായേം മുളക് ബജിയും മേടിച്…….കൊതി കൊണ്ട് വായിലേക്ക് ഇട്ടതും അണ്ണാക് വരെ പൊള്ളി….. കയ്യിൽ ഇരുന്ന ചായയും താഴെ പോയി…..
അവിടെ നിന്ന കോളേജ് പിള്ളേരുടെ മുമ്പിൽ നിന്ന് ചമ്മി….. എങ്കിലും തോൽക്കാൻ ഞാൻ തയ്യാർ അല്ലായിരുന്നു… ചായേം കടിം പിന്നെ വാങ്ങി…….. എല്ലാരേം നോക്കി ഒരു പൊട്ടൻ ചിരിയും ചിരിച്ചു കുറച്ചു പുറകിലേക്ക് മാറി നിന്നു……
എസ്ക്യൂസ് മി….. ഞാൻ തിരിഞ്ഞു നോക്കി…….
ചേട്ടനല്ലേ അന്ന് ശ്രീലക്ഷ്മി ചേച്ചിയെ തിരക്കി വന്നത്………..ഓ മൈര് അന്ന് കണ്ട രണ്ടു പെൺപിള്ളേരും ഉണ്ട് ആ കൂട്ടത്തിൽ ……
ആ അത് ഞാൻ തന്നെ…….ചായ കുടിക്കുന്നോ…….ഞാൻ വിഷയം മാറ്റാനായി ചോദിച്ചു….. അവർ ഇത് ചോദിച്ചതും ചുറ്റിനും നിന്ന് പിള്ളേര് എന്നേ നോക്കുന്നുണ്ട്……….
മേടിച്ചു തന്നാൽ കുടിക്കാം…….
ഞാൻ : ചേട്ടാ രണ്ട് ചായ…… കടി എന്താന്ന് വെച്ചാൽ മേടിച്ചോ………
ചേട്ടാ നാല് പഴം പൊരി….. രണ്ട് സെറ്റ് മുളക് ബജി… രണ്ട് ഉള്ളിവട……നാല് സമൂസ……… നാല് പത്തിരി….എടി നിനക്ക് എന്താ വേണ്ടേ ഒരുത്തി മറ്റവളെ നോക്കി ചോദിച്ചു……..