ഇത് പോലീസ് സ്റ്റേഷനിൽ നിന്നാണ്….. നിങ്ങളുടെ ഭാര്യ ഇവിടെയുണ്ട്….വേഗം സ്റ്റേഷനിലോട്ട് വാ……
സർ എന്തു പറ്റി………
താൻ ഇങ്ങോട്ട് വാ ബാക്കി വന്നിട്ട് പറയാം…
ബൈക്ക് എടുത്ത് നൂറേ നൂറ്റിപത്തിൽ വെച്ചു പിടിക്കാൻ കൊച്ചിലെ ബ്ലോക്ക് സമ്മതിക്കൂല്ല…….കുത്തി കേറ്റി കുത്തി കേറ്റി 1 മണിക്കൂർ കൊണ്ട് സ്റ്റേഷനിൽ എത്തി……
എന്താണ് എന്ന് അറിയാൻപാടില്ല ഓരോ വേണ്ടാത്ത ചിന്തകൾ മുഴുവൻ തലയിൽ കേറി…..
ഞാൻ ഓടി ഉള്ള്ളിൽ കേറി…….. ചുറ്റിനും നോക്കി…….അവൾ ഒരു കസേരയിൽ ഇരിപ്പുണ്ട്…….ദേഷ്യ ഭാവം തന്നെ മുഖത്തു
ആരാ എന്തു വേണം…….
എന്നേ വിളിച്ചിട്ടുണ്ടായിരുന്നു ഇവിടെന്നു…..
ശ്രീലക്ഷ്മി ടെ ഭർത്താവ് ആണോ…….. Asi എന്നോട് ചോദിച്ചു….
അതെ…..
വാ ഇരിക്ക് ഞങ്ങൾ ഒരു ടേബിളിൻ എതിർവശത്തു ആയി ഇരുന്നു
ഞാൻ : സർ എന്താ പ്രശ്നം……
നിന്റെ ഭാര്യ ദേ ആ കുട്ടിനെ ക്ലാസ്സിൽ വെച്ച് സ്റ്റീൽകുപ്പി കൊണ്ട് തലക്കിട്ടു അടിച്ചു…….. ഞാൻ തിരിഞ്ഞു നോക്കി…….ഒരു തട്ടമിട്ട കൊച്ചും അതിന്റെ അച്ഛനും അമ്മയും…….
: അവർ കംപ്ലയിന്റ് തന്നിട്ടുണ്ട്…… നിങ്ങൾ സംസാരിച്ചു തീരുമാനിചക്കു …… ഇല്ലേ നിങ്ങൾ പിന്നെ കോടതി കേറി നടക്കേണ്ടി വരും…….ഞാൻ അവരെ കൂടി വിളിക്കാം……
പോലീസ് മാമൻ :ഹാനിഫിക്ക ഇങ്ങോട്ട് വാ……….
ഈ പേര് ഞാൻ ഇടവിടെയോ……..കെട്ടിട്ടുണ്ടല്ലോ
അയാൾ വന്ന് എന്റെ അപ്പുറത്തെ കസേരയിൽ ഇരുന്നു…
ഹനീഫ് : ഞാൻ ഹനീഫ്….അത് എന്റെമോൾ ഹസ്ന…… നിന്റെ ഭാര്യ എന്റെ കൊച്ചിനെ കുപ്പി വെച്ച് തലക്കിട്ടു അടിച്ചു…..ഞങ്ങൾ കേസും ആയി മുന്നോട്ട് പോകാൻ പോണേണ്
ഇപ്പോഴല്ലേ പിടികിട്ടിയെ ഈ പേര് അല്ലെ അവൾ അന്ന് ഉറക്കത്തിൽ പറഞ്ഞെ