ഒക്കെ ഞാൻ പറഞ്ഞിരുന്നു. അവൾ അതൊക്കെ ചിരിച്ചു തള്ളുകയാണ് ചെയ്തേ. ഒപ്പം അവൾ എന്നോട് പറഞ്ഞിരുന്നു നമുക്ക് രണ്ട് ആൾക്കും കൂടി hod ക് ഇതേപോലെ പണി കൊടുകാം എന്ന് ഒരു ദിവസം. ശെരിക്കും പറഞ്ഞാൽ ഏത് പെണ്ണ് ആണേലും അന്ന് കരണം പൊതി ഒന്ന് തരേണ്ടത് ആണ്. പക്ഷേ ഇവളും മാത്രം തരാത്തത് അവളെ അതിലും വലിയ കെണിയിൽ നിന്ന് രക്ഷപെടുത്തിയത് കൊണ്ട് ആകാം. അതും അല്ലാ ആ പാവത്തിന്റെ മെത്തേക് അവളുടെ അമ്മായി എന്ന് പറഞ്ഞ ഒരു രാക്ഷസി മീൻ കൂട്ടാൻ ഒഴിച്ചിട്ട് ഉണ്ട് അത്രേ രുചി ഇല്ലാന്ന് പറഞ്ഞു. അത്രേ ഒന്നും ഇത് വരില്ലല്ലോ എന്ന് പറഞ്ഞു അവൾ എന്നെ കൂൾ ആക്കി.
എടുത്തു ചാടി ഒന്നും ചെയ്യരുത് എന്ന് അതോടെ ആണ് ഞാൻ മനസിലായിത്.
അവൾ ആണേൽ എന്റെ കൈ കെട്ടി പിടിച്ചു തോളിലേക് ചാഞ്ഞു കിടന്നു ഉറങ്ങുവാ. പിന്നെ രാത്രി പാട്ട് ആയി ഡാൻസ് ആയി പൊളിച്ചു.
പക്ഷേ എന്നെ ഇരുന്നോടത് നിന്ന് അവൾ എഴുന്നേപ്പിച്ചില്ല കൈയിൽ കെട്ടിപിടിച്ചു തന്നെ ഇരുന്നു ഉറങ്ങുവല്ലേ. എനിക്ക് ഡിസ്റ്റർബ് ചെയ്യാനും തോന്നില്ല. അങ്ങനെ എല്ലാവരും വണ്ടിയിൽ ഉറക്കം ആയി എന്ന് മനസിലാക്കിയപ്പോൾ അവന്മാർ പുറകിൽ നിന്ന് വന്നു വിളിച്ചു.
“വാടാ സാധനം എടുത്തിട്ട് ഉണ്ട് ”
“വരാം. തുടങ്ങിക്കോ.”
ഞാൻ പതുകെ കൈ വീടിച്ചു നോക്കിയപ്പോൾ. രണ്ട് കണ്ണുകൾ എന്നെ തീഷണം ആയി നോക്കി എന്നെ മുറുകെ പിടിച്ചു എന്റെ മുഖത്തേക്ക് നോക്കി ഇരിക്കുവാ ദേവൂട്ടി.
“നീ ഉറങ്ങില്ലേ?”
“ഉറങ്ങിട്ട്?”
” എനിക്കും ഉറക്കം വരുന്നുണ്ട്.
ഉറങ്ങിക്കോ എന്റെ വാവാച്ചി.”
“അങ്ങനെ എന്നെ ഉറക്കിട്ട് നീ മോന്തൻ പോകണ്ടാ.”
എന്ന് പറഞ്ഞു എന്നെ വിൻഡോ സിറ്റിലേക് ഇരുത്തിട്ട് അവൾ ഞാൻ ഇരുന്ന സിറ്റിൽ കയറി ഇരുന്നു എന്റെ മടിയിലേക് തല വെച്ച് കിടന്നു.
എനിക്ക് ഇനി ഒരു രക്ഷ ഇല്ലാ എന്ന് അറിഞ്ഞതോടെ. ഞാൻ കൈ പൊക്കി അവർക്ക് സുചന കൊടുത്തു.
അവർ ഫോണിൽ വിളിച്ചു. ഞാൻ അവൾ അറിയാതെ ഫോൺ എടുത്തു പറഞ്ഞു