എന്തെങ്കിലും ഉണ്ടേൽ ഒരു മടിയും കൂടാതെ വിളിക്കണം കേട്ടോ.”
“ശെരി അമ്മേ.”
അമ്മ ഫോൺ വെച്ച്.
“ഇപ്പൊ കണ്ടോ കാവ്യാ ഹരി ഏട്ടന്റെ ഫോൺ അടിക്കും.”
പറഞ്ഞു തീർന്നതും എന്റെ ഫോൺ അടിച്ചു.അമ്മ തന്നെ.
“ഹലോ അമ്മേ.”
“എങ്ങനെ ഉണ്ട് യാത്ര?”
“കുഴപ്പമില്ല.”
“അതൊക്കെ അവിടെ നിൽക്കട്ടെ. നിന്റെ hod ക് ഈ ഫോൺ ഒന്ന് കൊടുത്തേ.”
“എന്തിനാ അമ്മേ?”
“ഒരു പനി പിടിച്ച കൊച്ചിനെ ഒരു ഹോസ്പിറ്റലിൽ ഇട്ടേച്ചു ടൂർ തുടർന്നത് ചോദിക്കാൻ ആണ്.”
“അയ്യോ അമ്മേ. സാർ നെ അറിയുന്ന ഡോക്ടർ ആണ് കുഴപ്പമില്ല.”
“ഉം.
അല്ലാ നിനക്ക് ഒന്ന് ഇറങ്ങി കൂടെ ആയിരുന്നില്ലെടാ.”
“എന്റെ അമ്മേ..”
“എന്തായാലും എനിക്ക് അവളെ മരുമകൾ ആയി നീ കൊണ്ട് വന്നില്ലേ നിനക്ക് പച്ച വെള്ളം ഞാൻ തരില്ല.”
എന്ന് പറഞ്ഞു അമ്മ ഫോൺ കട്ട് ചെയ്തു.
ഇത് കേട്ടാ കാവ്യാ.
“നിന്നെ ഇവന്റെ അമ്മക്ക് അങ്ങ് ഇഷ്ടപ്പെട്ടു എന്ന് തോന്നുന്നു അല്ലോടി.
എടാ ചെറുക വേഗം എന്റെ ദേവികുട്ടിയെ വീട്ടിൽ കയറ്റികൊളണം.”
“ശെരി എന്റെ കാവ്യാ മോളെ.”
കാവ്യാ എന്നിട്ട് ദേവികയോട് പറഞ്ഞു.
“നിന്റെ ഭാഗ്യം അടി ഇങ്ങനത്തെ ഒരു അമ്മായിഅമ്മയെ കിട്ടിയത്. എന്റെ അവസ്ഥ കണ്ടോ. പെറ്റമ്മ ക് പോലും ഇപ്പൊ വേണ്ടാ.”
ഞാൻ ഇടക്ക് കയറി പറഞ്ഞു.