.
“ഐ ആം ട്രാപ്പ്ഡ്.”
അപ്പോഴേക്കും ദേവൂട്ടി ഫോൺ മേടിച്ചു.
“അത്രക്ക് ഇതാണെൽ മുന്നിൽ ഇരിക്കുന്ന hod യെ ഞാൻ അങ്ങ് പറഞ്ഞു വിടടാ കമ്പനിക്ക്.”
അതോടെ അവർ ഫോൺ വെച്ച്.
ദേവികടെ ആ ദേഷ്യം വന്നാ മുഖം ഞങ്ങളുടെ വണ്ടിയുടെ ഓപ്പോസിറ്റ് സൈഡിൽ കൂടെ പോകുന്ന വണ്ടികളുടെ പ്രകാശത്തിൽ കാണാം ആയിരുന്നു.
“എന്താ ദേവൂട്ടി നോക്കി പേടിപ്പിക്കുന്നെ.”
പറഞ്ഞു തീർന്നതും പെണുകളുടെ ആയുധം ആയ പല്ല് കൊണ്ട് എന്റെ തുടയിലേക് കിടന്നിട്ട് ആഞ്ഞു ഒരു കടി.
“അമ്മേ………”
എല്ലാവരുടെയും ഉറക്കം എഴുന്നേറ്റു പോയി എന്റെ അമ്മേ എന്നുള്ള വിളി കേട്ടത്തോടെ. ദേവിക ആണെൽ ചാടി എഴുന്നേറ്റു. അവരോടു പറഞ്ഞു.
“വിണ്ടോ ഗ്ലാസ്സ് അടച്ചപ്പോൾ ഹരി ടെ കൈ വിരൽ ഇടക്ക് പോയതാ.”
ഇരുട്ട് ആയത് കൊണ്ട് ആരും അങ്ങോട്ട് വന്നില്ല.
കാവ്യാ ഓപ്പോസിറ്റ് സിറ്റിൽ ഇരുന്നു ദേവികയോട്.
“എന്താ?”
“ഞാൻ ഒന്ന് കടിച്ചതാ.”
“എന്തിന്?”
“അവരുടെ കൂടെ കുടിക്കാൻ പോകണം എന്ന്.”
“ആണോ.
എന്നാൽ എന്റെ വാക ഒന്നുടെ കടിച്ചോ.”
എന്ന് പറഞ്ഞു കാവ്യാ ചിരിച്ചു ശേഷം അവൾ ആ സിറ്റിൽ കെടന്നു. ആരും കൂട്ട് ഇല്ലായിരുന്നു. അവൾ ഗർഭിണി ആയത് കൊണ്ട് ആ സിറ്റ് മൊത്തം അവൾക് റിസർവ് ആയിരുന്നു.