എന്റെ സ്വന്തം ദേവൂട്ടി 7
Ente Swwantham Devootty Part 7 | Author : Trollan
[ Previous Part ]
അങ്ങനെ കോളേജ് ടൂർ സ്റ്റാർട്ട് ചെയ്യുന്ന ദിവസം എത്തി.
പക്ഷേ ദേവികക് എന്തൊ പ്രശ്നം പോലെ എനിക്ക് തോന്നി. വേറെ ഒന്നും അല്ലാ അവളുടെ മുഖത്ത് ഒരു സന്തോഷം ഇല്ലാ. വാടിയ മുഖം. പറ്റില്ല എന്ന് തോന്നുന്നു.
ഞാൻ ബസിൽ കയറി അവളോട് ചോദിച്ചപ്പോൾ കുഴപ്പമില്ല എന്ന് പറഞ്ഞു. കാവ്യായോട് ചോദിച്ചപ്പോൾ അവൾ പറഞ്ഞു
“അവൾക് പനിയുടെ ലക്ഷണം ഉണ്ടായിരുന്നു. ഞാൻ ഒരു പരസ്റ്റമോൾ കൊടുത്തിട്ട് ഉണ്ട്. ”
“ഉം ”
എന്റെ എല്ലാ സന്തോഷം അവിടെ പോയി.
അവൾ ആണേൽ കാവ്യാ ടെ മേത്തു ചാരി കിടക്കുവായിരുന്നു. അങ്ങനെ ഓരോ സ്ഥലം എത്തി കൊണ്ട് ഇരുന്നു ഉച്ച ആയതോടെ ഞാൻ കാവ്യാ ഇരുന്ന സ്ഥലത് ഇരുന്നു ദേവികയെ നോക്കാൻ തുടങ്ങി. അവൾക് വയ്യാതെ ആയി പനിക്കുന്നുണ്ട് എന്ന് എനിക്ക് മനസിലായി.
ഞാൻ എഴുന്നേറ്റു ചെന്ന് ടീച്ചറോട് പറഞ്ഞു.
“ടീച്ചറെ ദേവികക് പനി കൂടി ഫിക്സ് ആകും എന്ന് തോന്നുന്നു. ഏതെങ്കിലും ഹോസ്പിറ്റൽ കണ്ടാൽ ഒന്ന് നിർത്തണം എന്ന് പറ HOD യോട് ”
Hod ക് ടെൻഷൻ ആയി എന്ത് ചെയ്യണം എന്ന് ടൂർ നിർത്തി തിരിച്ചു പോകേണ്ടി വരുമോ എന്ന് ആയി.
പക്ഷേ ഞാൻ പറഞ്ഞു.
“ഞാൻ നോക്കി കോളം. എനിക്ക് ഇവിടെ നല്ല പരിചയം ഉള്ളതാ ”
അടുത്ത് ഉള്ള ഒരു ഹോസ്പിറ്റൽ ഞങ്ങൾ അവളെ കാണിച്ചു.
ഒരു ഇൻജെക്ഷൻ എടുത്തു. വൈറസ് ഫേവർ ആണെന്ന് ഡോക്ടർ പറഞ്ഞു. ഒരു ദിവസം അഡിമിറ്റ് ചെയ്യണം . ദേവികക് ആണേൽ ഒന്നും മിണ്ടാൻ പോലും