റിയൂണിയൻ 3 [Danmee]

Posted by

നടേശൻ  ജോർജിനെ കൈകൊണ്ട് തള്ളിമാറ്റി അവന്റെ നെഞ്ചിൽ തന്നെ ആഞ്ഞു ചവിട്ടി. ചവിട്ടുകൊണ്ട് ജോർജ് തറയിലേക്ക് വീണു.

നടേശൻ  സതിഷനെ നോക്കി തുടർന്നു.

” വേണ്ട വേണ്ട എന്ന് വെക്കുന്നതാ   ഓരോന്ന് ഇരന്നു വാങ്ങാൻ വന്നാൽ എന്താ ചെയ്യുക…….. ഞാൻ പറഞ്ഞില്ലേ  എനിക്ക്  ഇതൊക്കെ മടുത്തു എന്ന്……. നിങ്ങൾ കൊല്ലുകയോ വിക്കുകയോ എന്തോ ചെയ്തോ  ഞാൻ പോവുകയാ “

അതും പറഞ്ഞു നടേശൻ  ആ റൂം തുറന്ന് പുറത്തേക്ക് ഇറങ്ങി. സതിഷൻ  വീണു കിടക്കുന്ന ജോർജിനെ നോക്കി പറഞ്ഞു.

” നീ എന്താ വിചാരിച്ചത്  രവിയെ  കൊന്നത് നീ ആണെന്ന് കണ്ടുപിടിക്കില്ലന്നോ…… ചേട്ടൻ ഇപ്പോൾ പഴയ  പോലെ അല്ല അതാ  കൊല്ലുന്നതിനേക്കാൾ കുടെ നിന്നു മൊത്തം എന്റെ കൺട്രോൾളിൽ ആക്കാം എന്ന് വിചാരിച്ചു……….. എന്നാലും നിന്റെ അഭിനയം   ഒഹ്….. രവിടെ മരണത്തിൽ നിനക്ക് എന്തോ പങ്ക് ഉണ്ടെന്ന് മനസിലായി…. നിന്റെ കുടെ ആരെക്കെയുണ്ട്…. എന്താ കൊല്ലാൻ കാരണം  ഇതെക്കെ അറിയാൻ വേണ്ടിയാ നിന്നെ  ഇട്ട് പൊട്ടൻ കളിപ്പിച്ചത്…. അതിന് അതികം  ബുദ്ദിമുട്ടേണ്ടി വന്നില്ല. ജെനി തോമസ്  ആരാണെന്ന് അറിഞ്ഞപ്പോൾ എല്ലാം ഈസി ആയി ലിങ്ക് ചെയ്യാൻ പറ്റി……… സൊ ചേട്ടനെ  കൊല്ലാൻ വന്നവരുടെ പ്ലാൻ പൊളിച്ചു ചേട്ടന്റെ മുന്നിൽ ഇട്ടു…. ആ ഒരു തുമ്പിൽ പിടിച്ചു കേറിക്കോളാം… ഇനി ഇവരും എന്റെ കുടെ കാണും “

സതിഷൻ സംസാരിച്ചു കൊണ്ട് തന്നെ ജെനിയെ ഇരുത്തിയിരുന്ന കസേരക്ക് അടുത്തേക്ക് നടന്നു  അവളുടെ  മുടിയിൽ കുത്തി പിടിച്ചു.

പെട്ടെന്ന് ഡോർ  ആരോ ചവിട്ടി തുറന്നു. രണ്ട് കയ്യും പൊക്കി നടേശൻ  അകത്തേക്ക് കയറി വന്നു. അയാളുടെ പുറകിൽ  തോക്ക് ചുണ്ടികൊണ്ട് രാജനും. മുറിയിൽ കയറിയ രാജൻ നടേശാനേ  പിടിച്ചുകൊണ്ടു അയാളുടെ തലയിൽ തോക്ക് ചുണ്ടി. സതിഷനും ഗുണ്ടകളും എന്ത് ചെയ്യണം എന്നറിയാതെ അവിടെ നിന്നു. ജോർജ് തറയിൽ നിന്നും എഴുന്നേറ്റ് ജെനിയുടെ കെട്ടുകൾ അഴിച്ചു. അപ്പോയെക്കും നടേശൻ  കയ്മുട്ട് കൊണ്ട് രാജനെ  ഇടിച്ചിട്ടു അയാളുടെ കയ്യിൽ ഉണ്ടായിരുന്ന തോക്ക് തട്ടി പറിച്ചു. അയാൾ അത്‌ ജെനിക്ക് നേരെ ചുണ്ടുന്നതിനു മുൻപ് തന്നെ ജെനി അയാളെ  കടന്നക്രമിച്ചു. ജെനിയെ പിടിച്ചു മാറ്റാൻ വന്ന ഗുണ്ടകളെ  ജോർജും രാജനും  ചേർന്ന് ആക്രമിച്ചു. ഉന്തിലും തള്ളിലും തോക്ക് ദുരെക്ക് തെറിച്ചു പോയി. സതിഷൻ  ഇതെല്ലാം നോക്കി അവിടെ നിന്നതേ  ഉള്ളു. ജെനി  അവളുടെ സർവ്വ ശക്തിയും എടുത്ത് നടേശാനേ  മർദിച്ചു. നടേശൻ  അവളെ  തള്ളിമാറ്റി എന്നിട്ട് അവളുടെ മുഖതടിച്ചു. അപ്പോൾ ഒരു ഗുണ്ട അവന്റെ അറയിൽ ഇരുന്ന കത്തി ഊരി നടേശാന് നേരെ എറിഞ്ഞു. അയാൾ അത്‌ പിടിച്ചു കൊണ്ട് ജെനിയെ കുത്താൻ ആഞ്ഞു. ജോർജ് അവളെ തള്ളി മാറ്റി നടേശാന്റ കയ്യിൽ കയറി പിടിച്ചു. നടേശൻ  ജോർജിനെ മുന്നിലേക്ക് തള്ളി കൊണ്ട് പോയി ഫിത്തിയിൽ ചേർത്തു. അവന്റെ ഒരു കൈ കൊണ്ട് നടേശനെ  ഇടിക്കാൻ ശ്രെമിച്ചു. അയാൾ അവനെ വലിച്ചെറിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *