റിയൂണിയൻ 3 [Danmee]

Posted by

പറഞ്ഞിട്ടുണ്ട് “

” നീ കയ്യിൽ ആയുധം ഒന്നും കരുതണ്ട  ഇവിടെ എല്ലാം സെറ്റ് ആണ്‌ “

ഫോൺ സംഭാഷണം അതികം നീണ്ടില്ല എങ്കിലും  അത്‌ റെക്കോർഡ് ചെയ്യാൻ  ജോർജ് മറന്നില്ല.

ഡ്യൂട്ടി കയിഞ്ഞ് ജെനി വീട്ടിൽ എത്തുമ്പോൾ  ഒരുപാട് വൈകിയിരുന്നു. രാജൻ പോയികഴിഞ്ഞിട്ടും അവൾ  മുന്നിലെ വാതിൽ അടക്കാതെ  ജോർജിനെ കാത്തിരുന്നു. അൽപം കയിഞ്ഞ് കാൽപെരുമാറ്റം കെട്ട് അവൾ വെളിയിലേക്ക് ഇറങ്ങി. ജോർജ് അവളുടെ അടുത്ത് എത്തിയപ്പോൾ അവൾ അവന്റെ കൈ പിടിച്ചു അകത്തേക്ക് കൊണ്ടുപോയി.

” സതിഷൻ എന്നെ വിളിച്ചിട്ടുണ്ടായിരുന്നു ഞാൻ അത്‌ റെക്കോർഡ് ചെയ്തു “

” ഗുഡ്……. നാളെ അപ്പോൾ എന്താ പരുപാടി “

”  ഞാൻ  അയാളെ കൊല്ലും കുടെ സതിശനെയും അത്‌ കയിഞ്ഞ് ഞാൻ നിന്നെ വിളിക്കാം  “

” വേണ്ട എന്റെ കൈകൊണ്ട് തന്നെ അയാളെ കൊല്ലണം……. ഞാൻ രാവിലെ  ആ പരിസരത്ത് തന്നെ കാണും  നീ നടേശാനേ  എനിക്ക് ആയി മാറ്റി വെക്കണം “

” അതെന്താ  എനിക്ക് അയാളെ കൊല്ലാനുള്ള അവകാശം ഇല്ലേ……ഇത് എന്റെയും കുടെ പ്രതികാരം അല്ലെ “

” അതല്ല   എനിക്ക് അവനെ  കൊല്ലണം   എന്റെ അച്ഛനെയും അമ്മയെയും കോല്ലുക മാത്രം അല്ല  എന്റെ കുട്ടികാലം നശിപ്പിക്കുക കൂടി ചെയ്ത ദുഷ്ടൻ ആണ്‌ അയാൾ “

” എന്റെ കുട്ടികാലം നശിപ്പിച്ചതും  അയാൾ ആണ്‌  പിന്നെ നിന്റെ അച്ഛനും അമ്മയും അല്ല നമ്മുടെ അച്ഛനെയും അമ്മയെയും ആണ്‌ അയാൾ കൊന്നത് “

” ശെരി നീ നാളെ എനിക്ക് വേണ്ടി കത്ത് നിൽക്ക്  ഞാൻ അവിടെ വന്നതിനു ശേഷം  തിരുമാനിക്കാം “

” അയാളെ കൊന്നു കഴിഞ്ഞാൽ പിന്നെ  എന്ത് ചെയ്യാനാ നിന്റെ പ്ലാൻ “

” നീ പോലീസ്ന് മുന്നിൽ മാപ്പ്സാക്ഷി ആകണം…… നിന്റെ മാറ്റ് കേസുകളും എല്ലാം… കുടെ കുറച്ചു കലം  നീ ജയിലിൽ കിടക്കേണ്ടി വരും …..

ഞാൻ പുറത്ത് നിന്നു. നിന്നെ “

” ഓഹോ  അത്‌ തന്നെ ആണല്ലേ ഇപ്പോഴും നിന്റെ മനസ്സിൽ……  ഞാൻ വിചാരിച്ചു നമ്മൾ സഹോദരങ്ങൾ ആണെന്ന് അറിഞ്ഞപ്പോൾ നീ പ്ലാൻ മറ്റും എന്ന് “

Leave a Reply

Your email address will not be published. Required fields are marked *