” ഞാൻ കുടെ നിൽക്കാം…….. എന്ത് ചെയ്യണം എന്നെ പറഞ്ഞാൽ മതി “
” രവി പറഞ്ഞു കാണുമല്ലോ….. നാളെ ആണ് മീറ്റിങ് നടത്താൻ ഇരുന്നത് പഴയ പ്ലാൻ തന്നെ ആണ് എന്തെങ്കിലും മാറ്റം ഉണ്ടെങ്കിൽ ഞാൻ വിളിക്കാം “
പെട്ടെന്ന് സതിഷൻ ഒന്ന് നിർത്തി മുന്നിലേക്ക് തുറിച്ചു നോക്കി. ജോർജ് നോക്കുമ്പോൾ രവിയുടെ ചടങ്ങുകൾ കയിഞ്ഞ് നടേശൻ കാറിൽ കയറുകയാണ്….. ജോർജിന്റ കണ്ണിലും കനൽ എരിയുന്നുണ്ടായിരുന്നു……. അവൻ സതീഷനിൽ നിന്നും അത് മറച്ചു പിടിച്ചു.
നടേശൻ പോയിക്കഴിഞ്ഞു കുറച്ചു സമയം അവർ കാറിൽ തന്നെ ഇരുന്നു സംസാരിച്ചു.
ജെനി രവിയുടെ കൊലപാതകത്തിൽ അവർക്ക് നേരെയുള്ള തെളിവുകൾ നശിപ്പിക്കുന്ന ശ്രമത്തിൽ ആയിരുന്നു. ഫോറെൻസികിൽ ഉള്ള അവളുടെ സുഹൃത്തുക്കൾ വഴി രവിയുടെ വീട്ടിൽ നിന്നും കിട്ടിയ തെളിവുകൾ അവൾ മനസിലാക്കിയിരുന്നു.
പോക്കറ്റിൽ ഫോൺ വൈബ്രേറ്റ് ചെയ്യുന്നത് മനസിലാക്കി ജെനി ഫോൺ എടുത്തു. ജോർജ് ആണ് വിളിക്കുന്നത് എന്ന് മനസിലാക്കി അവൾ അവിടെ നിന്നും മറി നിന്ന് ഫോൺ അറ്റന്റ് ചെയ്തു.
” എന്താ വളർത്തച്ഛന്റെ കർമങ്ങൾ ഒക്കെ കഴിഞ്ഞോ “
” കഴിഞ്ഞു……… സതിഷൻ ഉണ്ടായിരുന്നു അവിടെ “
” എന്നിട്ട് അയാൾ നിന്നോട് എന്തെങ്കിലും ചോദിച്ചോ “
” അയാൾ പറയുന്നത് അയാളുടെ കുടെ നിൽക്കണം എന്ന “
” എന്നിട്ട് നീ എന്ത് പറഞ്ഞു “
” കുടെ നിൽക്കാം എന്ന് പറഞ്ഞു “
” ഗുഡ്……. എല്ലാം നമ്മുക്ക് അനുകൂലം ആയി വരുന്നുണ്ട്…… എന്താ പ്ലാൻ “
” നാളെ തന്നെ വേണം എന്ന പറയുന്നത്…… മറ്റ് കാര്യങ്ങൾ പിന്നീട് വിളിച്ചു പറയും എന്ന് പറഞ്ഞു “
” ഒക്കെ ……. ഇനി അയാൾ വിളിക്കുക ആണെങ്കിൽ കാൾ റെക്കോർഡ് ചെയ്തേക്കു……. ടെലിഫോൺ റെക്കോർഡ്സ് ഒരു തെളിവ് ആയത് കൊണ്ട് ചിലപ്പോൾ അയാൾ നേരിട്ട് വരാൻ ചാൻസ് ഉണ്ട്…..എന്തായാലും നിങ്ങൾ സംസാരിക്കുന്നത് റെക്കോർഡ് ചെയ്യണം…….. നമുക്കും ഇനി ഫോണിൽ സംസാരിക്കുന്നത് സേഫ് അല്ല …… നീ രാത്രി വീട്ടിലേക്ക് വരൂ “
ഫോൺ കട്ട് ചെയ്ത ജോർജ് രവിയുടെ വീട്ടിലേക്ക് ആണ് പോയത്. അവൻ