” ഞാൻ രവിയുടെ വീടിന്റെ പരിസരത്ത് തന്നെ ഉണ്ട്……… പിന്നെ നമ്മൾക്ക് തമ്മിൽ കാണാൻ ഈ ജന്മം മുഴുവൻ ഇല്ലേ “
” ഞാനും അങ്ങോട്ടേക്ക് വരുന്നുണ്ട് “
രാജനും ജെനിയും രവിയുടെ വീട്ടിൽ എത്തുമ്പോൾ അവിടെ നടേശാന്റെ ആളുകളും നാട്ടുകാരും പോലീസ്‌കാരും ഉണ്ടായിരുന്നു. പക്ഷെ അവർക്കിടയിൽ അവൾ തിരഞ്ഞത് ജോർജിനെ ആയിരുന്നു.
ആൾക്കൂട്ടത്തിൽ അൽപം മറി നിന്നിരുന്ന അവനെ കണ്ടപ്പോൾ അവളുടെ മുഖം വിടർന്നു. അതിന് ശേഷം അവൾ അടുത്തുനിന്ന പോലീസ് കരോടായി ചോദിച്ചു .
“ഫോറെൻസിക്ക്കാർ വന്നില്ലേ “
” അവർ അകത്തുണ്ട് മേഡം “
ജെനി അവിടമാകെ ഒന്ന് നോക്കിനടന്നു . പിന്നെ രവിയുടെ ബോഡി പോസ്റ്റ്മോർട്ടതിനയച്ചു.
ഫോർമാലിറ്റി ഒക്കെ കഴിഞ്ഞു ബോഡി ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമ്പോൾ വൈകുന്നേരം ആയിരുന്നു.
ഇലക്ട്രിക് സ്മശനത്തിൽ രവിയുടെ ബോഡി എരിയുമ്പോൾ . നടേശാനും സതിഷനും അവരുടെ ആളുകളും അവിടെ ഉണ്ടായിരുന്നു. ചടങ്ങുകൾ കയിഞ്ഞു ജോർജ് ബൈക്ക്ന്റെ അടുത്തേക്ക് നടക്കുമ്പോൾ സതിഷൻ അവന്റെ അടുത്തേക്ക് വന്നു.
” അച്ചു വാടാ എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട് “
അതും പറഞ്ഞ് സതിഷൻ അവന്റെ കാറിൽ കയറി. ജോർജ് ഒരു നിമിഷം എന്തോ ആലോചിച്ചു നിന്നു അപ്പോയെക്കും സതിഷൻ കാർ ഡോർ തുറന്നു അവനെ വീണ്ടും ക്ഷണിച്ചു. ജോർജ് കാറിൽ കയറി ഡോർ അടച്ചപ്പോൾ സതിഷൻ സംസാരിച്ചു തുടങ്ങി.
” നീ ഇന്നലെ രവിയെ കാണാൻ പോയില്ലേ “
” ഇല്ല”
” അതെന്താ പോകാതിരുന്നത് “
” രവിയച്ഛൻ പറഞ്ഞ കാര്യം എനിക്ക് ചെയ്യാൻ പറ്റുമോ എന്ന് അറിയില്ല…… എനിക്ക് ഒരു തീരുമാനം എടുക്കാൻ പറ്റിയില്ല “
” രവി മരിച്ചു……. ഇനി എനിക്ക് നിന്റെ സഹായം കുടിയേതിരു………. ആദ്യം ഞാൻ വിചാരിച്ചത് നീ രവിയെ ചേട്ടന് ഒറ്റികൊടുത്തു എന്ന…….. പക്ഷെ ചേട്ടൻ ആണ് രവിയെ കൊന്നത് എങ്കിൽ എന്നോട് ഇങ്ങനെ ആയിരിക്കില്ല ചേട്ടന്റ പെരുമാറ്റം…………. നിനക്ക് ഇനി എന്റെ കുടെ നിൽക്കാൻ പറ്റുമോ…….. ഇല്ല പറ്റണം……. കാരണം ഇനി നാളെ ഞാൻ നടത്തുന്ന അറ്റെമ്റ്റ് പാളിയാൽ അതിന്റെ വേരുപിടിച്ചു ചേട്ടൻ നിന്റെ നേരെ വരും…….. പിന്നെ രവിയെ വകവരുത്തിയവർ വേറെ എന്തെങ്കിലും ചെയ്തു ചേട്ടന്റ ശ്രെദ്ധ തിരിച്ചാൽ ഇങ്ങനെ ഒരവസരം കിട്ടും എന്നു തോന്നിന്നില്ല “