റിയൂണിയൻ 3
Reunion Part 3 | Author : Danmee | Previous Part
“ടിങ്
ടോങ് “
രാവിലെ കോളിങ്ബെൽ കേട്ടാണ് ജെനി എഴുന്നേറ്റത്. അവൾ കണ്ണുതുറന്നു ചുറ്റും നോക്കി. ഹാളിലെ സോഫയിൽ ആണ് അവൾ കിടന്നിരുന്നത്.അവൾ അതിൽ നിന്നും എഴുന്നേറ്റ് വാതിൽ തുറന്നു. രാജൻ ആയിരുന്നു അത്.
” മേഡം ഞാൻ കുളിച്ചുനേരം ആയി ഹോൺ അടിക്കുന്നു… കാണാത്തത് കൊണ്ട ഇങ്ങോട്ട് കയറിയത് . മേഡം ഇതുവരെ റെഡി ആയില്ലേ “
” ഇന്നലെ ലേറ്റ് ആയ കിടന്നത് ……… ഞാൻ ദ വരുന്നു “
” മേഡം ……. പിന്നെ ആ രവിയെ ആരോ കൊന്നു…… ക്രൈം സിനിൽ പോണം “
” ഹാ ഒരു പത്തു മിനിറ്റ് ദാ വരുന്നു “
വാതിൽ ചാരി ബാത്‌റൂമിൽ കയറുമ്പോയും ജെനിയുടെ മനസ്സിൽ ഇന്നലെ നടന്ന കാര്യങ്ങൾ ആയിരുന്നു. കുട്ടികാലം മുതൽ മനസിൽ കൊണ്ടുനടന്ന പ്രതികാരത്തിന് തുടക്കം കുറിച്ചു. പിന്നെ മരിച്ചു എന്ന് കരുതിയ തന്റെ അനിയനെ അവൾക്ക് തിരിച്ചു കിട്ടി. അത് മാറ്റാരുമല്ല അവൾ ജീവിതപങ്കാളി ആയി തിരഞ്ഞെടുക്കാൻ ഇരുന്ന ആള് തന്നെ.
ബാത്‌റൂമിൽ നിന്നു ഇറങ്ങിയ അവൾ ഫോൺ എടുത്ത് ജോർജിനെ വിളിച്ചു.കുറച്ചു നേരം കഴിഞ്ഞാണ് ജോർജ് ഫോൺ എടുത്തത്
” ഹാലോ “
” ജോർജ് നീ എവിടെയാ…… ഇന്നലെ എപ്പോഴാ നീ പോയത് “
” ഞാൻ ഇന്ന് വെളുപ്പിനാണ് ഇറങ്ങിയത്…… രാവിലെ രവിയുടെ മരണവിവരം അറിയിക്കാൻ അവന്മാർ വിളിച്ചിരുന്നു……. “
” നിനക്ക് എന്നെ വിളിച്ചുകുടയിരുന്നോ “
” നീ നല്ല ഉറക്കം ആയിരുന്നു….. എന്തോ വിളിക്കാൻ തോന്നിയില്ല “
” എനിക്ക് നിന്നെ കൺനിറയെ ഒന്ന് കാണാൻ പോലും പറ്റിയില്ല നീ ഇപ്പോൾ ഇവിടെ ഉണ്ട് “