നോക്കി
ഈ തവണത്തേക്ക് ഞാൻ ക്ഷേമിച്ചിരിക്കുന്നു……. ഇനി എന്റെ മെക്കിട്ടേങ്ങാനും കേറാൻ വന്നാൽ…….ഇന്നലത്തേതൊന്നും ആയിരിക്കില്ല…….
പിന്നെ, നിന്നോട് സഹതാപം തോന്നിട്ടൊന്നുമല്ല……….. നീ അല്ലെ പറഞ്ഞെ നിന്റെ ജീവിതം നശിപ്പിച്ചത് ഞാൻ ആണെന്ന്…….. ഞാൻ അറിഞ്ഞു കൊണ്ട് ആരുടെയും ജീവിതം നശിപ്പിച്ചിട്ടില്ല…….. അടങ്ങി ഒതുങ്ങി ഇവിടെ കഴിഞ്ഞോണം കേട്ടല്ല……
പഞ്ച് ഡയലോഗും ഇട്ട് ഞാൻ വെളിയിലേക്ക്…….. മുറ്റത്തേക്ക് ഇറങ്ങിയതും……..
ടാ അവിടെ നിന്നെ……. അമ്മ പുറകിന്ന് വിളിച്ചു……..
മ്മ്ന്താ
ഇന്നലെ എന്താടാ മുറിന്ന് ഒരു ബഹളം കേട്ടത് ……..
ന്ത് ബഹളം ഞൻ ഒന്നും കേട്ടില്ലല്ലോ…..
നീ കേൾക്കില്ല……. ഞാനെ അവളോട് ചോദിച്ചോളാം…
അമ്മ മുകളിലേക്ക് പോയി…….. ഞാൻ താഴെ തന്നെ നിന്നു……..
അവൾ എന്തെങ്കിലും പറഞ്ഞാൽ…… പിന്നെ എളുപ്പമായി………കാര്യങ്ങൾ…
ഈ തള്ള എന്താ വരാത്തെ……….. വരുന്നുണ്ട്……. മോന്ത വീർത്തിരിപ്പുണ്ട്….. അവൾ പറഞ്ഞു കാണും…….
എന്റെ മോൻ ഇത്രക്ക് അതപ്പാതിച്ചു എന്ന് അമ്മ അറിഞ്ഞില്ല………
നിങ്ങൾ എന്താ തള്ളേ ഈ പറയണത്………
നീ എന്തിനാടാ അവളെ കടന്നു പിടിച്ചത്….
ഏഹ് അതെപ്പോ…….
അവൾ എല്ലാം പറഞ്ഞു…… നീ… കിടന്നുരുളിയെന്നും വേണ്ട…….. നാണം ഇല്ലെടാ നിനക്ക് ഒരു പെണ്ണിന്റെ അനുവാദം ഇല്ലാതെ അവളുടെ ദേഹത്തു തൊടാൻ……അവൾക്ക് പാടില്ലാത്തത് കൊണ്ട് അല്ലെ അത് താഴെ കിടന്നേ…..
ദേഷ്യത്തിൽ പറഞ്ഞിട്ടും അമ്മ അടുക്കളെലേക്ക് പോയി…….ഞാൻ പുറത്തേക്കും……….
എന്നാലും ഇവൾ എന്ത് മൈരാ പറഞ്ഞെ അമ്മേനോട്………..
ചോദിച്ചിട്ട് തന്നെ ബാക്കി കാര്യം………
ഡീീീ……. എന്താടി നീ അമ്മേനോട് പറഞ്ഞെ…….