വെണ്ണകൊണ്ടൊരു തുലാഭാരം 1 [അൽഗുരിതൻ]

Posted by

ആര് അങ്ങനെ അല്ല…… ഒരു കുട്ടി ഓടാൻ വരും ശനിയാഴ്ച മാത്രം……….

മ്മ് പോരട്ടെ…….

എന്ത് പോരട്ടെന്ന്…….. എനിക്ക് ഒരു ഡീറ്റൈൽസും പോലും അറിയില്ല…….അവളിടെ… വീട് എവിടെന്നു ഞാൻ ചോദിച്ചു……
ക്രൂര ഭാവത്തിൽ എന്നേ നോക്കിയിട്ട് ഒരൊറ്റ പോക്ക് ………

അമ്മ : ആ ബെസ്റ്റ് ഇത് പറയാനാണോ എന്നേ വിളിച്ചിരുത്തിയെ…………

പിന്നെ ഞാൻ എന്ത് പറയാനാ……….

അദ്യം നീ പോയി…….. അവളെ കൊണ്ട് നിന്നെ ഇഷ്ടം ആണെന്നെങ്കിലും പറയിപ്പിക്കാൻ നോക്ക് എന്നിട്ട് വാ……ബാക്കി അപ്പൊ തീരുമാനിക്കാം…..

കക്ഷത്തിൽ ഇരിക്കുന്നത് പോകാനും പാടില്ല….. ഉത്തരത്തിൽ ഇരിക്കുന്നത് കിട്ടുകയും വേണം………അവനു..

ഞാൻ : വല്ല ചേർച്ച ഉള്ള പഴം ചൊല്ലും പറ തള്ളേ…………

അത്‌ ആൾക്ക് അങ്ങ് പിടിച്ചില്ല…. അമ്മക്ക് വേറെ എന്ത് പറഞ്ഞാലും കുഴപ്പമില്ല….. പക്ഷെ ആളെ കളിയാക്കുന്നത് മാത്രം ഇഷ്ടമല്ല………

അനിയത്തിയെ കളും ഇഷ്ടം എന്നോട് ആണ് അമ്മക്ക് ………… എന്റെ അടുത്ത കൂട്ടുകാരി തന്നെ ആണ് അമ്മ……. എന്നേ തേച്ച പെൺകുട്ടികളെ എല്ലാം അമ്മക്ക് അറിയാം………..

 

ചായയും കുടിച്ചും ബ്രഷിൽ പേസ്റ്റ് ഉം എടുത്ത്…….. കായലിനരുകിലേക്ക്………..
വീടിന്റെ മുമ്പിൽ കായൽ ആണ്…… പണ്ടൊക്കെ മഴക്കാലം അയാൽ……. പല്ല് തേപ്പും കുളിയും ഒക്കെ കായലിൽ തന്നെ ആയിരുന്നു …… ആഹ്ഹ് അതൊക്കെ ഒരു കാലം………..

അത് കൊണ്ട് നീന്താൻ നല്ലൊണം അറിയാം…….. ഇപ്പൊ ഇടക്ക് ഒക്കെ മാത്രം കായലിൽ കുളിക്കും……

കായലൊക്കെ പണ്ടത്തത്തിലും മലിനമായി കൊണ്ടിരുന്നു………

പല്ലും തേച് കൊണ്ട്…… കായലിനരുകിൽ ഇരുന്നു…….. ഇനി ഞാൻ അവളെ എങ്ങനെ വീഴ്ത്തും…….

മറ്റവൻ കാമുകൻ ആയിരിക്കുവോ……..

പല പല ചോദ്യങ്ങൾ മനസ്സിലോട്ട് വരാൻ തുടങ്ങി……

ആഹ്ഹ് ഒന്ന് കൂടെ ട്രൈ ചെയ്ത് നോക്കാം ……

കിട്ടിയാൽ ഊട്ടി പോയ ചട്ടി………

കുളിച്ചു റെഡി ആയി…….. സിനിമയും കണ്ട് കിടന്നു…….വേറെ എന്താ പണി……ഒരു പണിയും ഇല്ല

Leave a Reply

Your email address will not be published. Required fields are marked *