രൂപയ്ക്ക് മുകളിലാണ് മിക്ക ബംഗാളി
മേസൻമാരുടെയും പറ്റ്. അത് നോക്കി
ഇരുന്ന് വാങ്ങിയില്ലെങ്കിൽ അവമ്മാര്
ചെലപ്പം പറ്റ് പറ്റിച്ച് നാട്ടിലേക്ക് പോകും.!
“അത് ശരി എന്റെ വിചാരം പല കടകളും
പോലെ ഞാറാഴ്ച ഇല്ലാന്നാണ്” ഞാൻ
അത്ഭുതത്തോടെ മിണ്ടിത്തുടങ്ങി …
ഇതറിഞ്ഞിരുന്നെങ്കിൽ ശനിയാഴ്ച
രാത്രിയിലെ മുഷിപ്പ് കഴിഞ്ഞ് വീണ്ടും
ഒറ്റയ്ക്കിരിക്കുന്ന ഞാറാഴ്ച പകലിൽ
എന്തെങ്കിലും മിണ്ടാൻ ഇങ്ങോട്ടേയ്ക്ക്
വരാമായിരുന്നു…..കാരണം ഒരു വർഷം
ആയി കണ്ട് കണ്ട് ചേച്ചിയും ചേട്ടനും
ഞങ്ങളോട് നല്ല അടുപ്പം ആയിരുന്നു.!
പരിസരത്തുള്ള പണിക്കാരുടെ ബഹളം
നിറഞ്ഞ കൊടുക്കൽ വാങ്ങലുകൾ
നടക്കുന്ന തിരക്കിട്ട സമയങ്ങൾ പതിവ്
ആയതിനാൽ.. ആദ്യമൊക്കെ ഞങ്ങൾ
സാധനങ്ങൾ വാങ്ങി പെട്ടന്ന് പോവുക
ആണ് പതിവ്…….. പക്ഷെ പപ്പ വരാത്ത
ദിവസങ്ങളിൽ കണക്ക് കൂട്ടി പൈസ
കൊടുത്തിരുന്നത് ഞാനായി മാറി വന്ന്
തുടങ്ങിയപ്പോൾ ചേട്ടനും ചേച്ചിയും
പല കുശലങ്ങളും ചോദിച്ചു തുടങ്ങി..
മാത്രമല്ല ഞാൻ പഠിപ്പ് കഴിഞ്ഞ് നിൽക്കുന്ന ഒരു പയ്യൻ ആയതിനാൽ
ചേച്ചി പ്രത്യേക ഒരു വാത്സല്യവും
കാണിച്ചിരുന്നു..! സാധനങ്ങൾ വാങ്ങി പെട്ടന്ന് പോരുന്ന പഴയ അവസ്ഥയിൽ നിന്ന് കുറച്ച് വർത്തമാനങ്ങൾ പറഞ്ഞ് ഇരിക്കുന്ന അവസ്ഥയിൽ എത്തിയിരുന്നു ഞങ്ങൾ എങ്കിലും , ചേട്ടൻകട തുറക്കുന്ന കാര്യം ഇതുവരെ ചേച്ചിയും എന്നോട്