തിരിച്ചു വരുന്ന വഴി നിർത്തിയിട്ടിരിക്കുന്ന ഒരു ലോറിക്ക് പിന്നിൽ കയറിയെന്ന് ഞാൻ പിന്നീട് അറിഞ്ഞു…പിറന്നാൾ ദിനം അങ്ങനെ എനിക്ക് വെറുത്തു.എന്നെ വിഷമിപ്പിക്കാതെ ഇരിക്കാൻ എന്റെ ചേച്ചിമാർ പിറന്നാൾ കാര്യത്തെ പറ്റി മിണ്ടാറില്ല…
“കിച്ചൂ നിനക്ക് വിഷമം ആയോ?” അച്ചു എന്നെ തലോടി കൊണ്ടു ചോദിച്ചു…
“അച്ഛനെയും അമ്മയെയും മരണത്തിന് ഞാൻ ആണോ കാരണം ” എന്റെ നാവിൽ അതായിരുന്നു വന്നത്.. കണ്ണടച്ചു തുറക്കുന്നതിനു മുന്നേ എന്റെ കവിളിൽ ദേവുവിന്റെ കൈ അമർന്നിരുന്നു…നല്ല പൊളിപ്പൻ അടി.. തല തിരിഞ്ഞു പോയി…അവൾ കണ്ണു തുറുത്തി ദേഷ്യത്തോടെ എന്നെ നോക്കി..
“ഇനി ഇങ്ങനെ വല്ലതും പറഞ്ഞാൽ ഉണ്ടല്ലോ..”വിരൽ എന്റെ നേർക്ക് ചൂണ്ടി പല്ലുകടിച്ച ദേവുവിന് ഒരുപാട് മാറ്റം ഉണ്ടായിരുന്നു..ഞാൻ അത് കണ്ടു പേടിച്ചു പോയി… അച്ചു മുകളിൽ നിന്ന് വിതുമ്പുന്നത് കേട്ടു…
ദേവു കുറച്ചു നേരം അതേ ഭാവത്തോടെ എന്നെ തുറിച്ചു നോക്കി പിന്നെ എന്നെ ചുംബനങ്ങൾ കൊണ്ട് മൂടുകയായിരുന്നു…
“എന്തിനാ കിച്ചൂ ഇങ്ങനെ ഓരോന്ന് പറയുന്നത്…” വിതുമ്പുന്ന അച്ചു എന്നെ എന്നോട് ചോദിച്ചപ്പോൾ ഞാൻ നിസ്സഹായനായി കിടന്നു…കുറച്ചു നേരം വിഷങ്ങൾ എല്ലാം ഞങ്ങൾ പറഞ്ഞു തീർത്തു…
ഇനിയൊരിക്കലും ഇങ്ങനെ ഒന്നും പറയില്ലെന്ന് ഞാൻ വാക്ക് കൊടുത്തു…
“നിന്നോട് ഞാൻ വിഷമിക്കരുത് എന്നൊക്ക കാറിൽ വെച്ച് പറഞ്ഞത് ഇന്ന് നമുക്ക് നിന്റെ ബർത്ത് ഡേ ആഘോഷിക്കാൻ വേണ്ടിയാണ്.പതിയെ നിന്നെ പറഞ്ഞു മനസിലാക്കാം എന്ന് കരുതി അപ്പോഴേക്കും വന്നു അവന്റെ വാലാത്തന്മാർ ” ദേവു ദേഷ്യത്തോടെ എന്നോട് പറഞ്ഞു
“അതിന് ഞാൻ എന്ത് ചെയ്യാനാ.. അവനും ഞാനുമായി അധികം അടുപ്പം പോലും