ദേവു ഒന്നും പറഞ്ഞില്ല അവളുടെ കണ്ണിൽ അലയടുക്കുന്ന കടലിൽ എന്നോട് പറയുന്നുണ്ട് എന്നോടുള്ള സ്നേഹം…
“വാ ഇനി ആ താടകയെ ഇങ്ങട്ട് വരുത്തിക്കേണ്ട..” ഞാൻ ദേവുവിന്റെ കൈ പിടിച്ചു എഴുന്നേൽപ്പിച്ചു…അവൾ മടിച്ചപ്പോൾ ഞാൻ അവളെ കോരിയെടുത്തു ഹാളിലേക്ക് നടന്നു. ഇതല്ലേ നീ മടിച്ചത് കഴുത്തിലൂടെ കൈചുറ്റി എന്നെ നോക്കി കിടന്ന അവളോട് ചോദിച്ചപ്പോൾ അവൾ സന്തോഷത്തോടെ തലയിട്ടി…
ഹാളിൽ ദേവുവിനെ ലാൻഡ് ചെയ്യിച്ചതും അച്ചുവുണ്ട് ഞങ്ങളെ നോക്കുന്നു… ചെറിയ ഒരു അസൂയ ആ മുഖത്തുണ്ടോയെന്ന് സംശയം. ദേവു എന്റെ ചെവിയിൽ പതിയെ പറഞ്ഞു..
“പാവമുണ്ടവൾ ഒന്ന് പോയി എടുത്തേക്ക്…”
“എടുക്കണോ…”
“എടുത്തേക്ക് ആ മുഖം കണ്ടാൽ അറീല്ലേ ”
” എന്ത് ”
” എന്നെ എടുത്തത് അത്ര ഇഷ്ടപ്പെട്ടില്ലന്ന് ”
” ആണോ ”
” ആടാ പൊട്ടാ… “കിച്ച്നിൽ പണിയിലാണ് അച്ചുവെങ്കിലും ചെറിതായിട്ട് അവൾ ഞങ്ങളെ നോക്കുന്നുണ്ട്… എന്തോ അവളെ പറ്റി പറയാണെന്ന് തോന്നി കാണും..
“ഞാൻ ഡ്രെസ്സ് എടുത്ത് വരാം അപ്പോഴേക്ക് ഒന്ന് എടുത്ത് അവളുടെ ആഗ്രഹം തീർത്തേക്ക്…” ദേവു പറഞ്ഞുകൊണ്ട് റൂമിലേക്ക് തിരിഞ്ഞു.. പിന്നെ ഒന്ന് തിരിഞ്ഞുനോക്കിയ ശേഷം ഒന്നാലോചിച്ചു പറഞ്ഞു..