“നിന്റെ റൂം മൊത്തം ഇന്ന് ക്ലീൻ ചെയ്തോ… ആ ബാത്രൂം ഒക്കെ ഒന്ന് നിനക്ക് കഴുകിക്കൂടെ.കിച്ചൂ . എല്ലാം എന്നെ ഞാൻ തന്നെ ചെയ്യണം എന്ന് വെച്ചാൽ…” അച്ചു തലയിൽ കൈ വെച്ചു..ഞാൻ നിസ്സഹായതയോടെ ദേവുവിനെ നോക്കി.. അവൾ ഒക്കെ ശെരിയാക്കാം എന്നരീതിയിൽ കണ്ണുചിമ്മി കാണിച്ചു….
“നീ കേട്ടോ കിച്ചു….” അച്ചുവിന്റെ ശബ്‌ദം പൊന്തി…
“ഓ ഞാനും ദേവുവും കൂടി കഴുകിക്കോളാം…” ഞാൻ ദേവുവിനെ നോക്കാതെ അച്ചുവിനോട് പറഞ്ഞു..
” ഹ്മ്മ് കഴുകിയാൽ മതി… ” അച്ചു ഞങ്ങളെ രണ്ടുപേരെയും നോക്കി പറഞ്ഞുകൊണ്ട് റൂമിൽനിന്ന് പുറത്തേക്ക് പോയി.ദേവു ഞെരങ്ങി ഞെരങ്ങി എന്റെ അടുത്ത് വന്നു അവളുടെ പാത്രത്തിൽ ബാക്കി വന്ന മസാല ദോശ മുറിച്ചു എന്റെ വായിൽ വെച്ചു…
“അല്ല മോൻ എന്തിനാ എന്നെ കൂടെ കൂട്ടിയത്…നിന്റെ ഷണ്ടി വരെ ഞാൻ കഴുകുന്നില്ലേ .” ദേവു ചെറുചിരിയോടെ ചോദിച്ചപ്പോൾ അവളുടെ ഇടത്തെ കവിളിലെ ചെറിയ നുണക്കുഴി തെളിഞ്ഞു.. ഞാൻ രണ്ടു കൈകൊണ്ടും അവളുടെ കവിൾ റബർ വലിക്കും പോലെ വലിച്ചു വിട്ടു.
“ഞാൻ എന്റെ ദേവൂനെയും സഹായിക്കാം പോരെ”
“മതി…. പക്ഷെ ഞാൻ സഹായിക്കുന്നതിന് എനിക്ക് പകരം ചോദിക്കുന്നത് തരേണ്ടി വരും ” അവൾ രണ്ടു വട്ടം പിടികമുയർത്തി താഴ്ത്തി ചോദിച്ചപ്പോൾ ഞാൻ സമ്മതിച്ചു
“ആയിക്കോട്ടെ…. നീ എന്ത് വേണേലും ചോയ്ച്ചോ ”
“ഉറപ്പല്ലേ..”