ഞാനും എന്‍റെ ചേച്ചിമാരും 8 [രാമന്‍]

Posted by

ദേവു അകത്തേക്ക് പ്ലേറ്റും അതിൽ മസാല ദോശയുമായി വന്നു..

 

“ഓഹോ ഞാൻ പോയപ്പോഴേക്കും അവന്റെ മടിയിലെത്തിയോ “വായിലെ ദോശയും വിഴുങ്ങിക്കൊണ്ട് ദേവു ബെഡിൽ കേറി.

 

“നീ മാത്രം അല്ല എന്റെ ചേച്ചി.. ഇവളും എന്റെ ചേച്ചിയാ, അവൾക്കെന്താ എന്റെ മടിയിൽ ഇരുന്നു കൂടെ ” ഞാൻ അച്ചുവിന്റെ കവിളിൽ ഉമ്മ വെച്ചുകൊണ്ട് ദേവുവിനോട് ചോദിച്ചു. അവളെ ഒന്ന് കളിപ്പിക്കുക എന്ന ലക്ഷ്യമേ അതിനുണ്ടായിരുന്നുവെങ്കിലും ദേവു മസാലദോശയെ വധിക്കുന്നതിൽ ശ്രദ്ധചെലുത്തി. അവളുടെ കഴിക്കുന്ന രീതി ഞങ്ങൾ രണ്ടുപേരും ഒരു ചിരിയോടെ നോക്കി നിന്നപ്പോൾ ദേവു പതിയെ തലപൊക്കി ഞങ്ങളെ നോക്കി ഒരു ഇളി ഇളിച്ചു.. പിന്നെ ആദ്യം എന്റെ നേർക്ക് ഒരു കഷ്ണം നീട്ടി.

 

ഞാൻ അവളുടെ കൈ പിടിച്ചു അച്ചുവിന്റെ നേർക്കാക്കി. അച്ചു വായിൽ വാങ്ങി.. പിന്നെ ദേവു എനിക്ക് നീട്ടി, ഞാൻ അത് വാങ്ങി.

 

അവൾ വായിൽ ഇട്ടു തരുമ്പോൾ പ്രത്യേക ടേസ്റ്റും… എന്നെയും അച്ചുവിനെയും അവൾ തന്നെയൂട്ടി.. ഞാൻ രണ്ടു പ്രാവിശ്യം വാങ്ങുമ്പോൾ അച്ചു ഒന്ന് കഴിഞ്ഞിട്ടുണ്ടാവില്ല…ദേവു എന്റെ നേർക്ക് വീണ്ടും നീട്ടുമ്പോൾ അച്ചു ഒച്ചവെക്കും…

 

“എന്താ ദേവൂ ഇത്.. അവന് മാത്രം കൊടുക്കുന്നത് എനിക്ക് താ ” ദേവു വാ തുറന്നു വെച്ച എന്നെയും, ചവച്ചുകൊണ്ടിരിക്കുന്ന അച്ചുവിനെയും നോക്കും…

 

“നീ ആദ്യം വായിലുള്ളത് ഇറക്ക് ” അച്ചുവിനോട് പറഞ്ഞു ഞാൻ ദേവുവിന് നേരെ വായ നീട്ടി .

 

” താ ദേവൂ… ” ദേവു വായിൽ തരുന്നതിനു മുന്നേ തന്നെ അച്ചു എൻെറ മുടി പിടിച്ചുവലിച്ചു… എന്നിട്ട് അവൾ അത് വായിലാക്കി ഇളിച്ചു കൊണ്ട് എന്നെ നോക്കി… ഞാൻ സങ്കടം അഭിനയിച്ചു ദേവുവിനെ നോക്കി…

 

” അയ്യോ അമ്മേന്റെ കുട്ടിക്ക് ദാ ” ദേവു ആശ്വസിപ്പിച്ചുകൊണ്ട് എനിക്ക് എനിക്ക് നീട്ടിയപ്പോൾ..അച്ചു പുച്ഛിച്ചു.

 

“ അയ്യോ അമ്മേടെ ഇള്ളകുട്ടി കണ്ടാലും മതി കോന്തൻ ” അവൾ എന്നെ തുറിച്ചു നോക്കി…ആ ഉണ്ടകണ്ണിന്റെ വലുപ്പം…

Leave a Reply

Your email address will not be published. Required fields are marked *