കരയുകയാണ്… വാപ്പിയുടെ മുഖത്ത് ചെറിയ സന്ദോഷം ഉണ്ട്… ആഫിയുടെ കണ്ണ് നിറഞ്ഞിരിക്കുന്നു ഫൈസൽ അപ്പോഴും എന്നെ നോക്കുന്നത്തെ ഇല്ലായിരുന്നു.. അങ്ങനെ പോലീസുകാർ തന്നെ എന്നെ പുറത്തേക്ക് കൊണ്ട് വന്നു… Si സാറിന്റെ മുഖത്ത് എന്നെ കൊല്ലാനുള്ള ദേഷ്യമുണ്ടെന്ന് എനിക്ക് മനസിലായി… ഞാൻ അങ്ങോട്ട് നോക്കാതെ ഉമ്മി ഒക്കെ നിന്ന ഇടത്തേക്ക് പോയി… എന്നെ കണ്ടതും ഉമ്മി എന്റെ അടുത്തേക്ക് ഓടി വന്ന് എന്നെ കെട്ടി പിടിച്ചു കരഞ്ഞു… കരച്ചിൽ എന്ന് പറഞ്ഞാൽ ഒരു നിർത്താലില്ലാത്ത കരച്ചിൽ… ഞാൻ പിടിച്ചു മാറ്റാൻ നോക്കിയെങ്കിലും മാറുന്നില്ല പിടിച്ചു വച്ചിരിക്കുകയാണ്…
“നിങ്ങൾ വാ… അവൾ വിടുമെന്ന് തോന്നണില്ല ” എന്ന് പറഞ്ഞു വാപ്പി ഞങ്ങളെ കൊണ്ട് കാറിൽ കയറ്റി… ആഫി ഞങ്ങളുടെ അടുത്തേക്ക് വരാൻ തുടങ്ങിയപ്പോൾ ഫൈസൽ അവളുടെ കയ്യിൽ പിടിച്ചു നിർത്തുന്നത് ഞാൻ കണ്ടു.. അവൾക്ക് വരണമെന്ന് ഉണ്ടെങ്കിലും അവൻ വിടാത്തത്കൊണ്ട് അവൾ വന്നില്ല… അത് കണ്ട് എന്റെ ചങ്ക് ഒന്ന് ആളി… പക്ഷെ ഞാൻ വിഷമം സഹിച്ചു നിന്നു… വാപ്പി വണ്ടി തിരിച്ചു.. അവരുടെ അടുത്ത് ചെന്നു…
“ഞങ്ങൾ അവന്റെ വില്ലയിലോട്ടാണ് പോകുന്നത് നിങ്ങൾ പിറകെ വന്നോ ” വാപ്പി ഫൈസലിനോട് പറഞ്ഞു…
“അത് മാമാ… എനിക്ക് നാളെ അത്യാവശ്യമായി ഹോസ്പിറ്റലിൽ പോവണം.. അതുകൊണ്ട് ഞങ്ങൾ അങ്ങ് പോകുവാ ” അവൻ തല തടക്കി കൊണ്ട് പറഞ്ഞു…
“അവളെയും കൊണ്ട് പോകണോ?” അവളെ ഞങ്ങളുടെ കൂടെ അങ്ങ് കൊണ്ട് വരാം ” വാപ്പി പറഞ്ഞു… ഞാൻ അവനെ തന്നെ നോക്കി നിക്കുകയായിരുന്നു…
“അവളില്ലാതെ ഞാൻ എങ്ങനെയാ… അവളെയും ഞങ്ങൾ അങ്ങ് കൊണ്ട് പോകുവാ ” അവൻ മടിച്ചു മടിച്ചു പറഞ്ഞു… വാപ്പി ആഫിയെ നോക്കി…
“ ഞാനും പോകുവാ വാപ്പി ” അവൾക്ക് നിക്കണം എന്ന് ഉണ്ടായിരുന്നു എന്ന് അവളുടെ സംസാരത്തിൽ നിന്ന് തന്നെ ഞങ്ങൾക്ക് എല്ലാം മനസിലായി… അത് കേട്ടതും ഉമ്മി കുറച്ചുകൂടെ ഉറക്കെ കരയാൻ തുടങ്ങി…
“എങ്കിൽ ശെരി നിങ്ങൾ പൊക്കോ ” അവരുടെ മറുപടി പോലും കേക്കാതെ വാപ്പി വണ്ടി എടുത്തു… ഓടിച്ചു എന്ന് പറഞ്ഞാൽ പോരാ, പറപ്പിച്ചു എന്ന് വേണം പറയാൻ ആ സ്പീഡിലാണ് വാപ്പി വണ്ടി ഓടിച്ചത്… ഞങ്ങൾ അകത്തേക്ക് കയറി… ഉമ്മി എന്നെ അതെ പിടി പിടിച്ചിരിക്കുകയാണ് ഹാളിലെ സോഫയിൽ ഞാനും ഉമ്മിയും ഇരുന്നു… ഉമ്മി പിടി വിടുന്നില്ല…
“അജീന നീ അവനെ ഒന്ന് വിട്… അവൻ ഒന്ന് പോയി ഫ്രഷ് ആകട്ടെ.. എന്നിട്ട് അവനു കഴിക്കാൻ എന്തേലും ഉണ്ടാക്കി ” വാപ്പി അത് പറഞ്ഞിട്ടും ഉമ്മിക്ക് ഒരു അനക്കവും ഇല്ല.. അതുകണ്ടപ്പോൾ വാപ്പി തന്നെ വന്ന് ഉമ്മിടെ പിടി വീടിപ്പിച്ചു…
“നീ പോയി കുളിച്ചിട്ട് വാ…”വാപ്പി എന്നെ പറഞ്ഞു വിട്ടു..നല്ല തലവേദന ഉണ്ടായിരുന്നു അതുകൊണ്ട് ഞാൻ കുറച്ചു അധികം നേരം വെള്ളത്തിനടിയിൽ നിന്നു… കുറച്ച് ഒന്ന് അടങ്ങിയപ്പോൾ ഞാൻ തല ഒക്കെ തുടച്ചു പുറത്തിറങ്ങി…. ഡ്രസ്സ് ഇട്ടുകൊണ്ട് ഇരിക്കുമ്പോൾ ഹാളിൽ നിന്ന് ചെറിയ രീതിയിൽ ഉള്ള സംസാരം കേട്ടു…