കയറി പരിചയം ഇല്ലാത്തത്കൊണ്ട്… സിനിമയിൽ കണ്ട അറിവ് വെച്ചാണ് ഈ സീൻ എഴുതിയിരിക്കുന്നത്.. അതുകൊണ്ട് തെറ്റുകൾ ഉണ്ടേൽ ക്ഷെമിക്കുക ]അവിടെ ഉമ്മിയും വാപ്പിയും ഉണ്ടായിരുന്നു… ഉമ്മി അറിഞ്ഞപ്പോൾ മുതൽ ഉള്ള കരച്ചിൽ ആയിരുന്നു… നോട്ടം ഒന്ന് മാറിയപ്പോൾ ഞാൻ കണ്ടു ആഫിയും ഫൈസലും നിക്കുന്നു… ആഫി എന്നെ ദഹിപ്പിക്കുന്ന നോട്ടം ആണ് നോക്കുന്നത്… ഫൈസൽ എന്നെ നോക്കുന്നതുപോലും ഇല്ല… എനിക്ക് അവരോട് സംസാരിക്കാൻ പോലും പറ്റിയില്ല… കുറെ സമയം ഞങ്ങൾ അവിടെ നിന്നു… കേസ് വിളിച്ചപ്പോൾ 11 മണി ആയിരുന്നു…
ഞാൻ പ്രേതിക്കൂട്ടിലേക്ക് നിന്നു…
എന്നെ കൊണ്ട് സത്യം ചെയ്യിപ്പിച്ചു…പോലീസ് ഭാഗം വക്കിലും എനിക്കുവേണ്ടി വാദിക്കുന്ന വക്കിലും എത്തിയിരുന്നു…
“അഡ്വ സുഭാഷ് യു ക്യാൻ പ്രോസീഡ് നൗ ” ജഡ്ജി പറഞ്ഞു…
“താങ്ക് യു യുവർ ഓണർ ”
“അജാസ് പരിക്കെറ്റ് ഹോസ്പിറ്റലിൽ കിടക്കുന്ന ആൾ നിങ്ങളുടെ ആരാണ് ”
“കോളേജ് മേറ്റ് ആണ് ”
“കോളേജ് മേറ്റ് ആണേൽ ആ കുട്ടി നിങ്ങളുടെ കൂടെ നാട്ടിലും ഇവിടെയും താമസിച്ചത് എന്തിനാണ് ”
“ആൾക്ക് നാട്ടിൽ കുറച്ച് ശത്രുക്കൾ ഉണ്ടായിരുന്നു അതുകൊണ്ട് ആണ് ഞങ്ങളുടെ വീട്ടിൽ താമടിച്ചത്… വധഭീഷണി വന്നപ്പോളാണ് അവർ ഇങ്ങോട്ട് വന്നു…”
“നിങ്ങൾക്ക് ആ കുട്ടിയെ ഇഷ്ടമായിരുന്നു എന്ന് പറഞ്ഞാൽ നിഷേധിക്കുമോ?”
“ഇല്ല ”
“നിങ്ങൾ ആ കുട്ടിയെ പറഞ്ഞു ചതിക്കുകയല്ലായിരുന്നോ ചെയ്തിരുന്നത് ”
“അല്ല… എനിക്ക് ആ കുട്ടിയെ ഇഷ്ടമായിരുന്നു… പക്ഷെ ഒരു തവണ പോലും അവൾ തിരിച്ചു ആ ഇഷ്ടം പറഞ്ഞിരുന്നില്ല ”
“ആ കുട്ടിയെ കാണാതായ ദിവസം നിങ്ങളും ആ കുട്ടിയുമായി എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നോ ”
“കാണാതായതിന്റെ തലേന്ന് ആയിരുന്നു ഞാൻ വേറെ കല്യാണത്തിന് സമ്മതിച്ചു എന്ന് അവൾ അറിഞ്ഞത്.. അവളെ ഞാൻ ചതിച്ചു എന്ന് പറഞ്ഞു നടത്തിയ ഒരു നാടകം ആയിരുന്നു അത്…”
“അത് ആരെങ്കിലും ഒക്കെ കണ്ടിരുന്നോ ”
“ഓഫീസിൽ ഉള്ളവർ എല്ലാവരും കണ്ടിരുന്നു ”