എന്തൊക്കെയാണ് നടക്കുന്നത്… വേറെ ഒരാൾ ചെയ്ത കുറ്റം എന്റെ തലയിൽ വരാൻ പോകുന്നു…. എന്റെ ജീവിതം ഇതോടെ അവസാനിക്കും എന്ന് എനിക്ക് ഉറപ്പായി… ഞാൻ മാനസികമായും ശാരീരികമായും തളർന്നു…
ഞാൻ വിഷമം കൊണ്ട് തലയിൽ കൈ കൊടുത്തിരുന്നു കരഞ്ഞു… കുറച്ചു കഴിഞ്ഞപ്പോൾ പുറത്ത് കുറച്ചു ശബ്ദം കേക്കുന്നത് കേട്ടു…
“നടക്കില്ല… നാളെ കോർട്ടിൽ കൊണ്ട് വരും… നിങ്ങൾക്ക് അവിടെ നിന്ന് ജാമ്യം കിട്ടുവാണേൽ വാങ്ങിക്കോ ” Si സർ ആരോടോ പറയുന്നു… ആരോടാണെന്ന് ഞാൻ നോക്കി ഒരു വാക്കിൽ ആണ് അയാളുടെ പുറകിൽ പ്രവീണ നിക്കുന്നു… അത് കേട്ട് വാക്കിൽ അവിടെ നിന്ന് എഴുനേറ്റു…
“സർ ഞാൻ ഒന്ന് സംസാരിച്ചോട്ടെ ” പ്രവീണ ചോദിച്ചു… Si കൈ കൊണ്ട് സംസാരിച്ചോ എന്ന് കാണിച്ചു… എന്നിട്ട് എന്തോ പേപ്പറിൽ ചെയ്തുകൊണ്ട് ഇരുന്നു…
അവൾ എന്റെ അടുത്തേക്ക് വന്നു…
“സർ എന്താണ് ഇപ്പൊ ചെയ്യുക ” അവൾ ചോദിച്ചു…
“ഒന്നും ചെയ്യാനില്ല പ്രവീണ… എന്റെ ജീവിതം പോയി… ഈ കേസ് എന്റെ ജീവിതം നശിപ്പിക്കും… ഞാൻ ചെയ്യാത്ത തെറ്റ്‌കൊണ്ട് ഞാൻ ജയിലിൽ പോവാൻ പോവുകയാണ്…” അതും പറഞ്ഞു ഞാൻ അവളുടെ മുൻപിൽ നിന്ന് മാറി… ഇനിയും അവളോട് സംസാരിച്ചാൽ കരയേണ്ടി വരും എന്ന് ഉറപ്പുള്ളത്കൊണ്ട് തന്നെ ആയിരുന്നു അത്… അവൾ ഒരുപാട് തവണ വിളിച്ചു എങ്കിലും അവളുടെ മുപിൽ പോകാൻ ഞാൻ കൂട്ടാക്കിയില്ല…കുറെ നേരം അവൾ അവിടെ തന്നെ നിന്നു… അപ്പൊ ആരോ വന്ന് സമയമായി പോകാൻ പറഞ്ഞു… അപ്പോൾ ആണ് അവൾ പോയത്… സമയം കടന്നുപോയികൊണ്ട് ഇരുന്നു… ഫുഡ് ഒക്കെ അവർ വാങ്ങി തന്നു എങ്കിലും ഞാൻ കഴിച്ചില്ല… അത് മനസിലാക്കി Si എന്റെ അടുത്തേക്ക് വന്നു..
“ആരോടുള്ള ദേഷ്യം കൊണ്ട് ആണ് നീ ഇങ്ങനെ ഒക്കെ കാണിക്കുന്നേ… നീ കഴിച്ചാലും ഇല്ലേലെങ്കിലും ഞങ്ങൾക്ക് ഒന്നും ഇല്ല നിനക്കെ ഉള്ളു… നീ നിരപരാധി ആയിരിക്കാം പക്ഷെ തെളിവുകൾ നിനക്ക് എതിർ ആണ് ” അത്രയും പറഞ്ഞിട്ട് Si പുറത്തേക്ക് പോയി… ഒറ്റക്ക് ഇരുന്നു മനസ്സിൽ ആവശ്യമില്ലാത്ത ഓരോന്ന് കടന്നുവന്നുകൊണ്ട് ഇരുന്നു… ഇനി എന്തിനാണ് ജീവിക്കുന്നത് എന്ന് വരെ തോന്നി… ഉറക്കം വരുന്നുണ്ടെങ്കിലും ഉറങ്ങാൻ തോന്നുന്നില്ല… ഇടി കൊണ്ടത്തിന്റെ അസ്സഹാനിയമായ വേദനയും ഉണ്ടായിരുന്നു.. മനസ്സിൽ ചിന്തകൾ വന്നുകൊണ്ടിരിക്കുന്നു ഇരുന്നു… ഓരോന്ന് ആലോചിക്കുമ്പോഴും വിഷമം കൂടി വന്നുകൊണ്ടിരിക്കുന്നു ഇരുന്നു… അത് പതിയെ കരച്ചിലിലേക്ക് മാറി… കരഞ്ഞു കരഞ്ഞു തളർന്ന ഞാൻ ഉറക്കത്തിലേക്ക് വീണു…
രാവിലെ അവർ തന്നെ എന്നെ കോർട്ടിലേക്ക് കൊണ്ട് പോയി… [കോടതിയിൽ