“ഇവനെ പിടിച്ചു വണ്ടിയിൽ കയറ്റ് ” Si പറഞ്ഞിട്ട് വണ്ടിയിൽ കയറി… ഇടി കൊണ്ട് തളർന്നു നിന്ന എന്നെ പോലീസുകാർ ചേർന്ന് പോലീസ് വണ്ടിയിലേക്ക് കയറി… അവർ നേരെ എന്നെ സ്റ്റേഷനിലേക്ക് കൊണ്ട് പോയി… എന്നെ ഒരു സെല്ലിലേക്ക് കയറ്റി… Si സാറും കൂടെ വന്നു…
“ഉള്ളത് ഉള്ളതുപോലെ പറഞ്ഞാൽ ഇടിയുടെ എണ്ണം കുറയും… എന്തിനാണ് നീ ആ കുട്ടിയെ തട്ടിക്കൊണ്ടു പോയത്?” Si ചോദിച്ചു…
“സർ ഞാൻ അല്ല അവൻ ആണ് ” പറഞ്ഞു തീർന്നതും കിട്ടി ഒരു ഇടി കവിളിൽ ഇടി കൊണ്ട് ഞാൻ ഭിത്തിയിൽ പോയി ഇടിച്ചു…
“ഓ പിന്നെ ഞങ്ങൾ പൊട്ടന്മാർ ആണല്ലോ… നിന്റെ കയ്യിൽ ആയിരുന്നു കമ്പി ഇരുന്നത് ” Si പറഞ്ഞു…
“സത്യമാണ് സർ പറഞ്ഞത്… അവൻ ആണ് അവളെ തട്ടിക്കൊണ്ടു പോയത് നിങ്ങൾ ഇറങ്ങിയതിന് ശേഷം അവൾ എന്നെ വിളിച്ചിരുന്നു.. അവൾ അവന്റെ കയ്യിൽ നിന്ന് ഇന്നലെ രക്ഷപെട്ടു ഓടിയതാണ് എന്ന് പറഞ്ഞു.. അങ്ങനെ അവളെ കാണാൻ പോയപ്പോൾ ആണ് സൈനുവും വേറെ രണ്ടുപേരും കൂടെ അവളെ വലിച്ചുകൊണ്ട് പോകുന്നത് ഞാൻ കണ്ടത്… അവരെ ഒക്കെ അടിച്ചു അവളെ രക്ഷിച്ചു കൊണ്ട് വരാൻ തുടങ്ങിയപ്പോളാണ് അവരുടെ കൂട്ടത്തിൽ ഉള്ള രണ്ടുപേരും കമ്പിയുമായി വന്നത്… അതിൽ ഒരാളുടെ കമ്പി ഞാൻ പിടിച്ചു വാങ്ങിയപ്പോൾ മാറ്റവൻ പുറകിലൂടെ അടിക്കാൻ വന്നു… അവൾ എന്നെ തള്ളി മാറ്റിയപ്പോൾ അവൾക്ക് ആണ് ആ അടി കൊണ്ടത്.. ഞാൻ ഈ പറഞ്ഞത് സത്യമാണ് സർ ഇല്ലേൽ സർ അവളോട് തന്നെ ചോദിച്ചോളൂ ” ഞാൻ പറഞ്ഞു… അത് വിശ്വസിച്ചു എന്നോണം Si ഒന്നും പറയാതെ പുറത്തേക്ക് പോയി… ശക്തമായ അടി ആയിരുന്നു Si തന്നത്.. ഞാൻ കവിൾ തടക്കി കൊണ്ട് എഴുനേറ്റ് അവിടെ ഇരുന്ന ഒരു കോൺസ്റ്റബിളിനോട് എന്റെ ഫോൺ ചോദിച്ചു…
“സോറി ഫോൺ തരാൻ പറ്റില്ല ” അയാൾ എടുത്തടിച്ചത് പോലെ പറഞ്ഞു… ഞാൻ കുറച്ചു നേരം കൂടെ അയാളെത്തന്നെ നോക്കി നിന്നു… നോ രെക്ഷ അയാൾ തരില്ല എന്ന് ഉറപ്പായി അപ്പോൾ ഞാൻ ഇരുന്ന ഇടത്തു തന്നെ പോയി ഇരുന്നു…
കുറച്ചു നേരം കഴിഞ്ഞു ആരോടോ സംസാരിച്ചുകൊണ്ട് Si സർ അകത്തേക്ക് വന്നു…എന്റെ അടുത്ത് വന്ന് കാൾ കട്ട് ചെയ്തു…
“നീ കുടുങ്ങാൻ പോവുകയാണ്… ഇത്രയും നേരം കൊലപാതക ശ്രെമം എന്നാ രീതിയിൽ ആണ് കേസ് എഴുതാൻ പറഞ്ഞത്… പക്ഷെ നിന്റെ അടി കൊണ്ട് ആ കൊച്ച് മരിക്കാറായി… ഇനി ഒരു മിറാക്കിൽ സംഭവിക്കണം എന്തെങ്കിലും നടക്കണമെങ്കിൽ… സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ നീ തന്നെ ആണ് കുറ്റക്കാരൻ… അതുകൊണ്ട് നാളെ തന്നെ കോർട്ടിൽ നിന്നെ ഹാജരാക്കും…” എന്ന് പറഞ്ഞിട്ട് Si പുറത്തേക്ക് ഇറങ്ങി സെൽ പൂട്ടി…