”അത് ചോദിക്കാൻ ഉണ്ടോ.. ജാസ്മി തന്നെ മുറിക്കട്ടെ ” അതിന് ഉത്തരം പറഞ്ഞത് ഉമ്മി ആയിരുന്നു… ഞാൻ നന്ദി സൂചകമായി ഉമ്മിയെ നോക്കി.. ഉമ്മി എന്നെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു…
അതിനു ശേഷം എല്ലാരും ഡെയിനിങ് ടേബിളിന് ചുറ്റും നിന്നു… ഉമ്മി കേക്ക് എടുക്കാൻ ആ കിച്ചണിലേക്ക് പോയി… പുറകെ ഞാനും പോയി…
“ഉമ്മി ഞാൻ അവളോട് ചോദിക്കാൻ പോകുവാണ് ”ഞാൻ പേടിയോടെ പറഞ്ഞു…
“നീ പേടിക്കാതെ ഇരിക്ക് അവൾക്ക് നിന്നെ ഇഷ്ടം ആയിരിക്കും ” എന്റെ പേടി കണ്ട് ഉമ്മി പറഞ്ഞു…
അങ്ങനെ ഞങ്ങൾ കേക്ക് എടുത്ത് ടേബിളിന് അടുത്ത് എത്തി… കേക്ക് എടുത്തു വെച്ചു… ഉമ്മി അവളോട് മുറിക്കാൻ പറഞ്ഞു… അവൾ ചുറ്റും ഒന്ന് നോക്കി എന്റെ അടുത്ത് എത്തിയതും നോട്ടം സ്റ്റിക്ക് ആയി… അവൾ പെട്ടന്ന് നോട്ടം മാറ്റി… എന്നിട്ട് കേക്ക് മുറിച്ചു ഒരു പിസ് എടുത്ത് ജാസിമിന് കൊടുത്തു.. അവൻ തിരിച്ചും കൊടുത്തു… അങ്ങനെ എല്ലാവർക്കും കൊടുത്തു എല്ലാരും കേക്ക് കഴിച്ചു തിരിച്ചു പോയി… ജാസ്മിൻ അവസാനമാണ് പോവാൻ തുടങ്ങിയത്… ഞാൻ പെട്ടന്ന് അവളുടെ കയ്യിൽ പിടിച്ചു… അവൾ എന്നെ ഒന്ന് നോക്കി… ഞാൻ പോക്കറ്റിൽ നിന്ന് ആ ഗിഫ്റ്റ് എടുത്തു… ബോക്സ് ഓപ്പൺ ആക്കി…അതിൽ ഉണ്ടായിരുന്ന മോതിരം കയ്യിൽ എടുത്തു..
“will you marry me” ഞാൻ അവളോട് ചോദിച്ചു.. Yes പറയണം എന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു… ഞാൻ അത് വല്ലാതെ ആഗ്രഹിച്ചു പോയിരുന്നു…
“സോറി, എനിക്ക് നിങ്ങളെ സ്വീകരിക്കാൻ പറ്റില്ല ” അവൾ പറഞ്ഞു…
അടുത്ത പാർട്ട് 2 ദിവസത്തിനുള്ളിൽ തന്നെ ഉണ്ടാകും… ഇതിനും നാഗറ്റീവ് കമന്റ്സ് വരുമെന്നുള്ളത് ഉറപ്പാണ് 🤣… ഇഷ്ടപെടുവാണേൽ like അടിക്കാൻ മറക്കരുത്