ഒരു തേപ്പ് കഥ 9 [ചുള്ളൻ ചെക്കൻ]

Posted by

“നീ പേടിക്കണ്ട… ഞാൻ ഇപ്പൊ എത്താം ” എന്ന് പറഞ്ഞു ചാടി എഴുനേറ്റു… ഡോർ തല്ലിതുറന്ന് പുറത്തേക്ക് ഓടി.. സ്റ്റാഫുകൾ എല്ലാം എന്നെ നോക്കുനുണ്ടായിരുന്നു… ഞാൻ അതൊന്നും കാര്യമാക്കാതെ ഓടി… വണ്ടിയിൽ കയറി… ഈ ഏരിയയിൽ മാർബിളിന്റെ ഒരു ഗോഡൗൺ മാത്രമേ ഉണ്ടായിരുന്നുള്ളു… ഞാൻ വണ്ടി നേരെ അകത്തേക്ക് കൊണ്ട് പോയി… വർക്കേഴ്സ് ഒക്കെ എന്നെ നോക്കുന്നുണ്ടായിരുന്നു… ഞാൻ ഒന്നും ശ്രെദ്ധിക്കാതെ അകത്തേക്ക് പോയി… അകത്തേക്ക് പോകുംതോറും ആരോ നിലവിളിക്കുന്ന ശബ്ദം കൂടിക്കൊണ്ട് ഇരുന്നു… ശബ്ദം വരുന്ന ഭാഗത്തേക്ക്‌ ഞാൻ വണ്ടി വിട്ടു…കുറച്ചു കൂടെ പോയപ്പോൾ ഞാൻ കാണുന്നത്… സൈനുവും വേറെ രണ്ട് പേരും കൂടെ ചേർന്ന് ജാസ്മിനെ വലിച്ചുകൊണ്ട് പോകുന്നതാണ്… സൈനു ജാസ്മിനെ പിടിച്ചിട്ടില്ല… മറ്റേ രണ്ടുപേരുമാണ് ജാസ്മിനെ പിടിച്ചിരിക്കുന്നത്… ഞാൻ വേഗം വണ്ടി ഒതുക്കി… എന്നിട്ട് ഇറങ്ങി ഓടി പോയി ഒരുത്തനെ പിറകിലൂടെ ചവിട്ടി… അവൻ തെറിച്ചു പോയി… എന്നിട്ട് ഞാൻ മറ്റവന്റെ കയ്യിൽ പിടിച്ചു വലിച്ചു അവനെ അടുത്തുള്ള മാർബിളിൽ കൊണ്ട് തല ഇടിപ്പിച്ചു… അവൻ താഴെ വീണു… ഞാൻ അവരെ അടിക്കുന്നത് കണ്ട് സൈനു എന്റെ അടുത്തേക്ക് കൈ വീശി ഓടി വന്നു.. അവന്റെ കൈ ഞാൻ തട്ടി മാറ്റി കാലിന്റെ പിറകിൽ വലിച്ചു തട്ടി… അവൻ താഴെ വീണു ഞാൻ അവന്റെ നെഞ്ചിൽ ചവിട്ടി ഞാൻ തിരിഞ്ഞതും ആദ്യം ഞാൻ ചവിട്ടി ഇട്ടവൻ എന്നെ ചവിട്ടി തെറിപ്പിച്ചു.. ഞാൻ മാർബിളിൽ പോയി തട്ടി വീണു.. അപ്പോൾ മറ്റവൻ ഓടി പോയി അവരുടെ വണ്ടിയിൽ നിന്ന് 2 കമ്പി എടുത്തുകൊണ്ടു വന്നു… ഒരണ്ണം അവൻ എടുത്തു മറ്റേത് മാറ്റവനും കൊടുത്തു… ഒരുത്തൻ അതും കൊണ്ട് എന്നെ അടിക്കാൻ തുടങ്ങിയതും ഞാൻ കുഞ്ഞിഞ്ഞു മാറി അവന്റെ വയറ്റിൽ ഇടിച്ചു… അവന്റെ കയ്യിൽ നിന്ന് കമ്പി താഴെ വീണു… ഞാൻ അത് എടുത്തിട്ട് പൊങ്ങി വന്നതും ആരോ എന്നെ തള്ളി മാറ്റി… ഞാൻ തിരിഞ്ഞു നോക്കുമ്പോൾ മാറ്റവന്റെ അടി കൊണ്ട് തല പൊത്തി ബാക്കിലേക്ക് പോകുന്ന ജാസ്മിനെ ആണ്..അടി കൊണ്ടതും അവർ രണ്ടും ഓടി… ജാസ്മിനെ പോയി വീഴാൻ തുടങ്ങിയഹും സൈനു അവളെ താങ്ങി പിടിച്ചു… എവിടുന്നെന്നോ ആര് പറഞ്ഞിട്ട് വന്നു എന്നോ അറിയില്ല.. ആ സമയം പോലീസ് വണ്ടി അവിടെ വന്നു നിന്നു… പോലീസുകാർ ചാടി ഇറങ്ങി…

“സർ ഞാൻ പറഞ്ഞില്ലേ ഇവൻ ആയിരുന്നു… ഞാൻ അറിഞ്ഞു എന്ന് മനസിലായപ്പോൾ ഇവൻ എന്റെ ജാസ്മിനെ കൊല്ലാൻ നോക്കി സർ… എത്രയും പെട്ടന്ന് ഞങ്ങളെ ഹോസ്പിറ്റലിൽ എത്തിക്കണം സർ ” എന്ന് പറഞ്ഞു അവൻ ഒടുക്കത്തെ അഭിനയം… ഞാൻ അതൊക്കെ കണ്ട് അന്തം വിട്ട് നിൽക്കുകയാണ്… പെട്ടന്ന് തന്നെ ഗോഡൗണിലേക്ക് ഒരു വണ്ടി വന്നു… അവരെ ആ വണ്ടിയിലേക്ക് കയറ്റി… കയറുമ്പോൾ അവൻ എന്നെ നോക്കി ചിരിച്ചുകൊണ്ട് നില്കുകയാണ്…. അവനെ നോക്കി നിന്ന എന്റെ കരണം നോക്കി ഒരു പോലീസുകാരൻ അടിച്ചു… അടി കൊണ്ട് ഞാൻ കുഞ്ഞിന്നതും മുത്തുകത്ത് അവർ നിർത്താതെ ഇടിച്ചുകൊണ്ട് ഇരുന്നു…

“എനിക്ക് അപ്പോഴേ നിന്നെ സംശയം ഉണ്ടായിരുന്നു അതുകൊണ്ട് ആണ് നിന്നെ follow ചെയ്യാൻ ആളെ വിട്ടത്… പക്ഷെ ഒരു സ്ഥാലത് ഞങ്ങൾ കുറച്ചു താമസിച്ചു പോയി… ഇല്ലായിരുന്നേൽ ആ കൊച്ചിന് ഒന്നും പറ്റില്ലായിരുന്നു ” ഇടി നിർത്തി Si സർ പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *