അല്ലെ… അല്ലേടാ പട്ടി ” എന്ന് പറഞ്ഞു ആഫി എന്റെ തല പിടിച്ചു പൊക്കി… കുറെ നാളുകൾക്ക് ശേഷം ആണ് അവളെ ഞാൻ ചിരിച്ചു കാണുന്നത്… അങ്ങനെ കണ്ടപ്പോൾ എവിടെ നിന്നോ വന്ന സന്ദോഷത്തിൽ അവളെ ഞാൻ കെട്ടിപിടിച്ചു പൊക്കി എടുത്ത് കറക്കി…
“താഴെ ഇറക്ക് കറക്കത്തെ… അകത്തു ഒരാൾ കൂടെ ഉണ്ട് ” അവൾ എന്നെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു… ഞാൻ അവളെ താഴെ നിർത്തി…
“സത്യം ആണോ?.. ഏഹ് ” ഞാൻ ചോദിച്ചു…
“ആണ് ഇക്കാ ഒരു മാമ ആക്കാൻ പോകുവാ ” അത് കേട്ട് ഞാൻ വാപ്പിയെ നോക്കി വാപ്പി എന്നെ നോക്കി ചിരിക്കുകയാണ്… അപ്പോൾ എനിക്ക് മനസിലായി എന്നെ പറ്റിക്കാൻ വേണ്ടി ആണ് ഇവർ അങ്ങ് ജർമനിയിലേക്ക് പോകുന്നു എന്നൊക്കെ പറഞ്ഞത്… ഞാൻ സന്ദോഷം കൊണ്ട് വാപ്പിയെ കെട്ടിപിടിച്ചു… അപ്പോഴും ഫൈസൽ ദേഷ്യം വിടാത്ത മുഖവുമായി നിക്കുകയായിരുന്നു… ഞാൻ അവനിക്ക് എന്താ പറ്റിയതെന്ന് ആഫിയോട് ചോദിച്ചു… അവൾ നേരിട്ട് ചോദിക്കാൻ പറഞ്ഞു… ഞാൻ പതിയെ അവന്റെ അടുത്തേക്ക് നടന്നു…
“എന്താ അളിയാ പ്രോബ്ലം ” ഞാൻ അവന്റെ തോളിൽ തട്ടി ചോദിച്ചു…
“എന്റെ പൊന്ന് അളിയാ, അളിയൻ അല്ലാതെ വേറെ ആരെങ്കിലും ഇവളുടെ വാക്ക് കേക്കുമോ… അന്ന് കോടതിയിൽ വരുമ്പോൾ എനിക്ക് നല്ല ദേഷ്യം ഉണ്ടായിരുന്നു… വേറെ ഒരു പെണ്ണിനെ മനസ്സിൽ വെച്ചിട്ട് വേറെ ആളെ കല്യാണം ആലോചിച്ചതിൽ… അതാണ് അവിടെ നിക്കാതെ തിരിച്ചു പോന്നത്… തിരിച്ചു വരുന്ന വഴി ആണ് ഇവൾ കാര്യങ്ങൾ ഒക്കെ പറഞ്ഞത്… അതിന്റെ പേരിൽ ഞങ്ങൾ അടി ആയിരുന്നു.. അന്ന് ഞാൻ അവളുടെ ഫോൺ വാങ്ങി എറിഞ്ഞു പൊട്ടിച്ചു..”
“അതൊന്നും സാരമില്ല അളിയാ… പക്ഷെ ഇത്രയും നാൾ ആയിട്ട് നിങ്ങൾ വരാതെ ആയപ്പോൾ ഞാൻ കരുതി എന്നോട് ഉള്ള ദേഷ്യം കൊണ്ട് ആണ് വരാതെ ഇരുന്നതെന്ന് ”
“ആ അതുകൊണ്ട് തന്നെയാ എന്തെ മര്യധക്ക് ഈ വീട്ടീന്ന് പൊക്കോണം ”അവൾ എന്നെ കളിയാക്കി കൊണ്ട് പറഞ്ഞു…
“നീ പൊടി ”
“അത് അളിയാ ഇവളാണ് പറഞ്ഞത്… അളിയനെ ഒന്ന് പരീക്ഷിക്കാമെന്ന് ”
“എന്ത് പരീക്ഷണം ”
“അളിയൻ ഇവളെ കാണാൻ അങ്ങ് വരുമെന്ന് ഇവൾ പറഞ്ഞു… പക്ഷെ അളിയൻ ആണ് ജയിച്ചത് ”
“അത് ഇവിടെ വന്നതിന് ശേഷം ഞാൻ ഹാളിലേക്ക് വന്നതേ ഇപ്പോൾ ആണ്… എപ്പോഴും ആ റൂമിൽ ആണ് ”
“അത് ഇവൾ പറഞ്ഞു..”
“അല്ല ഉമ്മി എന്തെ ”
“നല്ല ഉറക്കത്തിൽ ആണെടാ…. ശല്യം ചെയ്യണ്ട എന്ന് ഞാനും കരുതി ”…
“ഇക്കാ ഇങ്ങ് വന്നേ” എന്ന് പറഞ്ഞു ആഫി എന്റെ കയ്യിൽ പിടിച്ചു ജാസ്മിൻ കിടക്കുന്ന റൂമിലേക്ക് കൊണ്ട് പോയി…