ഊരി കഴിഞ്ഞപ്പോൾ തന്നെ അവളെ കാണാൻ ആയി ഞാൻ പോയി… കണ്ട് സഹിച്ചു നിക്കാൻ എനിക്ക് പറ്റിയില്ല ഞാൻ കരഞ്ഞു പോയി… അവളുടെ കാലുകളിൽ വീണു കരഞ്ഞു… വാപ്പിയും ഉമ്മിയും ആണ് എന്നെ പിടിച്ചു മാറ്റിയത്…
പിന്നീട് ഉള്ള ഒരു മാസം ഞാൻ അവളുടെ കൂടെ തന്നെ ആയിരുന്നു രാവിലെ വന്നാൽ രാത്രി തിരിച്ചു പോകും… ഫുഡ് കൊടുക്കുന്നതൊക്കെ ഞാൻ തന്നെ ആയിരുന്നു…
അങ്ങനെ ഇന്നേക്ക് ഒരു മാസം കഴിഞ്ഞു.. ഇതിനിടയിൽ സംഭവിച്ച ഒരേ ഒരു മാറ്റം എന്താണെന്നു വെച്ചാൽ പോയ ശേഷം ആഫി എന്നെ വിളിച്ചിട്ടില്ല ഞാൻ അവളെ വിളിച്ചപ്പോഴൊക്കെ അവൾ എടുത്തിട്ടും ഇല്ല അതിൽ എനിക്ക് നല്ല വിഷമം ഉണ്ടായിരുന്നു പക്ഷെ ഞാൻ അതൊക്കെ ജാസ്മിന്റെ അടുത്ത് ചെല്ലുമ്പോൾ മറക്കും ഒന്നും പ്രീതികരിക്കില്ലേലും അവളെ കാണുമ്പോൾ തന്നെ മനസ്സിൽ സന്ദോഷവും സങ്കടവും ഒരുമിച്ച് വരും… അങ്ങനെ ഞങ്ങൾ നാട്ടിലേക്ക് തിരിച്ചു ഞാനും ജാസ്മിനും ആംബുലൻസിൽ… വാപ്പിയും ഉമ്മിയും ജാസിമും കാറിൽ…
നാട്ടിലേക്ക് തിരിച്ചെത്തിയ അന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോയി.. അവിടെ ഒരാഴ്ച കിടന്നു… ഒരു മാറ്റവും ഉണ്ടായിരുന്നില്ല… അങ്ങനെ തിരിച്ചു ഞങ്ങളുടെ വീട്ടിലേക്ക് തന്നെ മാറ്റി അവളെ… അപ്പോഴും ആഫി വീട്ടിലേക്ക് വന്നിരുന്നില്ല… എന്നോട് സംസാരിച്ചിരുന്നില്ല… ഞങ്ങൾ വീട്ടിൽ വന്നതിന് ശേഷം ഞാൻ ഒരുപാട് മാറി പോയിരുന്നു.. എപ്പോഴും ജാസ്മിന്റെ കൂടെ ആയി.. ഒരു റൂമിൽ ഫുഡ് പോലും ആ റൂമിൽ തന്നെ ആയിരുന്നു…
അങ്ങനെ ഇരിക്കുമ്പോൾ ആണ് നാട്ടിൽ വന്നിട്ട് കൃത്യം 17 ആം ദിവസം താഴെ വാക്ക് തർക്കവും സംസാരവും ഒക്കെ കേക്കുന്നത്… ഞാൻ ഓടി ഹാളിലേക്ക് ചെന്നു… ആഫിയും ഫൈസലും വന്നിട്ടുണ്ട്… എന്നെ അവർ കണ്ടു പക്ഷെ മൈൻഡ് ചെയ്യുന്നില്ല… പക്ഷെ ഞാൻ വന്നപ്പോൾ സംസാരം അവിടെ നിന്നു…
“എന്താ വാപ്പി എന്താ പ്രശ്നം ” ഞാൻ ചോദിച്ചു…
“അത് മോനെ ഇവർ ഈ ആഴ്ച ജർമ്മനിയിലേക്ക് പോകുകയാണെന്ന്.. രണ്ടുപേർക്കും അവിടെ ജോലി ശെരിയായി എന്ന് ”വാപ്പി വിഷമത്തോടെ ആണ് പറഞ്ഞത്…അത് കേട്ടതും ഞാൻ തളർന്നു
“അതിനെന്താ വാപ്പി നമ്മൾ അവൾക്ക് ഇപ്പൊ ആരും അല്ല… പോകുന്നതിന് മുൻപ് വന്ന് പറഞ്ഞല്ലോ അത് തന്നെ ഭാഗ്യം ” ശബ്ദത്തിൽ ഉള്ള ഇടർച്ച മാക്സിമം വരാതെ ഞാൻ പറഞ്ഞു..
“അതല്ല അവർ പോയി കഴിഞ്ഞാൽ നാട്ടിലേക്ക് ഒരു തിരിച്ചു വരവ് കാണില്ലെന്ന് ” അത് കൂടെ കേട്ട് നിന്നപ്പോൾ കാൽ തളർന്ന ഞാൻ സോഫയിലേക്ക് ഇരുന്നു… ഞാൻ എന്നിട്ട് ആരുടെയും മുഖത്ത് നോക്കാതെ തലയാട്ടി…
“നിന്റെ അഭിപ്രായം എന്താണ്?” വാപ്പി എന്നോട് ചോദിച്ചു…
“ഇത് എന്റെ ജീവിതം അല്ലല്ലോ വാപ്പി അവരുടെ അല്ലെ… അവർ എങ്ങനെ ജീവിച്ചാലും സന്ദോഷത്തോടെ ഇരുന്നാൽ പോരെ… നമ്മൾ ഇപ്പൊ പോകണ്ട എന്ന് പറഞ്ഞാലും അവർ പോകും.. ജോലി കിട്ടിയത് ഇപ്പോഴാ പറഞ്ഞത്… പോകുന്നതും ഇപ്പോഴാണ് പറഞ്ഞത്… തിരിച്ചു വരില്ലെന്നും പറഞ്ഞത് ഇപ്പോഴാണ്.. ഇങ്ങനെ ഉള്ള കാര്യങ്ങൾ അവൾക്ക് അവളുടെ ഭർത്താവുമായി തീരുമാനിക്കാമെങ്കിൽ നമ്മുടെ സമ്മതം ഒന്നും അവൾക്ക് വേണ്ട വാപ്പി പോകാൻ.. ” ഞാൻ തല താഴ്ത്തി പറഞ്ഞു…
“വേണ്ടേ നിങ്ങളുടെ ആരുടെയും സമ്മതം വേണ്ടേ… നിങ്ങൾ ഒന്നും എന്റെ ആരും അല്ല അല്ലെ.. നിങ്ങൾ പോകരുത് എന്ന് പറഞ്ഞാലും ഞാൻ പോകും