“മോനെ അത് വേണോ?”
“വേണം ” വാപ്പി പുറത്തേക്ക് പോയി അവനുമായി അകത്തേക്ക് വന്നു…
അവൻ ദേശിച്ച മുഖത്തോടെ എന്നെ നോക്കുന്നുണ്ടായിരുന്നു അവൻ എന്റെ അടുത്തു വന്നു ഞാൻ അവന്റെ കയ്യിൽ പിടിച്ചു…
“പൊറുക്കാൻ പറ്റാത്ത തെറ്റ് ആണ് ഞാൻ നിങ്ങളോട് ചെയ്തത്… പക്ഷെ അവളെ കൊല്ലാൻ നോക്കിയത് ഞാൻ അല്ല.. എനിക്ക് അതിന് പറ്റില്ലടാ… അവളെ എനിക്ക് വേണമെടാ… ഞാൻ നോക്കിക്കോളാം പൊന്ന് പോലെ.. അതിന് നീ, നിന്റെ സമ്മതം തരണം.. അത് മാത്രം മതി എനിക്ക് ” ഞാൻ അവന്റെ കൈയിൽ പിടിച്ചു കരഞ്ഞു പറഞ്ഞു…
“ഇത്രയും ഒക്കെ ആയി… നിങ്ങൾ ഉള്ളത്കൊണ്ട് മാത്രമാണ് അവളെ അവിടെ ആക്കിയിട്ട് ഞാൻ പോയത്…എന്നിട്ടും ഞാൻ എന്ത് വിശ്വസിച്ചു അവളെ നിങ്ങൾക്ക് തരും ”
അവൻ ചോദിച്ചു…
“അങ്ങനെ പറയല്ലേ മോനെ… ഞങ്ങൾ കാരണം ആണ് അവൻ ജാസ്മിനെ മറന്നു വേറെ ആളെ കല്യാണം കഴിക്കാൻ തീരുമാനിച്ചത്… അവനോടും ഞങ്ങളോടും ക്ഷെമിക്കണം മോനെ… അവളെ എന്റെ മോള് ആയി ഞാൻ നോക്കിക്കോളാം… ഞങ്ങളുടെ കൂടെ വാ നിങ്ങൾ ” ഉമ്മി പറഞ്ഞു….
അവൻ കുറെ നേരം ആലോചനയിൽ ആയിരുന്നു..
“എനിക്ക് നിങ്ങളോട് ദേഷ്യം ഒന്നും ഇല്ല.. അത് ചെയ്തത് ഇക്കാ അല്ലെന്ന് എനിക്ക് അറിയാം.. ഞാൻ നിങ്ങളോട് അങ്ങനെ ഒക്കെ ചെയ്തത് എന്തിനാണെന്ന് ചോദിച്ചാൽ.. നിങ്ങൾ അവളെ മറക്കാൻ ആയിരുന്നു… അവൾ ഇപ്പൊ കോമ സ്റ്റേജിൽ ആണ്.. ഇനി അവൾ കാരണം നിങ്ങൾ വിഷമിക്കണ്ട എന്ന് പറഞ്ഞാണ് ഞാൻ അങ്ങനെ ഒക്കെ പറഞ്ഞത്… നിങ്ങൾ ആലോചിച്ച് ആണോ അത് പറഞ്ഞത്… കുറെ കഴിഞ്ഞ് ഞങ്ങൾ നിങ്ങൾക്ക് ഒരു ശല്യം ആകരുത് എന്ന് എനിക്ക് ഉണ്ട് ”
“മോനെ ഞങ്ങൾ ഇവന്റെ ആഗ്രഹങ്ങൾക്ക് ഒന്നും എതിർ നിന്നിട്ടില്ല.. ആകെ നിന്നത് നിന്റെ ഇത്താടെ കാര്യത്തിൽ ആയിരുന്നു.. അതും അവൾക്ക് ഇഷ്ടമല്ല എന്ന് കരുതിയിട്ടാണ്… അവൾക്ക് സമ്മതം ആയിരിക്കുമോ ഈ കാര്യം ” ഉമ്മി അവനോട് ചോദിച്ചു…
“അവൾക്ക് ഇഷ്ടമാണ്.. പക്ഷെ അവൾ ഇനി പഴയ സ്ഥിതിയിലേക്ക് വന്നില്ലേൽ ഇക്കാടെ ജീവിതം പോകില്ലേ ”അവൻ ചോദിച്ചു…
“അവളെ മറന്നു ഞാൻ ഒരു ജീവിതം തുടങ്ങാൻ പോയപ്പോൾ ഇങ്ങനെ… വേറെ ഒരു ജീവിതം തുടങ്ങിയിരുന്നേൽ ഒന്ന് ആലോചിച്ച് നോക്ക് ” ഞാൻ അവനോട് ചോദിച്ചു… അതിന് അവനു ഉത്തരം ഇല്ലായിരുന്നു…
“എല്ലാർക്കും സമ്മതം ആണ്… ഞാൻ ഡോക്ടറെ കണ്ടിരുന്നു… ഇപ്പൊ അവൾക്ക് യാത്രക്ക് പറ്റിയ സമയം അല്ല…1 മാസം കഴിഞ്ഞ് നാട്ടിലേക്ക് കൊണ്ട് പോകാം… ഇനി ചികിത്സ മുഴുവൻ അവിടെ നോക്കാം ” വാപ്പി പറഞ്ഞു… അന്ന് ട്രിപ്പ് ഇട്ടത്