ഒരു തേപ്പ് കഥ 9 [ചുള്ളൻ ചെക്കൻ]

Posted by

“അവൾക്ക് എന്നെ ഇഷ്ടമാണെൽ അവളെ ഞാൻ കല്യാണം കഴിക്കും… ”

അത് കേട്ട് കഴിഞ്ഞതും നീണ്ട ഒരു നിശബ്ദത ആയിരുന്നു അവിടെ… വാപ്പി എഴുനേറ്റ് റൂമിലേക്ക് പോയി… കുറച്ചു കഴിഞ്ഞു ഒരുങ്ങി വന്നു…

“മോനെ, നിന്റെ സന്ദോഷത്തിനാണ് ഞങ്ങൾ ജീവിക്കുന്നത്.. ഞങ്ങൾക്ക് തെറ്റ് പറ്റിപ്പോയി… ജാസ്മി മോളുടെ സ്നേഹം മനസിലാക്കാൻ നിന്നെ പോലെ തന്നെ ഞങ്ങൾക്കും പറ്റിയില്ല… നീ ആ വിഷമത്തിൽ ഇരിക്കുന്നത് കാണാൻ വയ്യാത്തത്കൊണ്ട് ആണ് ഞങ്ങൾ നിനക്ക് വേറെ പെണ്ണ് നോക്കിയത്.. അന്ന് നിന്റെ മുഖത്ത് ഒരു സന്ദോഷം ഒരു സന്ദോഷം ഉണ്ടായിരുന്നു… അതുകണ്ടിട്ടാണ് ഞങ്ങൾ പെട്ടന്ന് തന്നെ ആ കല്യാണം നടത്താൻ നോക്കിയത്… പക്ഷെ വിധി ഇങ്ങനെ ആക്കി കളഞ്ഞു.. നീ വേഗം പോയി ഒരുങ്ങ്… ഇനി അവളെ നമ്മൾ നാട്ടിൽ കൊണ്ട് പോകാം ” വാപ്പി പറഞ്ഞു എനിക്ക് അപ്പോൾ തുള്ളിച്ചടാൻ ആണ് തോന്നിയത്… ഞാൻ ഓടി ചെന്ന് വാപ്പിയെ കെട്ടിപിടിച്ചു… വാപ്പി എന്നെയും… ഉമ്മിയുടെ കണ്ണുകൾ സന്ദോഷം കൊണ്ട് നിറഞ്ഞു… ഞാൻ ഡ്രസ്സ്‌ ഒക്കെ മാറി തിരിച്ചു വന്നു… ഞങ്ങൾ നേരെ ഹോസ്പിറ്റലിലേക്ക് പോയി… അന്ന് Si പറഞ്ഞത് പോലെ രണ്ട് പോലീസികാർ അവിടെ ഉണ്ടായിരുന്നു… ജാസ്മിമും അവിടെ ഇരിപ്പുണ്ടായിരുന്നു… അവൻ കുനിഞ്ഞു ഇരിക്കുകയായിരുന്നു… ഞാൻ അവന്റെ അടുത്ത് ചെന്ന് ഇരുന്നു അവന്റെ തോളിൽ കൈ ഇട്ടു… അവൻ പെട്ടന്ന് എഴുനേറ്റ് എന്റെ കുത്തിന് പിടിച്ചു… കൈ മടക്കി എന്റെ നെഞ്ചത്ത് ഇടിച്ചു… ആ ഇടിയുടെ ആഘാദത്തിൽ ഞാൻ ബാക്കിലേക്ക് പോയി അവൻ തലങ്ങും വിലങ്ങും എന്നെ ഇടിച്ചുകൊണ്ട് ഇരുന്നു… അവിടെ നിന്ന പോലീസുകാർ വന്ന് അവനെ പിടിച്ചു മാറ്റി…
വാപ്പിയും ഉമ്മിയും എന്റെ അടുത്ത് വന്ന് എനിക്ക് എന്ത് പറ്റി എന്ന് നോക്കി പക്ഷെ എന്റെ നോട്ടം അവനിൽ തന്നെ ആയിരുന്നു…

“നിങ്ങൾ എല്ലാരും കൂടെ എന്തിനാ വന്നേ ജീവച്ഛവം ആയി കിടക്കുന്ന അവളുടെ ബാക്കിയുള്ള കുറച്ച് ജീവൻ കൂടെ എടുക്കാൻ ആണോ… ഞാൻ നിങ്ങളുടെ കാൽ പിടിക്കാം… അവളെ ഒന്നും ചെയ്യരുത്… എനിക്ക് സ്വന്തം എന്ന് പറയാൻ വേറെ ആരും ഇല്ല…” അവൻ പറഞ്ഞു കൈ കൂപ്പി കരഞ്ഞുകൊണ്ട് താഴെക്ക് ഇരുന്നു…

ഞാൻ ഞെട്ടി ബാക്കിലേക്ക് വീണു… തല കറങ്ങുന്ന പോലെ,കൈകാലുകൾ നിശ്ചലമാകുന്നു,ഹൃദയം വല്ലാത്ത സ്പീഡിൽ ഇടിക്കുന്നു, കാഴ്ച മങ്ങുന്നു,ജീവൻ പോകുന്ന പോലെ… എന്റെ കണ്ണുകൾ അടഞ്ഞു…

കണ്ണുകൾ തുറക്കുമ്പോൾ ട്രിപ്പ്‌ ഇട്ട് ഏതോ ബെഡിൽ കിടക്കുകയാണ് ഞാൻ… ഉമ്മിയും വാപ്പിയും എന്റെ അടുത്ത് തന്നെ ഉണ്ട്…

“ഞാനാ.. ഞാനാണ് എല്ലാത്തിനും കാരണം… എന്റെ മനസ്സിൽ പ്രേമം തോന്നിയത്കൊണ്ട് ആണ് അവൾ ഇപ്പൊ അങ്ങനെ കിടക്കുന്നത്… ഞാൻ… ഞാൻ ഇനി എന്ത് ചെയ്യും? ”

“മോനെ നീ വിഷമിക്കണ്ട.. പടച്ചോൻ ഇതൊന്നും കാണാതെ ഇരിക്കില്ലടാ ” വാപ്പി പറഞ്ഞു…

“വാപ്പി എനിക്ക് അവനോട് ഒന്ന് സംസാരിക്കണം ”

Leave a Reply

Your email address will not be published. Required fields are marked *