സഹിക്കാൻ പറ്റില്ല ”
“എടാ ഞാൻ എങ്ങനെ ആണെടാ ”
“നിന്റെ നല്ലതിന് വേണ്ടി ആണ് ”
അന്ന് ഞാൻ പറഞ്ഞതിന്റെ പേരിലാണ് അന്ന് അവൾ അവനോട് ഇഷ്ടമാണെന്ന് പറഞ്ഞത്… പക്ഷെ അന്ന് അവൾക്ക് മനസിലായി നിങ്ങൾക്ക് അവളെ ഇഷ്ടമല്ലെന്ന്.. അന്ന് തന്നെ അവൾ നാട്ടിലേക്ക് പോകാൻ ഇറങ്ങിയതാണ് പക്ഷെ അതിനുള്ള ക്യാഷ് അവളുടെ കയ്യിൽ ഇല്ലായിരുന്നു… എന്ന് മാത്രം അല്ല അവൾ ഇഷ്ടമാണെന്ന് പറഞ്ഞവൻ അത് സീരിയസ് ആയിട്ട് എടുക്കുകയും ചെയ്തു… പിന്നെ ഞാൻ അവളെ കാണുന്നത് ന്യൂസിൽ ആണ്… കാണാനില്ല എന്ന് പറഞ്ഞൊരു ന്യൂസ് വന്നപ്പോൾ… ഞാൻ അന്ന് തന്നെ ഇറങ്ങി പക്ഷെ എനിക്ക് വണ്ടി കിട്ടിയില്ല… അറിയാവുന്നവരോടൊക്കെ ഞാൻ വിളിച്ചു ചോദിച്ചു… ആർക്കും ഒരു വിവരവും കിട്ടിയില്ല… പിറ്റേന്ന് അവളെ കൊല്ലാൻ നോക്കി എന്ന് കൂടെ അറിഞ്ഞപ്പോൾ ഞാൻ ആകെ തളർന്ന പോയി… കൂട്ടുകാർ ആണ് ഇവിടെ കൊണ്ട് വന്നത് എന്നെ… കോടതിൽ നിങ്ങൾ ജയിച്ചിരിക്കും… പക്ഷെ എന്റെ ഇത്തയെ കൊല്ലാൻ നോക്കിയതിനു നിങ്ങൾ രക്ഷപ്പെടുമെന്ന് കരുതണ്ട…” അവൻ ദേഷ്യത്തോടെ പറഞ്ഞു…
“നിന്റെ ഇത്ത ഒന്ന് എഴുന്നേറ്റാൽ അവൾ പറയും ഞാൻ അവളെ കൊല്ലാൻ ശ്രെമിച്ചിട്ടുണ്ടോ എന്ന്… അവളെ എനിക്ക് ഇഷ്ടമായിരുന്നു…” ഞാൻ പറയാൻ തുടങ്ങിയപ്പോൾ അവൻ കൈ പൊക്കി പറയണ്ട എന്ന് കാണിച്ചു… എന്നിട്ട് അവന് എഴുനേറ്റ് പുറത്തേക്ക് പോകാൻ ഇറങ്ങി ഡോറിന്റെ അവിടെ ചെന്നിട്ട് തിരിഞ്ഞു നിന്നു…
“എന്റെ ഇത്താ ഈ ലോകം വിട്ട് പോയാൽ… ആര് കൊല്ലാൻ ശ്രെമിച്ചെന്ന് എനിക്ക് അറിയണ്ട… നീയും നിന്റെ കുടുംബവും പിന്നെ ജീവനോടെ ഉണ്ടാകില്ല…” എന്ന് ഭീഷണി മുഴക്കി അവൻ പുറത്തേക്ക് പോയി…
വാപ്പി ഇതൊക്കെ കേട്ട് ഞെട്ടി നിക്കുകയാണ്… ഞങ്ങളുടെ വീട്ടിൽ നിന്നപ്പോൾ വാ തുറന്ന് സംസാരിക്കാത്ത പയ്യൻ ആയിരുന്നു…ഇപ്പൊ എന്തൊക്കെയാ വിളിച്ചു പറഞ്ഞിട്ട് പോയി…
“ഇനി നീ ഇവിടെ നിക്കണ്ട… ഞങ്ങളുടെ കൂടെ വാ ”ഉമ്മി എന്റെ കയ്യിൽ പിടിച്ചു താഴെ ഇരുന്നു കരഞ്ഞു…
“ഇതൊക്കെ അറിഞ്ഞിട്ടും അവളെ ഒന്ന് കാണാൻ പോലും കൂട്ടക്കാതെ നിങ്ങൾ പോകുവാണേൽ പൊക്കോ… പക്ഷെ ഇതൊക്കെ അറിഞ്ഞിട്ട് ഇനിയും അവളെ ഉപേക്ഷിക്കാൻ ഞാൻ ഇല്ല…”
“നീ അവളെ കല്യാണം കഴിക്കാൻ പോവുകയാണോ?” വാപ്പി ചോദിച്ചു…