{ജാസ്മിനും ജാസിമും }
എന്റെ റൂമിൽ നിന്ന് അവൾ നേരെ പോയത് ജാസിമിന്റെ റൂമിലേക്ക് ആണ്…
“എന്താ ഇത്ത വല്ലാതെ ഇരിക്കൂന്നേ ” ജാസിം ചോദിച്ചു…
“എടാ അജാസ് ഇക്കാക്ക് എന്നെ ഇഷ്ടമാണെന്ന് ഞാൻ ഇപ്പൊ എന്ത് പറയും ”അവൾ അവനോട് ചോദിച്ചു…
“നിനക്ക് അജാസിക്കയെ ഇഷ്ടമാണോ ”
“എനിക്ക് ഇഷ്ടമാണെടാ ”
“എന്നാൽ പിന്നെ നിനക്ക് അത് തുറന്ന് പറഞ്ഞൂടെ ”
“എടാ ഉമ്മയും വാപ്പയും മരിച്ചുപോയ നമുക്ക് പടച്ചോൻ തന്ന അനുഗ്രഹം ആണെടാ ഇവിടുത്തെ ഉമ്മയും വാപ്പയും… അവർക്ക് എന്നെ ഇഷ്ടമല്ലെങ്കിലോ?, അജാസിക്കാടെ നിർബന്ധത്തോടെ ചിലപ്പോൾ അവർ സമ്മതിച്ചാലും അവർക്ക് ഇപ്പോൾ ഉള്ള സ്നേഹം പിന്നീട് നമ്മളോട് കാണില്ല ”
“അത് ശെരിയാണ് ഇത്ത.. ഇപ്പൊ എന്ത് ചെയ്യും ”
“എനിക്ക് അറിയില്ല കിട്ടുവാണേൽ എനിക്ക് എല്ലാവരെയും വേണം… അല്ലേൽ ഇത് പോലെ തന്നെ പോക്കട്ടെ ” ജാസ്മിൻ പറഞ്ഞു
ഇങ്ങനെ പറഞ്ഞ അവളെ ആണ് നിങ്ങളെ ചതിച്ചു എന്ന് പറഞ്ഞു കൊല്ലാൻ നോക്കിയത്.. അന്ന് ഇയാൾ വേറെ കല്യാണം കഴിക്കാൻ പോവുകയാണ് എന്ന് അറിഞ്ഞതിന്റെ അന്ന് അവൾ എന്നെ വിളിച്ചു..
“എടാ…….” എന്ന് വിളിച്ചു ജാസ്മിൻ ഒറ്റ കരച്ചിൽ…
“എന്താ ഇത്ത എന്താ പ്രശ്നം… എന്തിനാ കരയുന്നെ ”
“എടാ എല്ലാരും നമ്മളെ പറ്റിക്കുവായിരുന്നെടാ… നമ്മൾക്ക് നമ്മൾ മാത്രമേ ഉള്ളു… അയാൾക്ക് ഞാൻ അവിടെ ഉള്ളപ്പോൾ ഞാൻ വേണമായിരുന്നു… ഞാൻ അല്ലാതെ വേറെ ഒരു പെണ്ണ് ഇല്ല എന്നൊക്കെ ആണ് അയാൾ പറഞ്ഞത്… ഇപ്പൊ അയാൾ വേറെ കല്യാണം കഴിക്കാൻ പോവുകയാണെടാ… ഞാൻ ഇപ്പൊ എന്താ ചെയ്യണ്ടേ… എനിക്ക് മനസും ശരീരവും തളരുന്നത് പോലെ ” അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു…
“എനിക്ക് സംശയം ഉണ്ടായിരുന്നെടി.. നമ്മൾക്ക് ക്യാഷ് ഇല്ല ചോദിക്കാനും ആരും ഇല്ല അപ്പോൾ എന്ത് വേണമെങ്കിലും ചെയ്യാമല്ലോ.. എനിക്ക് മനസിലാകും നിന്റെ അവസ്ഥാ.. പക്ഷെ നീ അയാളുടെ മുന്നിൽ തൊറ്റ് കൊടുക്കാൻ നിക്കരുത്… നീ വേറെ ആരോടെങ്കിലും ഇഷ്ടമാണെന്ന് പറഞ്ഞു അവരുടെ കൂടെ നടക്ക് ”
“നീ എന്തൊക്കെയാടാ ഈ പറയുന്നേ… എനിക്ക് അയാളെ മറക്കാൻ പറ്റില്ലടെ അവിടുന്ന് ഇവിടെ വന്നപ്പോൾ മുതൽ എന്റെ അവസ്ഥാ നിനക്ക് അറിയാവുന്നതല്ലേ… അയാൾ ഇല്ലാതെ എനിക്ക് പറ്റില്ല ”
“എന്നാൽ നീ ഞാൻ പറയുന്നത് പോലെ കേക്ക് ആരോടെങ്കിലും… ഇക്കാനെ കാണിക്കാൻ ഇഷ്ടമാണെന്ന് പറ.. ഇക്കാക്ക് നിന്നെ ഇഷ്ടമാണെൽ അത്