ഒരു തേപ്പ് കഥ 9 [ചുള്ളൻ ചെക്കൻ]

Posted by

ഞാൻ ജീവിച്ചിട്ട് കുറെ നാളുകളായി… ഞാൻ ഐഷ പോയതിന് ശേഷം നിങ്ങൾക്ക് ഒക്കെ വേണ്ടി അല്ലെ ജീവിച്ചത്… എന്നിട്ടും എല്ലാരും എന്നോട് ഇങ്ങനെ ഒക്കെ കാണിക്കുന്നത് എന്തിനാണ്…” ഞാൻ ഏങ്ങി ഏങ്ങി കരഞ്ഞുകൊണ്ട് പറഞ്ഞു..
ഉമ്മി ഇത് കേട്ട് ഓടി വന്നെന്നെ കെട്ടി പിടിച്ചു…

“നിനക്ക് എന്താ ഞങ്ങളുടെ കൂടെ വന്നാൽ… ബിസ്സിനെസ്സ് ആണ് പ്രേശ്നമെങ്കിൽ ആ പൊസിഷനിൽ വേറെ ആളെ നിയമിക്കാം ” വാപ്പി പറഞ്ഞു…

“എന്റെ ഭാഗത്ത്‌ നിന്ന് നിങ്ങൾ ഒരു തവണ ചിന്തിച്ചു നോക്കാമോ… അവിടെ വന്നിട്ട് എന്തിനാണ്… ഒന്നും സംസാരിക്കാത്ത ആഫിയും എന്നെ ഒഴിവാക്കാൻ നോക്കുന്ന അളിയനും… അവർക്ക് എന്നെ കാണണ്ടല്ലോ.. എന്നെ കണ്ടാൽ അല്ലെ പ്രശ്നം ഉള്ളു… പിന്നെ ഫൗസിയുടെ വീട്ടുകാർ അവർ വന്ന് എന്നോട് ഒരു ചോദ്യം ചോദിച്ചാൽ ഞാൻ എന്ത് പറയും.. ” ഞാൻ വാപ്പിയോട് ചോദിച്ചു… വാപ്പിക്ക് അതിനു ഉത്തരം ഇല്ലായിരുന്നു…

“അജീന എഴുനേക്ക് നമുക്ക് നാട്ടിലേക്ക് പോകാം… അവൻ പറഞ്ഞത് ശെരിയാണ്… തെറ്റ് നമ്മുടെ ഭാഗത്തായിരുന്നു… അവന്റെ സ്നേഹം കാണാൻ നമ്മൾ ശ്രെമിച്ചില്ല..” എന്നും പറഞ്ഞു വാപ്പി എഴുനേറ്റ് റൂമിലേക്ക് പോയി… ഉമ്മി എന്നെ വിടാതെ പിടിച്ചിരിക്കുകയാണ്…

“പ്പടോ ” എന്നൊട് ശബ്ദം കേട്ട് അങ്ങോട്ട് നോക്കിയപ്പോൾ കതക് ചവിട്ടി തുറന്നതാണ്… ഉമ്മി പെട്ടന്ന് എന്നെ പിടി വിട്ട് മാറി.. പെട്ടന്ന് മാസ്ക് ഇട്ട ഒരാൾ അകത്തേക്ക് വന്ന് എന്റെ കഴുത്തിൽ കൈക്കൊണ്ട് മുറുക്കി… ജീവൻ പോകുന്നത് പോലെ തോന്നി എനിക്ക് ഞാൻ കൈകാലുകൾ ഇട്ട് അടിച്ചു… ആരാണെന്ന് പോലും അറിയില്ല…വലിയ ശബ്ദം കേട്ട് പുറത്തു വന്ന വാപ്പി കാണുന്നത് എന്റെ കഴുത്തിൽ ചുറ്റി പിടിച്ചു ഒരുത്തൻ നിക്കുന്നതാണ്… വാപ്പി ഓടി വന്ന് അവനെ ചവിട്ടി. അവൻ ചെന്ന് ഭിത്തിയിൽ ഇടിച്ചു വാപ്പി അവന്റെ അടുത്തേക്ക് ചെന്ന് വാപ്പിയുടെ പരുക്കൻ കൈ കൊണ്ട് അവന്റെ കരണം നോക്കി ഒന്ന് പൊട്ടിച്ചു… എന്നിട്ട് അവന്റെ മാസ്ക് ഊരി മാറ്റി…
ഞങ്ങൾ മൂന് പേരും അവനെ കണ്ട് ഒന്ന് അന്തം വിട്ട് നിന്ന് പോയി…

“ജാസിം ” ഞാൻ വിളിച്ചു… അവന്റെ കണ്ണുകൾ ദേഷ്യത്തോടെ ചുവന്ന ഇരിക്കുന്നു..

“നിങ്ങൾ എനിക്ക് ആകെ ഉള്ള എന്റെ ഇത്തയെ കൊല്ലാൻ നോക്കി… അവൾ ഇപ്പൊ ജീവനോടെ മല്ലിടുകയാണ് ” അവൻ അവിടെ ഇരുന്നു തന്നെ ചോദിച്ചു…

“അവൾ നിങ്ങളോടൊക്കെ എന്ത് തെറ്റാണ് ചെയ്തത്… അന്ന് സഹായം ചോദിച്ചതാണോ?,അതോ ഇഷ്ടാണെന്ന് പറഞ്ഞപ്പോൾ ഒന്നും പറയാതെ ഇരുന്നതാണോ?.. അവൾക്ക് നിങ്ങളെ എല്ലാരേയും ജീവൻ ആയിരുന്നു അറിയാമോ… അവൾ എന്നോട് പലപ്പോഴും പറഞ്ഞിട്ടുണ്ട് പടച്ചോൻ നമ്മളെ കൈ വിട്ടിട്ടില്ല ഉമ്മയുടെയും വാപ്പയുടെയും സ്നേഹം ഇവർ തരുന്നുണ്ടന്ന്.. അന്ന് ഇയാൾ എന്റെ ഇത്തയോട് ഇഷ്ടമാണെന്ന് പറഞ്ഞതിന്റെ അന്ന് അവൾ എന്നോട് വന്ന് പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *