“ഞാൻ ഇതെങ്ങനെ അവനോട് പറയും… എന്റെ കുഞ്ഞ് ഇപ്പോഴേ വല്ലാത്ത ഒരു അവസ്ഥായിലാണ് ” ഉമ്മി പറഞ്ഞു…
“ഇപ്പൊ തന്നെ അറിഞ്ഞാൽ നമുക്ക് പറഞ്ഞു മനസിലാക്കാം…” വാപ്പി പറഞ്ഞു…
ഞാൻ അപ്പോൾ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി… ഡോർ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ തന്നെ ആ സംസാരം അവർ അവിടെ നിർത്തി…ഞാൻ ഉമ്മിയുടെ അടുത്തായിട്ട് ഇരുന്നു… എന്നിട്ട് തല പൊക്കി വാപ്പിയെ നോക്കി…
“എന്നോട് പറയാതെ നിങ്ങൾ ഒളിപ്പിച്ചു വെച്ചിരിക്കുന്ന കാര്യം എന്താണ് ” ഞാൻ ഉമ്മിയെയും വാപ്പിയെയും മാറി മാറി നോക്കി ചോദിച്ചു…
“അത്… അത് ഒന്നുമില്ല മോനെ ” ഉമ്മി പറഞ്ഞു…
“ഉമ്മി എന്നോട് എന്തിനാ പറയാതെ ഇരിക്കുന്നത്.. പറ ഞാൻ അത് കേക്കട്ടെ ” ഞാൻ ഉമ്മിയുടെ കൈ എന്റെ രണ്ട് കയ്യുടെയും ഉള്ളിൽ വെച്ചു ചോദിച്ചു…
“നീ ആദ്യം ഞങ്ങൾ പറയുന്നത് സമാധാനമായി കേക്കണം ” വാപ്പി പറഞ്ഞു എന്തോ സീരിയസ് ആയ വിഷയം ആണെന്ന് എനിക്ക് മനസിലായി.. ഞാൻ തലയാട്ടി…
“വേണ്ട പറയണ്ട ” ഉമ്മി വാപ്പിയെ തടയാൻ നോക്കി…
“നീ ഒന്ന് മിണ്ടാത്തെ ഇരിക്ക് അജീന.. മോനെ ഈ കല്യാണം നടക്കില്ല ” വാപ്പി എന്നെ നോക്കാതെ താഴെ നോക്കി പറഞ്ഞു… അത് കേട്ടതും ഞാൻ ഉമ്മിടെ കൈ വിട്ടു സൈഡിലേക്ക് നീങ്ങി ഇരുന്നു…ഹൃദയം വളരെ വേഗത്തിൽ ഇടിക്കുന്നു… കണ്ണുകൾ നിറഞ്ഞു തുടങ്ങി…
“ഈ വാർത്ത നാട്ടിൽ അറിഞ്ഞപ്പോൾ തന്നെ അവർ വിളിച്ചു പറഞ്ഞു… നമ്മുടെ കുടുംബവുമായി അവർക്ക് ഒരു ബന്ധവും വേണ്ടന്ന് ” ഞാൻ ഒന്നും മിണ്ടിയില്ല.. അതെ ഇരുത്തം തുടർന്നു…
“അവൾ എന്ത് പറഞ്ഞു ” കുറെ നേരം മൗനമായി ഇരുന്ന ഞാൻ ചോദിച്ചു…
“അവൾ ഒന്നും പറഞ്ഞില്ല… മറ്റൊരു പെണ്ണിനെ മനസ്സിൽ വച്ചിട്ട് അവരുടെ മോളെ കല്യാണം ഉറപ്പിച്ചത് തെറ്റായി പോയി ” അത് കേട്ടതും ഞാൻ അവിടെ നിന്ന് എഴുനേറ്റു…
റൂമിലേക്ക് നടക്കാൻ തുടങ്ങിയിട്ട് അവിടെ നിന്നു…
“നിങ്ങൾ നാളെ തന്നെ തിരിച്ചു നാട്ടിലേക്ക് പൊക്കോ ” ഞാൻ തിരിഞ്ഞു നോക്കാതെ തന്നെ പറഞ്ഞു…
“അപ്പൊ നിയോ ” ഉമ്മി ചോദിച്ചു…
“ഞാൻ ഇനി ആ നാട്ടിലേക്ക് ഇല്ല ” ഞാൻ പറഞ്ഞു…
“ഇല്ല നീയില്ലാതെ ഞങ്ങൾ തിരിച്ചു പോകില്ല ” ഉമ്മി പറഞ്ഞു…
“എനിക്ക് കുറച്ചു നേരം ഒറ്റക്ക് ഇരിക്കണം… പക്ഷെ എന്റെ തീരുമാനത്തിന് മാറ്റം ഇല്ല ഞാൻ നാട്ടിലേക്ക് ഇല്ല…” ഞാൻ കടുപ്പിച്ചു പറഞ്ഞു… എന്നിട്ട് ഞാൻ റൂമിലേക്ക് കയറി…