കരുതി ഞാൻ അത് കാര്യമാക്കിയില്ല… അത് മാത്രവും അല്ല അവനും ഞാനുമായി വേറെ ഒരു പ്രേശ്നവും ഇല്ല… അപ്പോൾ ആണ് വിവേകിന്റെ കാൾ വരുന്നത്…
“ഹലോ… പറയെടാ ”
“എടാ ശെരിയാണ് നമ്മുടെ ജൂനിയർ ഒരുത്തൻ ഉണ്ട് കൊല്ലത്ത്… അവളും അവളുടെ ഹസ്ബന്റും അവിടെ ഉണ്ട് എന്ന്… ഇനി ഇപ്പൊ ആരായിരിക്കും ” അവന് പറഞ്ഞു…
“ആരായാലും അത് എന്റെ തലയിലെ വരൂ… ഇനി അവളെ കണ്ട് പിടിക്കേണ്ടത് എന്റെ മാത്രം ജോലി ആണ് ” എന്ന് പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു… തലക്ക് കൈ കൊടുത്ത് കേസെരയിൽ ഇരുന്നു….
“സർ ആർ യു ഓക്കേ ” പ്രവീണ ചോദിച്ചു…
“പ്രവീണ താൻ പൊക്കോ…ഞാൻ കുറച്ചു നേരം ഒറ്റക്ക് ഇരുന്നോട്ടെ.. ”അവൾ എന്നെ ഒന്ന് നോക്കിയിട്ട് പുറത്തേക്ക് പോയി…
ഇനി പ്രവീണ പറഞ്ഞത് പോലെ അവൻ തന്നെ ആയിരിക്കുമോ… ആണെങ്കിൽ എന്തിന്?
അങ്ങനെ ഒരു ചോദ്യത്തിന് ഉത്തരം നിങ്ങൾക്ക് അറിയണ്ടേ അടുത്ത പാർട്ട് ഉടനെ ഉണ്ടാകും…
Like അടിക്കാൻ മറക്കരുത്… അഭിപ്രായങ്ങൾ കമന്റ് വഴി അറിയിക്കുക