പിന്നെ അടുത്ത് ഉള്ള ചേച്ചിയെ വിളിച്ചപ്പോൾ അവരുടെ അടുത്ത് കറന്റ് ഇല്ലാ എന്ന് ആണ് പറഞ്ഞേ.”
“നിങ്ങൾ ഒന്ന് നടന്നു ചുറ്റി കറങ്ങിട്ട് വാ. അപ്പോഴേക്കും ബ്രേക്ക് ഫാസ്റ്റ് റെഡി ആകും ”
“ശെരി അമ്മേ ”
പിന്നെ ഞങ്ങൾ അവിടത്തെ എന്റെ പറമ്പ് ലുടെ നടന്നു.
“ഇപ്പൊ കുഴപ്പം ഒന്നും ഇല്ലല്ലോ ”
“ഇല്ലാ ”
“അല്ലാ ഇപ്പോ നാട്ടിലേക്ക് വിളിച്ചോ ”
“ഇല്ലാ. എനിക്ക് നാട്ടിൽ ആരും ഇല്ലല്ലോ.ഗൗരി യെ വിളിച്ചു ”
“അതെന്താ.
അന്ന് കല്യാണത്തിന് ഉണ്ടായ പ്രശ്നം കാരണം അച്ഛനും അമ്മയുംമിണ്ടില്ലേ ”
അവൾ എന്റെ കൂടെ ഒപ്പത്തിന് നടന്നിട്ട്.
“അത് എന്റെ അമ്മവനും അമ്മായി ആണ്.
എന്റെ അച്ഛനും അമ്മയും ഞാൻ മൂന്നാം ക്ലാസ്സിൽ പഠിച്ചോണ്ട് ഇരുന്നപ്പോൾ എന്നെ ഒറ്റക്ക് ഇട്ടേച് പോയി.”
ഞാൻ അവിടെ നിന്ന് പോയി. അവൾ നടന്നു കുറച്ച് നേരം കഴിഞ്ഞു തിരിഞ്ഞു നോക്കി.
“അപ്പൊ?”
“എന്താ പറയുക.
ഞാൻ അനാഥ ആണെടോ.
എനിക്ക് ഇപ്പൊ സ്വന്തം എന്ന് പറയാൻ നീ മാത്രം ഉള്ള്.