അവൾക്.
പിന്നെ അമ്മ ആയി അവൾക് സഹായം. എന്റെ പൊന്നേ അതേ മാതിരി ആയിരുന്നു അമ്മയുടെ പെർഫോമൻസ് എന്നോട് അവൾക് ഇടാൻ പറ്റിയ ഡ്രസ്സ് വാങ്ങാൻ പറഞ്ഞു. അമ്മ അടുക്കളയിലേക് പോയി. അവൾ ഞാൻ മുറിയിലേക് വന്നപ്പോൾ കട്ടലിൽ നിന്ന് എഴുന്നേറ്റു ഇരിക്കാൻ നോക്കിയപ്പോൾ ഞാൻ ഒന്ന് താങ്ങി എഴുന്നേക്കാൻ.
“രാത്രി അല്ലെ.
നാളെ പോയി ഞാൻ ഡ്രസ്സ് വാങ്ങാം.”
“അതിന് എന്റെ സൈസ് ഒക്കെ നിനക്ക് അറിയോ?”
അമ്മ അടുക്കളയിൽ ആണെന്ന് ഉറപ്പ് വരുത്തി കട്ടലിന്റെ സൈഡിൽ ഇരുന്നിട്ട്.
“നിനക്ക് എന്നോ?. നിന്റെ ആരാ ഞാൻ.”
അവൾ അമ്മ അവിടെ ഉണ്ടോ എന്ന് എങ്ങി നോക്കിട്ട്.
“ഏട്ടൻ.”
എന്നിട്ട് ഒരു കള്ളാ ചിരി.
ഞാൻ അമ്മ അടുക്കളയിൽ തന്നെ ആണോ എന്ന് നോക്കിട്ട് അവളുടെ കവിളിൽ ഒരു കിസ് കൊടുത്തിട്ട് മാറി കതകിന്റെ അടുത്ത് വന്നു നിന്ന് അവളെ നോക്കി.
അവൾ ഞെട്ടലോടെ ഞാൻ കിസ് ചെയ്താ കവിളിൽ കൈ തലോടി എന്നെ നോക്കി.
“അതേ. എനിക്ക് നിന്റെ സൈസ് ഒന്നും അറിയില്ല നാളെ എഴുതി തന്നാൽ മതി ”
എന്ന് പറഞ്ഞിട്ട്. ഗുഡ് നൈറ്റ് പറഞ്ഞു ഞാൻ പോയി.
അമ്മച്ചി അപ്പോഴേക്കും അങ്ങോട്ട് വന്നിരുന്നു.
രാത്രി കാവ്യാ ഒക്കെ വിളിച്ചു സംസാരിച്ചു പക്ഷേ ദേവിക എന്റെ കൂടെ ഉള്ള കാര്യം ഞാൻ ആരോടും പറഞ്ഞില്ല.അവർ ആരും ചോദിച്ചില്ല അപ്പൊ പിന്നെ എനിക്ക് പറയണ്ട ആവശ്യവും ഇല്ലാ.
കാവ്യാ ആണേൽ സംസാരിച്ചു കൊണ്ട് ഇരുന്നോളും.
ഇപ്പൊ ആർക്കും വലിയ പ്രശ്നം ഇല്ലാ എന്ന് വാട്സ്ആപ്പ് പറഞ്ഞു. പക്ഷേ അവരുടെ വീടുകളിൽ നിന്ന് വെള്ളം ഇറങ്ങുന്നത്തെ ഉണ്ടായിരുന്നുള്ളു.